മഞ്ജു വാര്യരെ ചേര്‍ത്തുപിടിച്ച് നവ്യ നായര്‍! പ്രിയനായികമാരുടെ സന്തോഷനിമിഷം വൈറല്‍!

താരങ്ങള്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാതിരക്കുകളെക്കുറിച്ച് മാത്രമല്ല മറ്റ് വിശേഷങ്ങളെക്കുറിച്ച് വാചാലരായും താരങ്ങളെത്താറുണ്ട്. നിമിഷനേരം കൊണ്ട് തന്നെ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വൈറലായി മാറാറുമുണ്ട്. മലയാളത്തിന്റെ പ്രിയനായികമാരെ ഒരുമിച്ച് കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നവ്യ നായര്‍ പങ്കുവെച്ച പുതിയ ഫോട്ടോയും കുറിപ്പും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നാളുകള്‍ക്ക് ശേഷമുള്ള കൂടിച്ചേരലിന്റെ സന്തോഷം ഇരുനായികമാരുടേയും മുഖത്ത് പ്രകടമാണ്.

നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നവ്യ നായര്‍. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയിലൂടെയാണ് താരം വീണ്ടുമെത്തുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്നും താന്‍ ജോയിന്‍ ചെയ്തുവെന്നും പറഞ്ഞ് നേരത്തെ താരമെത്തിയിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ നവ്യ തകര്‍ത്ത് അഭിനയിക്കുമ്പോള്‍ അമ്മയുടെ പ്രകടനം കാണാനായി മകനും ഒപ്പമുണ്ടായിരുന്നു. വിവാഹത്തോടെയായിരുന്നു നവ്യ സിനിമയില്‍ നിന്നും മാറിനിന്നത്. ഇടക്കാലത്ത് റിയാലിറ്റി ഷോ ജഡ്ജായി എത്തിയിരുന്നുവെങ്കിലും നായികയായുള്ള വരവിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും.

Navya Nair

സന്തോഷവും സമാധാനവുമുള്ള കൂടിക്കാഴ്ചയായിരുന്നു അത്. മഞ്ജു വാര്യരെ കണ്ടപ്പോള്‍ ആ സന്തോഷമാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് താരം കുറിച്ചിട്ടുണ്ട്. മലയാളത്തിന്റെ സ്വന്തം നായികമാരാണ് ഇരുവരുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മഞ്ജു വാര്യരെപ്പോലെ തന്നെ നവ്യ നായരും ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ആ സന്തോഷത്തെക്കുറിച്ച് വാചാലരായി ആരാധകര്‍ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X