ആനന്ദലബ്ദിക്കിനിയെന്ത് വേണം, റിമയ്ക്കും രമ്യ നമ്പീശനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ അഭിനയരംഗത്തേക്കെത്തിയത്. നൃത്തത്തിലും സജീവമായിരുന്ന താരം വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഒരുത്തിയെന്ന സിനിമയിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്. വിവാഹത്തോടെയായിരുന്നു താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. മുംബൈയിലേക്ക് ചേക്കേറിയ താരം സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.

താരത്തിന്‍റെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. റിമ കല്ലിങ്കലിനേയും രമ്യ നമ്പീശനേയും ശബ്നയേയും കണ്ട സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സന്തോഷനിമിഷത്തിന്‍റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയപ്പെട്ടവരെയെല്ലാം ഒരുമിച്ച് കാണാനായതിന്‍റെ സന്തോഷത്തിലായിരുന്നു ആരാധകരെല്ലാം.

ഒരുത്തി സിനിമയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തി , ഒപ്പം സംവിധായകൻ വികെപിയും . ഞങ്ങൾ പുറത്തു സംസാരിച്ചു നിൽക്കുമ്പോൾ
പെട്ടന്ന് വികെപിയെ കാണാൻ ഷബ്‌ന എത്തി (വികെപി യുടെ മകളുടെ ചിത്രത്തിൽ അവളാണ് സ്ക്രീൻപ്ലേയ് )അവളിൽ നിന്ന് റിമ സംവിധായക പരിവേഷത്തിൽ അവിടെ ഉണ്ടെന്നറിഞ്ഞു .അവളെ ഫോണിൽ വിളിച്ചു മുഖം കാണിക്കാൻ ആഗ്രഹം പറഞ്ഞു.

Navya Nair

അവൾ മെല്ലെ ഡബ്ബിങ് സൂട്ടിൽ നിന്നും പുറത്തേക്ക്. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും ,ആനന്ദലബ്ദിക്കിനി എന്തു വേണ്ടു ,പിന്നെ വൈകിയില്ല ഞാനും അവിടേക്കോടിയെത്തി കുശലം , കാലങ്ങൾക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓർമ്മ ചിത്രമെടുത്തു പോരുമ്പോഴെന്നും നവ്യ നായര്‍ പറയുന്നു.

ആദ്യത്തെ പിക് എടുക്കുമ്പോ ഷബ്‌ന കണ്ടില്ല , ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവൾ പറന്നു വന്നു .. അങ്ങനെ ഒരു ചെറിയ സന്തോഷം . റിമ കല്ലിങ്കല്‍ എന്നെ കാനഡയിൽ സഹിച്ച സഹയാത്രിക , രമ്യ നമ്പീശന്‍ കൂട്ടത്തിലെ പാട്ടുകാരി , ഇന്നലെയും നിന്റെ പാട്ടു കേട്ടു കൂടെപാടാൻ വ്യഥാശ്രമം നടത്തിയിരുന്നു എന്നുമായിരുന്നനു നവ്യ നായര്‍ കുറിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X