റിമി ടോമിയേയും മുക്തയേയും കാണാനായി നവ്യ നായരെത്തി! കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രങ്ങള്‍ വൈറല്‍! കാണൂ

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് ഈ നായിക. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പ്രകടിപ്പിച്ച നവ്യയ്ക്ക് മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനും സാധിച്ചിരുന്നു. സന്തോഷ് മേനോനുമായുള്ള വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. വിവാഹത്തിന് ശേഷവും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അത് സ്വീകരിച്ചിരുന്നില്ല. ഇടയ്ക്ക് റിയാലിറ്റി ഷോയില്‍ ജഡ്ജായി താരമെത്തിയിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ് നവ്യ നായര്‍. വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരം സജീവമാണ്. അടുത്തിടെ റിമി ടോമിയേയും മുക്തയേയും കാണാനായി നവ്യ നായര്‍ എത്തിയിരുന്നു.

നവ്യ നായരും മുക്തയുമാണ് ഇവരുടെ കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിട്ടുള്ളത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയുടെ ഭാര്യയാണ് മുക്ത. കുടുംബത്തിലെ കുഞ്ഞതിഥിയായ കിയാരയും ഇതിനകം തന്നെ താരമായി മാറിക്കഴിഞ്ഞിട്ടുണ്ട്. റിമിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ചിത്രങ്ങളുമൊക്കെ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. വിവാഹ ശേഷം മുക്തയും സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരമെത്താറുണ്ട്.

Rimi Tomy

ആദ്യകാഴ്ചയില്‍ത്തന്നെ സുഹൃത്തുക്കളായി മാറിയവരാണ് താനും നവ്യയുമെന്നും തങ്ങളുടെ ബന്ധത്തെക്കുറിച്ച് വിവരിക്കാന്‍ വാക്കുകള്‍ മതിയാവില്ലെന്നുമായിരുന്നു റിമി കുറിച്ചത്. റിമി പോസ്റ്റ് ചെയ്ത ചിത്രത്തിന് കീഴില്‍ ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിട്ടുണ്ട്. സുചിത്ര മുരളി, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. നവ്യ ചേച്ചി വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മുക്തയും എത്തിയിട്ടുണ്ട്. പോസ്റ്റുകള്‍ കാണാം.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X