അമ്മയ്ക്ക് ലഭിക്കാതെ പോയ സ്നേഹം..., എന്റെ മകൻ അവളെ നന്നായി സ്നേഹിക്കണം; ചതിക്കപ്പെടുന്നത് എന്റെ തെറ്റല്ല: നവ്യ

ഡാൻസും സിനിമയുമെല്ലാമായി തിരക്കുകളിലാണ് നവ്യ നായർ. പാതിരാത്രി എന്ന നവ്യയുടെ പുതിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിവാഹശേഷം മുംബെെയിലേക്ക് താമസം മാറിയിരുന്ന നവ്യ കേരളത്തിലേക്ക് തിരിച്ച് വന്ന് ഡാൻസ് സ്കൂൾ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. എപ്പോഴും തുറന്ന് സംസാരിക്കുന്നയാളാണ് നവ്യ നായർ. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിൽ നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഞാൻ ഒരു നടിയായത് കൊണ്ട് ആൾക്കാർക്ക് ചില പ്രതീക്ഷകളുണ്ട്. കാർ, വസ്ത്രധാരണം, താമസിക്കുന്ന വീട് എന്നിവയിലെല്ലാം. ഈ പ്രതീക്ഷയോടൊപ്പമെത്താനുള്ള പ്രഷർ ഉണ്ട്. പക്ഷെ എനിക്ക് പണമില്ലാത്തപ്പോഴും പ്രശ്നങ്ങളുള്ളപ്പോഴും ആ പ്രഷർ ഞാൻ കാര്യമാക്കിയിട്ടില്ല. ആൾക്കാരുടെ എക്സ്പെക്ടേഷൻ നോക്കി എനിക്ക് താങ്ങാൻ പറ്റാത്ത വീട് വാടകയ്ക്കെടുത്ത് ഞാൻ താമസിച്ചിട്ടില്ല.

Navya Nair

ഞാൻ വളരെ എംപതറ്റിക് ആണ്. അതാണ് എനിക്ക് എന്നിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം. മറ്റുള്ളവരിൽ ഞാൻ നോക്കുന്നതും അതാണ്. ആളുകളെ പെട്ടെന്ന് വിശ്വസിക്കുന്നതാണ് എന്റെ ദൗർബല്യം. അത് കുഴപ്പമില്ല. ആൾക്കാർ നമ്മളെ ചതിക്കുന്നത് കൊണ്ട് നമ്മൾ മോശക്കാരാകുന്നില്ല. പറ്റിക്കപ്പെടാൻ ഞാൻ നിന്ന് കൊടുത്തു എന്ന മണ്ടൻ വിശ്വാസങ്ങളൊന്നും എനിക്കില്ല. ഒരാളെ ചതിക്കുന്നത് ചതിക്കുന്നവരുടെ കുഴപ്പമാണ്. എന്റെ വലിയ തെറ്റായെടുത്ത് ഞാൻ മുന്നോട്ട് പോകാറില്ല.

നവസരങ്ങളിലെ ശൃഖാരം തനിക്ക് ജീവിതത്തിൽ പ്രണയിച്ച നിമിഷങ്ങളിൽ തോന്നിയിട്ടുണ്ടെന്നും നവ്യ പറയുന്നുണ്ട്. സിനിമ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. റിലീസാകുന്ന സിനിമകളിൽ മിക്കവയും ഞാൻ കാണും. തിരക്കിനിടയിൽ കിട്ടുന്ന സമയത്തെല്ലാം സിനിമ കാണും. അധികം സുഹൃത്തുക്കൾ ഇല്ല. അടുത്ത സുഹൃത്ത് കവിതയെ വല്ലപ്പോഴുമേ കാണാറുള്ളൂ. അവൾക്കൊട്ടും സമയം ഇല്ല. അല്ലാതെ എനിക്ക് കാണണം എന്ന് തോന്നുന്ന സുഹൃത്തുക്കളൊന്നുമില്ല. എനിക്ക് അങ്ങനെ മീറ്റ് ചെയ്താൽ ബോറടിക്കും. ഒന്നും പ്രൊഡക്ടീവ് ആയി നടക്കുന്നില്ലല്ലോ എന്ന് ഞാൻ ചിന്തിക്കും. ചെയ്യുന്ന കാര്യങ്ങൾ എനിക്ക് നന്നായി ചെയ്യണം.

Navya Nair

ഭാവിയിൽ എനിക്ക് സംവിധാനം ചെയ്യണമെന്നുണ്ട്. ലോകമറിയപ്പെടുന്ന ഭരതനാട്യം നർത്തകി ആകണം. എന്റെ മകൻ വളരെ നല്ല മനുഷ്യനായി വളരുന്നത് കാണണം. അവനെക്കുറിച്ച് എല്ലാവരും നല്ല വ്യക്തിയാണെന്ന് പറയണം. പത്ത് വർഷം കഴിയുമ്പോൾ അവനൊരു ​ഗേൾഫ്രണ്ടൊക്കെയായി അവൻ ഒരുപാട് ആ കുട്ടിയെ സ്നേഹിക്കണം. അമ്മയ്ക്ക് തന്റെ ജീവിതത്തിൽ ലഭിക്കാതെ പോയ സ്നേഹം ആ കുട്ടിക്ക് അവൻ കൊടുക്കണമെന്നും നവ്യ നായർ പറഞ്ഞു.

നവ്യയും ഭർത്താവ് സന്തോഷ് മേനോനും അകൽച്ചയിലാണെന്ന് കുറേ നാളുകളായി അഭ്യൂ​ഹമുണ്ട്. വിവാഹ ശേഷം നടി അഭിനയ രം​ഗം വിട്ടിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും വീണ്ടും കരിയറിൽ ഇടവേള വന്നു. ഷോകളിലൂടെയും മറ്റും ലൈം ലൈറ്റിൽ അക്കാലത്ത് നവ്യ സാന്നിധ്യമറിയിച്ച. ഒരുത്തീ എന്ന സിനിമയിലൂടെ മികച്ച തിരിച്ച് വരവ് നടത്തി. വികെപി ഒരുക്കിയ സിനിമയിലെ നവ്യയുടെ പ്രകടനം ഏറെ ശ്രദ്ധ നേടി. പാതിരാത്രിയാണ് നവ്യയുടെ പുതിയ സിനിമ. ദിലീപ് നായകനായ ഇഷ്ടം ആണ് നവ്യ നായരുടെ ആദ്യ സിനിമ. ന്നീട് കല്യാണ രാമൻ, പാണ്ടിപ്പട, ഗ്രാമഫോൺ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ നവ്യ നായികയായെത്തി. മറ്റ് ഭാഷകളിലും അഭിനയിച്ചു.

More from Filmibeat

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X