twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നവ്യയുടെ മടങ്ങി വരവ് ഗംഭീരം, ഒരുത്തീയുടെ ടീസര്‍ ചര്‍ച്ചയാവുന്നു...

    |

    ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിക്കുന്ന വി കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിര്‍വഹിച്ച ഒരുത്തീയുടെ രസകരമായ ടീസര്‍ പുറത്തിറങ്ങി. നവ്യാ നായര്‍ നായികയാകുന്ന ഒരുത്തീ കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകര്‍ക്കിടയിലും മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. മാര്‍ച്ച 11 ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

    ORUTHEE

    കുറച്ച് നാള്‍ മുന്‍പിറങ്ങിയ സിനിമയുടെ ട്രെയിലറിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ദി ഫയര്‍ ഇന്‍ യു എന്ന ടാഗ് ലൈനോടുകൂടി വരുന്ന സിനിമ ഒരു അതിജീവനത്തിന്റെ കഥകൂടിയാണ് പറയുന്നത്.

    ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ ആദ്യം പേടിയുണ്ടായിരുന്നു, ലഭിച്ച സഹായത്തെ കുറിച്ച് അര്‍ജുന്‍ അശോകന്‍ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ ആദ്യം പേടിയുണ്ടായിരുന്നു, ലഭിച്ച സഹായത്തെ കുറിച്ച് അര്‍ജുന്‍ അശോകന്‍

    ഒരു നീണ്ട ഇടവേളക്ക് ശേഷം ആണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായര്‍ തിരിച്ചു വരുന്നത്. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായര്‍, നന്ദനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. നവ്യക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത ബാലാമണിയെ തിരികെ കൊണ്ടുവരുന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് അനൗണ്‍സ്‌മെന്റ് വീഡിയോയും മോഷന്‍ പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

    ലളിതയുടെ കയ്യില്‍ നിന്ന് വാങ്ങിയ ആ പണം തിരിച്ച് കൊടുക്കില്ല; ഒടുവിലിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍ലളിതയുടെ കയ്യില്‍ നിന്ന് വാങ്ങിയ ആ പണം തിരിച്ച് കൊടുക്കില്ല; ഒടുവിലിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

    ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി നാരായണന്‍, അബ്രു മനോജ് ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്.

    Recommended Video

    മമ്മൂക്കയുടെ കൂടെ ഒരു ഫോട്ടോ എടുക്കാൻ കഷ്ടപ്പെട്ട കഥ | Druvan Talks About Valimai | FilmiBeat

    രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്‌സണ്‍ പോടുതാസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും കെ ജെ വിനയന്‍ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഒരുത്തീ മാര്‍ച്ച്
    11ന് റിലീസ് ചെയ്യും.

    Read more about: navya nair നവ്യ
    English summary
    Navya nair Movie Oruthee Teaser Went Viral On Social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X