ഏറെ പ്രതീക്ഷ നല്‍കി നവ്യയുടെ ഒരുത്തീ, വീഡിയോ ഗാനം പുറത്ത്...
കെ.വി.അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച്, എസ്. സുരേഷ് ബാബു തിരക്കഥ എഴുതി ,വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന നവ്യാ നായരുടെ തിരിച്ചുവരവ് ചിത്രമായ ഒരുത്തീയിലെ മനോഹരമായ ഗാനം പുറത്ത്. വിവിധ സംഗീതജ്ഞര്‍ ചേര്‍ന്ന് പുറത്തിറക്കിയാണ് ഗാനം റിലീസ് ചെയ്തത്.

ഗോപി സുന്ദറിന്റെ ഈണത്തില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ രചിച്ച് ബോംബെ ജയശ്രീ പാടിയ ഒരുത്തീയിലെ മനോഹരമായ ഗാനം പുറത്തിറങ്ങി. അനവധി സംഗീതജ്ഞര്‍ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഗാനം പുറത്തിറക്കിയത്. പ്രേക്ഷകര്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്.
സിനിമയുടെ ട്രെയിലറിനും ടീസറിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസര്‍ നിര്‍മിക്കുന്ന വി കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിര്‍വഹിച്ച ഒരുത്തീ ഒരു കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും കഥയാണ് പറയുന്നത്.
ഒരു നീണ്ട ഇടവേളക്ക് ശേഷം ആണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായര്‍ തിരിച്ചു വരുന്നത്. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായര്‍, നന്ദനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. നവ്യക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത ബാലാമണിയെ തിരികെ കൊണ്ടുവരുന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് അനൗണ്‍സ്‌മെന്റ് വീഡിയോയും മോഷന്‍ പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി നാരായണന്‍, അബ്രു മനോജ് ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്.
രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്‌സണ്‍ പോടുതാസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും കെ ജെ വിനയന്‍ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഒരുത്തീ മാര്‍ച്ച് 11ന് റിലീസ് ചെയ്യും.


Click it and Unblock the Notifications











