മനുഷ്യരൊഴിച്ച് മറ്റെല്ലാം സ്നേഹിച്ചാൽ തിരിച്ച് സ്നേഹിക്കും, കല്യാണം കഴിച്ചശേഷമുണ്ടായ തിരിച്ചറിവ്; നവ്യ നായർ!

രണ്ടാം വരവിലും വിജയങ്ങൾ സൃഷ്ടിക്കുക, കരിയർ മെച്ചപ്പെടുത്തുക തുടങ്ങിയവ എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല. പ്രത്യേകിച്ച് സിനിമാ താരങ്ങളായ സ്ത്രീകൾക്ക്. എന്നാൽ എല്ലാ പ്രതിസന്ധികളേയും മറികടന്ന് സക്സസായവരുണ്ട്. അതിലൊരാളാണ് നവ്യ നായർ. സിനിമ, നൃത്തം, യാത്രകൾ തുടങ്ങി തന്റെ എല്ലാ ഇഷ്ടങ്ങളേയും ഒരുപോലെ ചേർത്ത് പിടിച്ച് മുന്നോട്ട് പോവുകയാണ് ഇപ്പോൾ താരം. ജോലി ചെയ്ത് മടുത്തപ്പോഴാണ് വിശ്രമ ജീവിതം ആ​ഗ്രഹിച്ച് വിവാ​ഹത്തിന് തയ്യാറായതെന്ന് പറയുകയാണ് നവ്യ നായർ.

എന്നാൽ ചിന്തകൾ തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷമാണെന്നും താരം മനോരമ മാക്സ് ഓഫ് സ്ക്രിപ്റ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു. കുട്ടിക്കാലം മുതൽ ഞാൻ ഫുൾടൈം വർക്കിങ്ങാണ്. പിന്നീട് വീട്ടിൽ കുറേനാൾ ഇരുന്നു.

Navya Nair

അതുകൊണ്ട് ഇപ്പോൾ വീട്ടിലിരിക്കാൻ വലിയ താൽപര്യമില്ല. കല്യാണം കഴിക്കുന്നതിന് മുമ്പ് ഫുൾ ടൈം വർക്ക് ചെയ്ത് എനിക്ക് മടുത്തിരുന്നു. എങ്ങനെയെങ്കിലും വിശ്രമിച്ചാൽ മതിയെന്ന ചിന്തയായിരുന്നു. അങ്ങനെയാണ് കല്യാണം കഴിച്ചത്. വിവാഹം കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി. ഞാൻ അങ്ങനെ ഇരിക്കേണ്ട ഒരാളല്ലെന്ന്. എന്നിട്ടും ഞാൻ ഒമ്പത് വർഷകാലത്തോളം വീട്ടമ്മയായി ഇരുന്നു. ശേഷമാണ് ജോലി ചെയ്ത് തുടങ്ങിയതും നാട്ടിലേക്ക് വന്നതും.

അലസമായ മനസ് പിശാചിന്റെ പണിപ്പുരയാണ് എന്ന ചൊല്ലിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് വെറുതെ ഇരുന്നാൽ പോരായ്മകളെ കുറിച്ചും വിഷമങ്ങളെ കുറിച്ചും ആലോചിക്കാൻ തോന്നും. അങ്ങനൊരു അവസ്ഥ ഉണ്ടാവാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. എനിക്കും തളർന്ന് പോകുന്ന ദിവസങ്ങൾ ഉണ്ടാകാറുണ്ട്.

പക്ഷെ അത് പുറത്ത് ആരും അറിയാതിരിക്കാൻ ഞാൻ ശ്രദ്ധിക്കും. ഞാൻ എന്നെ എപ്പോഴും ഒരു ഫീനിക്സ് പക്ഷിയായി കാണാനാണ് ആ​ഗ്രഹിക്കുന്നത്. ദുരിതപൂർണ്ണമായ അവസ്ഥകൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. അതിൽ നിന്നും എങ്ങനെ എങ്കിലും ഞാൻ എന്റെ ജീവിതത്തെ പുറത്ത് കൊണ്ടുവരും. എനിക്കും എന്റെ വേണ്ടപ്പെട്ടവർക്കും വേണ്ടിയാണ് ഞാൻ അത് ചെയ്യുന്നത്.

എന്റെ മോൻ, മാതാപിതാക്കൾ, എന്നെ സ്നേഹിക്കുന്നവരെല്ലാം ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നോക്കിയിരിക്കുന്നവരാണ്. അതുകൊണ്ട് തളരാൻ ഇഷ്ടമല്ല. തളർന്ന് പോകരുതെന്ന് ഞാൻ എന്നോട് തന്നെ പറയും. പിന്നെ എന്ത് പ്രശ്നമുണ്ടെങ്കിലും നന്നായിട്ടൊന്ന് ഡാൻസ് കളിച്ചാൽ എന്നിൽ നിന്ന് പോകും. നല്ലൊരു പനി വന്നിട്ട് ആവി പിടിക്കുമ്പോൾ കിട്ടുന്ന സുഖമാണ് ടെൻഷൻ വരുമ്പോൾ ഡാൻസ് പ്രാക്ടീസ് ചെയ്യുമ്പോൾ എനിക്ക് കിട്ടുന്നത്.

Navya Nair

നമ്മൾ സ്നേഹിച്ചാൽ നമ്മളേയും സ്നേഹിക്കുമെന്ന് പറയുന്നത് പോലെ. മനുഷ്യരൊഴിച്ച്... സത്യസന്ധത പുലർത്താൻ എവിടേയും ഞാൻ ശ്രമിക്കും. തെറ്റുകൾ ചെയ്യുന്നതിൽ അല്ല തെറ്റിൽ നിന്ന് പഠിക്കാതിരിക്കുമ്പോഴാണ് പ്രശ്നം നവ്യ നായർ പറഞ്ഞു. സോളോ യാത്രകൾ പോകാൻ തീരുമാനിച്ചതിന് പിന്നിലെ കാരണവും താരം വ്യക്തമാക്കി. യാത്രകൾ ചെയ്യാൻ വേണ്ടി ഞാൻ യാത്ര ചെയ്യാറില്ല.

തനിച്ചാവൽ പിന്നീട് ഒരു ഒറ്റപ്പെടലാകാതിരിക്കാൻ വേണ്ടിയും അത് പഠിക്കാൻ വേണ്ടിയുമാണ് ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ശീലിക്കുന്നത്. ഒറ്റയ്ക്ക് ഹാപ്പിയാകുന്ന സ്ഥലത്ത് ജീവിതത്തെ എത്തിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ ആ​ഗ്രഹം. അതിലേക്ക് എത്തിയാൽ എന്നെ ആർക്കും തോൽപ്പിക്കാനാവില്ല. സ്നേഹം എന്നത് ഡിപ്പന്റൻസിയാണല്ലോ.

സ്നേഹം വാലിഡേഷൻ ഇല്ലാതെ ഹാപ്പിയായി ജീവിക്കാൻ പറ്റുന്ന നിമിഷത്തിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നതെന്നും നവ്യ പറയുന്നു. 2010 ആ‌യിരുന്നു ബിസിനസുകാരനായ മുംബൈ മലയാളി സന്തോഷ് മേനോനെ നവ്യ വിവാഹം ചെയ്തത്. അടുത്ത കാലത്തായി ഭർത്താവിനെ നവ്യയ്ക്കൊപ്പം എവിടേയും കാണാറില്ല.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X