24 വയസിലെ വിവാഹം, സഹിച്ചേ പറ്റൂ, അത് അദ്ദേഹത്തിന്റെ അവകാശമാണെന്ന് കരുതി; നവ്യ നായർ പറഞ്ഞത്
നടി നവ്യ നായരാണ് ആരാധകർക്കിടയിൽ ഇന്ന് സജീവ ചർച്ചാ വിഷയം. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ നവ്യ നായരുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ ജനം ശ്രദ്ധിക്കുന്നുണ്ട്. ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് കഴിഞ്ഞ ദിവസം നവ്യ നായർ പങ്കുവെച്ച വിഷു ദിന ഫോട്ടോ. അച്ഛനും അമ്മയ്ക്കും മകനും സഹോദരനുമാെപ്പമാണ് നവ്യ വിഷു ആഘോഷിച്ചത്. ഭർത്താവ് സന്തോഷ് മേനോൻ ഒപ്പമുണ്ടായിരുന്നില്ല. റിപ്പോർട്ടുകൾ പ്രകാരം സന്തോഷ് മേനോൻ തന്റെ അമ്മയ്ക്കൊപ്പമാണ് വിഷു ആഘോഷിച്ചത്. ഏറെ നാളുകളായി വിശേഷ ദിവസങ്ങളിലൊന്നും നവ്യ നായർക്കൊപ്പം ഭർത്താവിനെ കാണാറില്ല.
ഇതെന്ത് കൊണ്ടാണെന്നാണ് ആരാധകരുടെ ചോദ്യം. വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം മുംബെെയിലേക്ക് പോയതായിരുന്നു നവ്യ. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി നടി കേരളത്തിലാണ്. മകനും മാതാപിതാക്കളും ഒപ്പമുണ്ട്. വിവാഹത്തോടെ മാറി നിന്ന കലാ രംഗത്ത് വീണ്ടും സജീവമായി. നൃത്ത വിദ്യാലയം തുടങ്ങി. സിനിമകളിൽ അഭിനയിച്ചു. ഷോകളിൽ സാന്നിധ്യം അറിയിച്ചു.

ഭർത്താവിന്റെ കാര്യങ്ങൾ മാത്രം നോക്കി വീട്ടിലിരിക്കുമ്പോൾ തന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ കഴിയാത്തതിലെ വിഷമം നവ്യക്കുണ്ടായിരുന്നു. വിവാഹമെന്ന സമ്പ്രദായത്തിലെ തെറ്റായ ധാരണകളെക്കുറിച്ച് നവ്യ ഒരിക്കൽ സംസാരിക്കുകയുണ്ടായി. എന്റെ മകനെ നോക്കാനല്ല ഞാനവനെ കല്യാണം കഴിപ്പിക്കുന്നത്. അവനൊരു കുട്ടിയല്ല. അവൻ മുതിർന്ന് ഒരു വ്യക്തിയായ ശേഷമാണ് വിവാഹം ചെയ്യുക. അവന് പാചകം ചെയ്ത് കൊടുക്കാനല്ല വിവാഹം. അവനെ വെച്ചുണ്ടാക്കി കൊടുക്കുന്ന, വേതനം കൊടുക്കാത്ത ജോലിക്കാരിയല്ല അവൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയെന്നും നവ്യ നായർ അന്ന് പറഞ്ഞു.
വിവാഹ ജീവിതത്തിലേക്ക് കടന്ന് കുറച്ച് കാലത്തിനുള്ളിൽ തന്നെ കലാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് നവ്യ ആഗ്രഹിച്ചിരുന്നു.എന്നാൽ പല കാരണങ്ങളാൽ ഇത് നടന്നില്ല. പിന്നീട് യുപിഎസിയായിരുന്നു നടിയുടെ ലക്ഷ്യം. എന്നാൽ വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായി. ഇതോടെ ഭർത്താവ് വിട്ടില്ല. കുഞ്ഞിനെ നോക്കാൻ ആരുമുണ്ടാകില്ലെന്നാണ് ഭർത്താവ് കാരണമായി പറഞ്ഞതെന്നും നവ്യ അന്ന് വ്യക്തമാക്കി.

പിന്നീട് ഡാൻസിൽ ഡിഗ്രി നേടണമെന്ന് ആഗ്രഹിച്ചു. അന്ന് ഭർത്താവ് എതിർത്തെന്ന് നവ്യ പറയുകയുണ്ടായി. യൂണിവേഴ്സിറ്റിൽ അപ്ലിക്കേഷനെല്ലാം അയച്ചത് സന്തോഷേട്ടനാണ്. മാസത്തിൽ രണ്ട് തവണ അവിടെ പോയി ആറ് ദിവസം അവിടെ താമസിക്കണം. പക്ഷെ ഇന്റർവ്യൂവിന് കോൾ വന്നപ്പോൾ ചേട്ടൻ പോകേണ്ടെന്ന് പറഞ്ഞു. ഇപ്പോഴും അതെന്താണെന്ന് അറിയില്ല. കുറേ പറഞ്ഞ് നോക്കി. എന്നാൽ മകൻ ചെറുതാണ്, ഇപ്പോൾ പോകേണ്ടെന്നാണ് ഭർത്താവ് പറഞ്ഞതെന്നും നവ്യ അന്ന് ഓർത്തു.
24 വയസിലായിരുന്നു നവ്യയുടെ വിവാഹം. അന്ന് വിവാഹമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ വിജയമെന്നാണ് കരുതിയത്. ഈ കണ്ടീഷനിംഗ് കൊണ്ട് അടിസ്ഥാനപരമായ അവകാശം പോലും മനസിലാക്കിയില്ല. ഭർത്താവ് എനിക്കെതിരെ സംസാരിച്ചാൽ അത് അദ്ദേഹത്തിന്റെ അവകാശമാണെന്ന് കരുതി. എന്ത് പ്രശ്നമുണ്ടെങ്കിലും സഹിച്ചേ പറ്റൂ എന്ന് ഞാൻ വിശ്വസിച്ചിരുന്നെന്നും നവ്യ തുറന്ന് പറഞ്ഞു. ഒരിക്കൽ തമാശ രൂപേണയും വിവാഹത്തെക്കുറിച്ച് നവ്യ സംസാരിക്കുകയുണ്ടായി. കല്യാണം കഴിക്കും മുമ്പ് ആണുങ്ങൾ പലതും പറയും. അതൊക്കെ വെറുതെയാണെന്നാണ് നവ്യ പറഞ്ഞത്.


Click it and Unblock the Notifications











