മഞ്ജു വാര്യരുടെ പോലെ! ദിലീപ് ചെയ്യിച്ചതാവും! ആദ്യ ചിത്രത്തിലെ അനുഭവത്തെക്കുറിച്ച് നവ്യ പറഞ്ഞത്
ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായരുടെ അഭിനയ ജീവിതം തുടങ്ങുന്നത്. മഞ്ജു വാര്യരും ദിലീപുമായിരുന്നു അന്ന് നവ്യയെ തിരഞ്ഞെടുത്തത്. ഇഷ്ടത്തിലൂടെയായി മലയാളികളുടെ ഇഷ്ട നായികയായി നവ്യ മാറുകയായിരുന്നു. മുന്‍നിര സംവിധായകരും, താരങ്ങള്‍ക്കൊപ്പവുമൊക്കെയായി മികച്ച അവസരങ്ങളായിരുന്നു അന്ന് ലഭിച്ചത്. നായികയായി തിളങ്ങി നിന്ന സമയത്തായിരുന്നു നവ്യ വിവാഹിതയാവുന്നത്. വിവാഹത്തിനുള്ള സമയമായെന്ന് പറഞ്ഞ് വീട്ടുകാരായിരുന്നു ആളെ കണ്ടെത്തിയത്. ബിസിനസുകാരനായ സന്തോഷ് മേനോനുമായുള്ള വിവാഹ ശേഷം നവ്യ മുംബൈയില്‍ സെറ്റിലാവുകയായിരുന്നു. കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ മകന്‍ ജനിച്ചു. പിന്നെ അവനൊപ്പമായിരുന്നു. ആ സമയത്ത് സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റിയിരുന്നില്ല.
അഭിനയവും ഡാന്‍സുമൊക്കെ മറന്ന അവസ്ഥയിലായിരുന്നു. മകന്‍ വലുതായപ്പോഴായിരുന്നു നവ്യ വീണ്ടും ഇതെല്ലാം തിരിച്ചുപിടിക്കുന്നത്. വീടിനോട് ചേര്‍ന്ന് മാതംഗി എന്ന നൃത്തവിദ്യാലയം തുടങ്ങി. അഭിനയ മേഖലയിലേക്കും തിരികെ എത്തി. യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. തന്റെ ആദ്യ ചിത്രത്തെക്കുറിച്ചും, ദിലീപിനെയും, മഞ്ജു വാര്യരെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള നവ്യയുടെ പഴയൊരു അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അമൃത ടിവി അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. എന്റെ ക്യാരക്ടറുമായി യാതൊരുവിധ ബന്ധവുമില്ലാത്ത കഥാപാത്രമായിരുന്നു ഇഷ്ടത്തിലേത്. ആരെയും ബോറടിപ്പിക്കാത്ത രീതിയില്‍ തന്നെ അത് ചെയ്യാന്‍ കഴിഞ്ഞു.

ആ ചിത്രം ഗംഭീര വിജയമായിരുന്നു. അത് എന്നിലേക്ക് വന്ന ഭാഗ്യമാണ്. ചിത്രത്തിലേക്ക് ഞാന്‍ ഡബ്ബ് ചെയ്യുന്നതിനെക്കുറിച്ചൊന്നും ആരും എന്നോട് പറഞ്ഞിരുന്നില്ല. അത് മഞ്ജു വാര്യരാണോ ഡബ്ബ് ചെയ്തതെന്ന് പലരും ചോദിച്ചിരുന്നതായി പിന്നീട് അറിഞ്ഞിരുന്നു. അല്ല, അത് ആ കുട്ടിയുടെ വോയ്‌സാണെന്ന് പറഞ്ഞപ്പോഴും പലരും വിശ്വസിച്ചിരുന്നില്ല. ദിലീപിന്റെ സിനിമയായത് കൊണ്ട് മഞ്ജുവിനെ കൊണ്ട് ചെയ്യിച്ചതായിരിക്കുമെന്നായിരുന്നു അഭിപ്രായങ്ങള്‍. പെട്ടെന്നൊരു ദിവസമാണ് സിബി സാര്‍ എന്നോട് ഡബ്ബിംഗിനെക്കുറിച്ച് പറഞ്ഞത്. ഇതേക്കുറിച്ചൊന്നും അറിയാത്തതിനാല്‍ എനിക്ക് ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. ആദ്യത്തെ പാട്ട് എന്ന് പറയുന്നത് ചഞ്ചല ദൃതപദതാളമായിരുന്നു. ക്ലാസിക്കല്‍ ഡാന്‍സറായത് കൊണ്ട് എനിക്കൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല.
ക്യാമറയ്ക്ക് മുന്നില്‍ കരയണമെന്ന നേരത്തെ ആഗ്രഹിച്ചിരുന്നു. എപ്പോഴാണ് അങ്ങനെയൊരു രംഗം വരുന്നതെന്ന് നോക്കിയിരിക്കുകയായിരുന്നു. എല്ലാവരും ഗ്ലിസറിനൊക്കെ ഇടുന്നതൊക്കെ കാണുന്നുണ്ടായിരുന്നു. എനിക്കാണേല്‍ ഇഷ്ടത്തില്‍ കരയാനേയില്ലായിരുന്നു. ഇഷ്ടം റിലീസ് ചെയ്യുന്ന സമയത്ത് ഞാന്‍ മഴത്തുള്ളിക്കിലുക്കത്തിന്റെ സെറ്റിലായിരുന്നു. പ്രാര്‍ത്ഥിച്ചോളാന്‍ ദിലീപ് പറഞ്ഞിരുന്നു ഞാന്‍ 75ാം ദിവസമായിരുന്നു ചിത്രം കണ്ടത്. ഇഷ്ടത്തിലെ നായികയല്ലേ എന്നൊക്കെ ചോദിച്ച് ആളുകളൊക്കെ അടുത്ത് വരുമായിരുന്നു. നന്ദനമൊക്കെ കഴിഞ്ഞാണ് ആളുകള്‍ നവ്യാ എന്ന് വിളിച്ച് അടുത്ത് വരാന്‍ തുടങ്ങിയത്.
തുടക്കത്തിലൊക്കെ അഭിമുഖങ്ങളില്‍ വരുന്ന ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കൊടുക്കാറുണ്ടായിരുന്നു. അറിയാവുന്ന കാര്യങ്ങള്‍ എങ്ങനെയെങ്കിലും പറഞ്ഞ് ഫലിപ്പിച്ചാലാണ് മിടുക്കി ആവുന്നത് എന്നായിരുന്നു ധാരണ. അധികം മിണ്ടാതെയിരിക്കുന്നതും, ചോദ്യങ്ങളോട് നോ പറയുന്നതുമാണ് ആളുകള്‍ക്ക് ഇഷ്ടമെന്ന് മനസിലായത് പിന്നീടാണ്. ഭയങ്കര ജാഡയാണല്ലോ എന്നൊക്കെ കുറേ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പ്രായം കൂടുന്നതിന് അനുസരിച്ച് പക്വതയും വന്നിട്ടുണ്ട്. അതിനാല്‍ തന്നെ ഇതിലൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നുമായിരുന്നു നവ്യ പറഞ്ഞത്.


Click it and Unblock the Notifications











