'പറയാന്‍ കൊള്ളാവുന്ന ഒന്നാണോ എന്നെനിക്ക് അറിയില്ല... ഞാനും ഭാവനയും അന്ന് ഒരുമിച്ച് കുളിച്ചു'; നവ്യ നായർ!

മലയാളികളുടെ പ്രിയ താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് പ്രേക്ഷക മനസിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. കുറച്ചുനാൾ ‌മലയാള സിനിമ മേഖലയില്‍ നിന്ന് വിട്ടുനിന്നെങ്കിലും മലയാളി മനസില്‍ ഭാവനയും ഭാവനയുടെ ചിത്രവും എന്നും ഉണ്ടായിരുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഭാവന മലയാള സിനിമയിൽ സജീവമായി തുടങ്ങി. ഇപ്പോൾ കൈ നിറയെ സിനിമകളാണ് ഭാവനയ്ക്ക്.

ഭാവനയെ പോലെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയാണ് നവ്യ നായരും. ഇരുവരും വളരെ കുറച്ച് സിനിമകളിൽ മാത്രമെ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളു. അതിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതും ഈ 2023ലും റിപ്പീറ്റ് വാല്യുവോടെ ആരാധകർ കാണുന്നതുമായ ഒരു സിനിമയാണ് ജയസൂര്യ നായകനായ ചതിക്കാത്ത ചന്തു. ഇരുവരും സിനിമയിൽ ജയസൂര്യയുടെ നായികമാരായിരുന്നു.

Navya Nair, Bhavana

നവ്യ നായർ സിനിമ അഭിനയം മാത്രമല്ല ടെലിവിഷനിലും നിറഞ്ഞ് നിൽക്കുന്നുണ്ട്. റിയാലിറ്റി ഷോ മെന്ററായും നവ്യ സജീവമാണ്. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പൊരു അഭിമുഖത്തിൽ ഭാവനയ്ക്കൊപ്പമുള്ള രസകരമായ ഒരു അനുഭവം നവ്യ പങ്കുവെച്ചു. ചതിക്കാത്ത ചന്തു സിനിമയുടെ ഷൂട്ടിങ് സമയത്ത് നടന്ന വിചിത്രമായ സംഭവത്തെ കുറിച്ച് നവ്യ പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.

ഷൂട്ടിങിന് വേണ്ടി തയ്യാറാവാനുള്ള തിടുക്കത്തിൽ ഇരുവരും ഒരുമിച്ച് കുളിക്കേണ്ട സാഹചര്യമുണ്ടായി എന്നാണ് നവ്യ പറയുന്നത്. പുറത്ത് പറയാന്‍ കൊള്ളാവുന്ന ഒന്നാണോ ഈ സംഭവമെന്ന് തനിക്ക് അറിയില്ലെന്ന മുൻകൂർ ജാമ്യമെടുത്താണ് നവ്യ സംസാരിച്ച് തുടങ്ങുന്നത്.

'ഞങ്ങള്‍ ഒരുമിച്ച് ചതിക്കാത്ത ചന്തു എന്ന സിനിമ ചെയ്യുന്ന സമയത്ത് ഒരുപാട് രസകരമായ അനുഭവങ്ങളുണ്ട്. അതിലൊരു പാട്ട് രംഗത്ത് ഞാനും ഭാവനയും കറുത്തമ്മമാരും ജയേട്ടന്‍ കൊച്ചു മുതലാളിയുമായിട്ടാണല്ലോ പാട്ട് രംഗത്ത് എത്തുന്നത്. കടല്‍ തീരത്ത് കിടന്ന് നനഞ്ഞിട്ടൊക്കെയാണ് അഭിനയിച്ചത്.'

'അതിന് ശേഷം ഉദയ സ്റ്റുഡിയോയില്‍ പോയി ജാക്കും റോസുമായി നില്‍ക്കണം. ഞങ്ങള്‍ രണ്ടുപേരും റോസും, ജയേട്ടന്‍ ജാക്കുമായാണ് സീനില്‍ വരുന്നത്. കടല്‍ തീരത്ത് നിന്ന് നേരെ ഉദയ സ്റ്റുഡിയോയില്‍ പോയി. അവിടെ നിന്നാണ് കുളിച്ച് മാറുകയൊക്കെ ചെയ്യുന്നത്. ഞാനും ഭാവനയും അന്നൊരുമിച്ചാണ് കുളിച്ചത്.'

navya nair, bhavana

'അപ്പോള്‍ അവള്‍ പറയും നസീര്‍ സര്‍ കുളിച്ച കുളിമുറിയായിരിക്കും ഷീല ചേച്ചി കുളിച്ച കുളിമുറിയായിരിക്കും എന്നൊക്കെ'. പിന്നെ ഭാവനയുടെ ശബ്ദത്തില്‍ സോപ്പ് തേക്കുന്നതിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളൊക്കെ നവ്യ അനുകരിക്കുന്നുണ്ട്. ജാനകി എന്ന സിനിമയുടെ പ്രമോഷന്‍ സമയത്ത് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ നായര്‍ ഭാവനയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ചത്.

കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് വിവിധ ജോണറുകളിലായി ഏകദേശം 80ലധികം സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു ഭാവന. ന്റെ ഇക്കാക്ക് ഒരു പ്രേമണ്ടാർന്ന് എന്നതായിരുന്നു അവസാനം പുറത്തിറങ്ങിയ സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രമാണ് ഭാവനയുടേതായി റിലീസിന് തയ്യാറെടുക്കുന്ന സിനിമ.

Read more about: navya nair bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X