ദിലീപേട്ടൻ തോളിൽ കൈ വെച്ചപ്പോൾ എനിക്ക് നെഞ്ചിടിപ്പ്; ചേട്ടനത് മനസ്സിലായി; സംഭവത്തെക്കുറിച്ച് നവ്യ നായർ

മലയാള സിനിമയിൽ 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ നിറഞ്ഞ് നിന്ന നായിക നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. ചിത്രത്തിൽ നടൻ ദിലീപായിരുന്നു നായകൻ. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് അഭിനേത്രിയെന്ന നിലയിൽ നവ്യയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് കല്യാണരാമൻ, പാണ്ടിപ്പട, ​ഗ്രാമഫോൺ തുടങ്ങി ഹിറ്റ് സിനിമകളുടെ ഭാ​ഗമാവാൻ നവ്യക്ക് കഴിഞ്ഞു.

വിവാഹ ശേഷമാണ് നടി അഭിനയ രം​ഗത്ത് നിന്നും മാറിയത്. ഇടവേളയ്ക്ക് ശേഷം നടി വീണ്ടും സിനിമകളിലേക്കെത്തി. തിരിച്ചു വരവിൽ ഒരുത്തീ എന്ന സിനിമയാണ് നവ്യക്ക് ഏറെ പ്രശംസ നേടിക്കൊടുത്തത്. വികെപി ഒരുക്കിയ സിനിമയിൽ മികച്ച പ്രകടനം നവ്യ കാഴ്ച വെച്ചു.

ജനകി ജാനേ ആണ് നവ്യയുടെ പുതിയ സിനിമ. സൈജു കുറുപ്പാണ് സിനിമയിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. സിനിമയുടെ പ്രോമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നവ്യ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Navya Nair

​'ഗേൾസ് സ്കൂളിൽ പഠിച്ചതിനാൽ തനിക്ക് സ്കൂളിൽ ആൺകുട്ടികളോട് സംസാരിച്ച് ശീലമില്ലായിരുന്നെന്നും സിനിമയിൽ വന്ന സമയത്താണ് ഇതൊക്കെ മാറിയതെന്നും നവ്യ വ്യക്തമാക്കി. ആദ്യ ഫോട്ടോഷൂട്ടിന്റെ സമയത്ത് ദിലീപേട്ടൻ തോളത്ത് കൈ വെക്കണം. ദിലീപേട്ടൻ തോളത്ത് കൈ വെച്ചപ്പോൾ എന്റെ നെഞ്ചിടിച്ചു. അപ്പോൾ ചേട്ടന് മനസ്സിലാവുന്നുണ്ട്'

'പേടിക്കേണ്ട ട്ടോ, ഒരു ഫോട്ടോ എടുക്കുന്നുു, നമ്മൾ തിരിച്ചു പോവുന്നു എന്ന് പറഞ്ഞു. എനിക്ക് പേടിയുണ്ടെന്ന് ഞാൻ സമ്മതിച്ച് കൊടുക്കില്ലായിരുന്നു. ഞാൻ‌ നാട്ടിൻ പുറത്ത് ജനിച്ച് വളർന്ന ആളാണ്. പണ്ട് ദിലീപേട്ടൻ വന്ന് ഇവിടെ കറണ്ടൊക്കെയുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്'

'ഇഷ്ടത്തിൽ ആദ്യ സീൻ എസ്കലേറ്ററിൽ പൊങ്ങി വരുന്നതാണ്. ഞാൻ ജീവിതത്തിൽ എസ്കലേറ്ററിൽ കയറിയിട്ടില്ല. ഞാൻ ജീവിതത്തിൽ ആദ്യമായി കാണുന്നതാണ്, ആദ്യമായി ജീൻസിടുന്നത് ഇതിലേക്ക് എന്നെ സെലക്ട് ചെയ്യുമ്പോൾ ഫോട്ടോ സെഷനിലാണ്. ബീന എന്ന ചേച്ചിയുടെ ജീൻസും ടോപ്പുമിട്ടാണ് ഫോട്ടോ എടുക്കുന്നത്. ജീൻസിന്റെ പിന്നിൽ പിന്നൊക്കെ കുത്തിയിരുന്നു. അതിന്റെ കൂടെ ​ഗ്ലാസും ഹീൽസും'

Navya Nair, Dileep

എന്റെ ആദ്യ ഷോട്ട് ഓക്കെയായിരുന്നു. അന്ന് വേണു അങ്കിൾ എന്നോട് പറഞ്ഞു, താഴേന്ന് മുകളിലേക്ക് കയറി വരുന്നതല്ലേ ആദ്യത്തെ ഷോട്ട്, നിന്റെ കരിയർ ഇതുപോലെ താഴേ നിന്ന് മുകളിലേക്ക് വരുന്നതാവട്ടെ എന്ന്. ഇന്ന് മുകളിലിരുന്ന്

അദ്ദേഹം കേൾക്കുന്നുണ്ടാവും അത് പോലെ തന്നെയായിരുന്നു എന്റെ കരിയറെന്നും നവ്യ നായർ പറഞ്ഞു. സിനിമാ രം​ഗത്ത് വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് നവ്യ നായർ. അന്നും ഇന്നും നൃത്തത്തിനും നവ്യ പ്രാധാന്യം നൽകുന്നുണ്ട്.

മെയ് 12 നാണ് ജാനകി ജാനേ എന്ന നവ്യയുടെ പുതിയ സിനിമ റിലീസ് ചെയ്യുന്നത്. അനീഷ് ഉപാസന രചനയും സംവിധാനവും നിർവ​ഹിക്കുന്ന സിനിമ എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസാണ് അവതരിപ്പിക്കുന്നത്. ഉയരെ എന്ന സിനിമയ്ക്ക് ശേഷം എസ് ക്യൂബ് സാരഥികളായ ഷെനു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവർ നിർമ്മിക്കുന്ന സിനിമ കൂടിയാണ് ജാനകി ജാനേ. നർമ്മം കലർന്ന കുടുംബ ചിത്രമാണ് ജാനകി ജാനെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

More from Filmibeat

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X