മാസ്റ്ററെ കാണുമ്പോൾ ദിലീപേട്ടൻ ഒളിച്ചു പോകാൻ നോക്കു, രസകരമായ ഡാൻസിന്റെ കഥ പറഞ്ഞ് നവ്യ

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് 2002 ൽ ഷാഫി സംവിധാനം ചെയ്ത കല്യാണരാമൻ. ഇന്നും മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിൽ കല്യാണരാമൻ ചർച്ചാ വിഷയമാണ്. കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും പ്രിയപ്പെട്ട ചിത്രമാണിത്. ദിലീപ് , നവ്യ നായർ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും എത്തിയിരുന്നു. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചാ വിഷയമാണ്.

കോമഡി ഫാമിലി ചിത്രമായ കല്യാണരാമനിലെ രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് നടി നവ്യ നായർ. ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റേയും ദിലീപിന്റേയും ഡാൻസ് രംഗത്തെ കുറിച്ചാണ് നവ്യ പറയുന്നത്. ആ വീഡിയോ ഇൻസ്റ്റഗ്രാം പേജിലും നടി പങ്കുവെച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ ഡാന്‍സ് മാജികിന്റെ ആരാധികയാണ് എന്ന് കുറിച്ച് കൊണ്ടാണ് ഈ രസകരമായ വീഡിയോ നടി പങ്കുവെച്ചിരിക്കുന്നത്.

 കല്യാണരാമൻ

സിനിമ പോലെ തന്നെ കല്യാണരാമനിനെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചിത്രത്തിലെ ഗാനങ്ങൾ ചർച്ചാ വിഷയമാണ്. കുഞ്ചാക്കോ ബോബനും ദിലീപും നവ്യയും ഒന്നിച്ച് ചുവട് വെച്ച തിങ്കളെ പൂത്തിങ്കളെ എന്ന് തുടങ്ങുന്ന ഗാനം സ്റ്റേജ് ഷോകളിൽ സൂപ്പർ ഹിറ്റാണ്. ഈ പാട്ടിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട സംഭവമാണ് നവ്യ പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ...

ദീലീപ് മുങ്ങും

ഏറ്റവും എന്‍ജോയ് ചെയ്ത് അഭിനയിച്ച സിനിമയാണ് കല്യാണരാമന്‍. സിനിമയില്‍ കാണുന്ന അതേ കളിയും ചിരിയും തന്നെയായിരുന്നു സെറ്റിലും. നൃത്തം ചെയ്യാൻ ദിലീപ് ഏട്ടന് നല്ല മടിയാണ്. ഡാൻസ് മാസ്റ്ററെ കാണുമ്പോൾ തന്നെ ദിലീപേട്ടൻ പതുക്കെ ഒളിച്ചു പോകും. അത്രയ്ക്ക് ബുദ്ധിമുട്ടാണ് ആൾക്ക് ഡാൻസ് ചെയ്യാൻ. അതുമാത്രമല്ല, കുഞ്ചാക്കോ ബോബനാണ് ഒപ്പമാണ് ഡാൻസ് ചെയ്യുന്നത്. അതാണെങ്കിൽ പറയുന്നതിന് മുൻപ് തന്നെ ഡാൻസ് കളിക്കുന്ന ഒരു സാധനം... സിനിമയുടെ ഓർമ പങ്കുവെച്ച് കൊണ്ട് നവ്യ പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ വാക്ക്

നവ്യയുടെ ഈ വീഡിയോ കുഞ്ചാക്കോ ബോബനും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. നവ്യ പറഞ്ഞ വാക്കുകളായ... പറയുന്നതിന് മുൻപ് തന്നെ ഡാൻസ് കളിക്കുന്ന ഒരു സാധനം എന്ന് കുറിച്ച് കൊണ്ടാണ് കുഞ്ചാക്കോ ബോബൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡാൻസ് മാസ്റ്ററേ... എന്ന് കമന്റ് ചെയ്തു കൊണ്ട് നവ്യ എത്തിയിട്ടുണ്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കല്യാണരാമൻ പോലത്തെ സിനിമകൾ ഇനി പുറത്ത് വരില്ലെന്നാണ് ആരാധകർ പറയുന്നത്. ഇത്തരത്തിലുളള സിനിമകൾ ഇനിയും വരണമെന്നും ആരാധകർ പറയുന്നുണ്ട്. മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് കല്യാണരാമൻ.

Recommended Video

ഒരുത്തിയുടെ പൂജ ദൃശ്യങ്ങള്‍ | Oruthi Movie pooja visuals | Filmibeat Malayalam
ദിലീപിന്റെ നായിക

ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ വെള്ളിത്തിരയിൽ എത്തിയത്. ആദ്യ ചിത്രം തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാവ്യ മാധവനേയും മഞ്ജുവിനേയും പോലെ ദിലീപിന്റെ ഭാഗ്യ നായികയായിരുന്നു നവ്യയും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു. വിവാഹത്തെ തുടർന്ന് അഭിനയത്തിൽ ഇടവേള എടുത്ത നവ്യ ഒരു വീണ്ടും മടങ്ങി എത്തിയിട്ടുണ്ട്. മിനീസ്ക്രീനിലും നടി സജീവമാണ് ഒരുത്തിയാണ് പുറത്ത് വരാനുള്ള നവ്യയുടെ ഏറ്റവും പുതിയ ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X