'ഇപ്പോള്‍ എല്ലാം കിസ്സിങ്ങാ മോനേ' എന്ന് മെസേജ് അയച്ചു, കുഞ്ചാക്കോ ബോബന്റെ മറുപടി ഇങ്ങനെയായിരുന്നു...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നില്‍ എത്തിയ നവ്യ ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രേക്ഷകരുടെ മുന്നില്‍ എത്തിയിട്ടുണ്ട്. വികെപി സംവിധാനം ചെയ്യുന്ന ഒരുത്തീയിലൂടെയാണ് മടങ്ങി എത്തിയിരിക്കുന്നത്. ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, ചാലി പാല എന്നിങ്ങനെ ശക്മായ താരനിരയാണ് അണിനിരന്നിരിക്കുന്നത്. രാധാമണിയായി നവ്യ ജീവിക്കുകയായിരുന്നു എന്നാണ് സിനിമ കണ്ടിട്ട് ജനങ്ങള്‍ പറയുന്നത്.

navya nair

ഇപ്പോഴിത സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വൈറല്‍ ആവുന്നത് കുഞ്ചാക്കോ ബോബനെ പറ്റി നവ്യ പറഞ്ഞ രസകരമായ കമന്റാണ്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.കുഞ്ചാക്കോ ബോബനോട് പറയണമെന്ന് തോന്നിയ കാര്യമെന്താണെന്നുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി.'ഇപ്പോള്‍ എല്ലാം കിസ്സിങ്ങാ മോനേ' എന്നാണ് ചിരിച്ചുകൊണ്ട് താരം മറുപടി പറഞ്ഞത്. താനിത് കുഞ്ചാക്കോ ബോബന് മെസേജ് ചെയ്തുവെന്നും അപ്പോള്‍ ചിരിക്കുന്ന സ്മൈലിയാണ് അയച്ചു തന്നതെന്നും നവ്യ പറഞ്ഞു.ചാക്കേച്ചന്‌റെ ആദ്യകാലത്തെ ഹിറ്റ് നായികമാരില്‍ ഒരാളായിരുന്നു നവ്യ. ഇരുവരും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്.

ഭീഷ്മ പര്‍വം കണ്ടതിന് ശേഷം മമ്മൂട്ടിയെ വിളിച്ചതിനെ കുറിച്ചും നവ്യ അഭിമുഖത്തില്‍ പറയുന്നു. ആഘോഷപൂര്‍വം തിയേറ്ററില്‍ ഇരുന്ന് സിനിമ കണ്ടുവെന്നാണ് താരം പറയുന്നത്. നവ്യയുടെ വാക്കുകള്‍ ഇങ്ങനെ... ''ഭീഷ്മ പര്‍വ്വം കണ്ട അന്ന് വൈകുന്നേരം ഞാന്‍ മമ്മൂക്കയെ വിളിച്ചിരുന്നു. മമ്മൂക്കാ, നിങ്ങള്‍ പൊളിയാണെന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചപ്പോള്‍ പറഞ്ഞത്. അതിന് ശേഷം ഞങ്ങള്‍ വിശേഷങ്ങള്‍ പറഞ്ഞിരുന്നു. എന്റെ ഒരുത്തി സിനിമയുടെ റിലീസിനെ കുറിച്ചുമൊക്കെ ചോദിച്ചിരുന്നു.

തിയേറ്ററില്‍ കൈ അടിച്ച് ആഘോഷമാക്കി ഞാന്‍ കണ്ട സിനിമയാണ് ഭീഷ്മ. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ എന്റെ അടുത്തൊരു ക്യാമറയുണ്ടായിരുന്നുവെങ്കില്‍ കാണാന്‍ ഭയങ്കര കോമഡിയായിരിക്കും. അടുത്തിരുന്ന മകന്റെ പുറം ഞാന്‍ അടിച്ചു പൊളിച്ചു. മമ്മൂക്കയുടെ വാച്ചും, കാലിന്റെയും കൈയുടെയുമൊക്കെ ഷോട്ടുകള്‍ കാണിക്കുമ്പോള്‍ തിയേറ്ററില്‍ മറ്റുള്ളവരുടെ കൂടെ ഞാനും കൂവി. വിസിലും അടിച്ചു,''നവ്യ പറഞ്ഞു.

കൂടാതെ തിരിച്ച് വരവിന് പ്രേരിപ്പിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു എന്നും നവ്യ പറഞ്ഞു. പല അഭിമുഖങ്ങളിലും മഞ്ജു ചെലുത്തിയ സ്വാദീനത്തെ കുറിച്ച് താരം പറഞ്ഞിരുന്നു. 'മഞ്ജു ചേച്ചി എപ്പോഴും ഇന്‍സ്പിരേഷന്‍ തന്നെയായിരുന്നു. മഞ്ജു ചേച്ചി പൊളിയാണ്' എന്നായിരുന്നു മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്്ത നേരെ ചോവ്വേ പരിപാടില്‍ പറഞ്ഞത്.

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിവാഹം. ആ സമയത്ത് ഏറെ ആശയകുഴപ്പം ഉണ്ടായിരുന്നു എന്ന് നവ്യ നേരത്തെ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കിയ ഘട്ടം ഏതായിരുന്നു എന്ന ചോദ്യത്തിന് ആയിരുന്നു നേരിട്ട ആശയ കുഴപ്പത്തെ കുറിച്ച് പറഞ്ഞത്.

നടി പറഞ്ഞത് ഇങ്ങനെ...'കരിയര്‍ വിട്ടിട്ട് പോവണോ എന്ന് ചിന്തിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കുന്നത് അത്ര എളുപ്പമല്ലല്ലോ. അതൊക്കെ ആലോചിച്ചപ്പോള്‍ കല്യാണമെന്നത് കണ്‍ഫ്യൂഷനുണ്ടാക്കിയിരുന്നു. ചില സഹപ്രവര്‍ത്തകരൊക്കെ വിവാഹമോചിതരായ സമയവുമായിരുന്നു അന്ന്. ശരിക്കുപറഞ്ഞാല്‍ വിവാഹത്തെ കുറിച്ച് മനസ്സില്‍ പേടിയുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ക്കൊക്കെ എന്തെങ്കിലും പ്രശ്നം വന്നാല്‍ അത് വലിയ വാര്‍ത്തയുമാകും. അത് ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കിയ ഘട്ടമായിരുന്നു', നവ്യ പറഞ്ഞു.

More from Filmibeat

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X