For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബ ജീവിതം മടുത്തിട്ടില്ല, എല്ലാം ഭര്‍ത്താവ് അറിഞ്ഞിട്ടാണ്; ജീവിതത്തിലുണ്ടായ അത്ഭുതങ്ങളെ കുറിച്ച് നവ്യ നായർ

  |

  നടി നവ്യ നായര്‍ മലയാളികള്‍ക്കെന്നും ബാലമണിയാണ്. നവ്യ നായികയായി അഭിനയിച്ച നന്ദനം എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമാണ് ബാലാമണി. ഇന്നും സ്ത്രീകളടക്കമുള്ളവരുടെ മനസില്‍ നവ്യ നിറഞ്ഞ് നില്‍ക്കാനുള്ള കാരണം ഈ കഥാപത്രം തന്നെയാണ്. കൃഷ്ണഭക്തയായ ബാലമണിയെ പോലെ തന്റെ ജീവിതത്തിലും ചില അത്ഭുതങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

  മകന് പേരിട്ടത് വരെ ആ ഭക്തിയിലൂടെയാണെന്ന് മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നവ്യ പറഞ്ഞത്. ഇത് മാത്രമല്ല സിനിമയിലേക്കുള്ള തന്റെ തിരിച്ച് വരവ് ഭര്‍ത്താവ് സന്തോഷിന്റെ പിന്തുണയോടെയാണെന്നും കുടുംബ ജീവിതത്തിന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും നടി വ്യക്താക്കുന്നു. വിശദമായി വായിക്കാം..

  കുടുംബജീവിതം മടുത്തിട്ടാണോ നവ്യ നായര്‍ വീണ്ടും സിനിമയിലേക്ക് വന്നതെന്ന് ചോദിച്ചാല്‍ നടിയുടെ മറുപടിയിങ്ങനെയാവും.. 'കുടുംബ ജീവിതം മടുത്തിട്ടല്ല. അത് സമ്മാനിച്ച നല്ല അനുഭവങ്ങളുമായിട്ടാണ് ഞാന്‍ സിനിമയിലേക്ക് പുനഃപ്രവേശനം നടത്തിയത്. കുടുംബജീവിതം സന്തുഷ്ടമാണ്. സിനിമയെയും ഇഷ്ടമാണ്' നവ്യ പറയുന്നു. നടിയുടെ ഒരുത്തീ എന്ന കുടുംബ ചിത്രത്തെ കുറിച്ചും നവ്യ അഭിപ്രായപ്പെട്ടു.

  ഒരുത്തീ എന്ന സിനിമ ഒരു മിഡില്‍ ക്ലാസ് ഫാമിലിയുടേതാണ്. അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍, എന്നതിനെ അടിസ്ഥാനമാക്കിയുള്ള പ്രമേയമാണെന്ന് നവ്യ പറയുന്നു.

  Also Read: ലെസ്ബിയന്‍സ് കേറി പിടിക്കുമോന്ന് പേടിച്ചിരുന്നു; പിന്നെയാണ് അവരും സധാരണക്കാരാണെന്ന് മനസിലായതെന്ന് ജാനകി സുധീർ

  മുംബൈയില്‍ താമസിക്കുമ്പോള്‍ ആദ്യമൊക്കെ അവിടവുമായി പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ടി. അവിടുത്തെ ജീവിതരീതി മറ്റൊന്നാണ്. പിന്നീട് അവിടുത്തെ അന്തരീക്ഷം ജീവിതവുമായി എന്നെ പൊരുത്തപ്പെടുത്തി. നമ്മുടെ ജീവിതം ഇങ്ങനെയാണെന്ന് സ്വയം സമാധാനിപ്പിച്ചു. വീണ്ടും സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് പൂര്‍ണ പിന്തുണയും സമ്മതവും നല്‍കി.

  അങ്ങനെ ഭര്‍ത്താവിന്റെ പിന്തുണയോട് കൂടിയാണ് താന്‍ വീണ്ടും അഭിനയിക്കാനെത്തിയത്. കാരണം കഴിഞ്ഞ എട്ട് വര്‍ഷം ഞാന്‍ ഒരു സിനിമാ നടിയായിട്ടല്ല ജീവിച്ചതെന്ന് അദ്ദേഹത്തിന് നന്നായിട്ട് അറിയാം.

  Also Read: ജാസ്മിനും നിമിഷയ്ക്കും റോണ്‍സന്റെ ഭാര്യയൊരുക്കിയ സര്‍പ്രൈസ് സമ്മാനം; ട്രിപ്പിനിടയില്‍ നിന്നുള്ള വീഡിയോ പുറത്ത്

  മകന് പേരിട്ടത് മുതല്‍ തന്റെ ജീവിതത്തിലുണ്ടായ എല്ലാ കാര്യത്തിലും കൃഷ്ണ സാന്നിധ്യമുണ്ടെന്നും നവ്യ പറയുന്നു. കൃഷ്ണന്റെ ദിവസം വ്യാഴാഴ്ചയാണ്. സിനിമയില്‍ ഞാന്‍ ആദ്യമായി അഭിനയിച്ചതും എന്റെ വിവാഹവും പ്രസവവുമൊക്കെ നടന്നത് വ്യാഴാഴ്ചയാണ്. സായി ബാബയോടും കൃഷ്ണനോടുമുള്ള ഭക്തിയും സ്‌നേബവും കാരണമാണ് മകന് സായ് കൃഷ്ണ എന്ന പേര് വച്ചത്. അവന്റെ നക്ഷത്രവും കൃഷ്ണന്റെ നക്ഷത്രമായ രോഹിണിയാണെന്ന് നവ്യ പറയുന്നു.

  Also Read: വിവാഹത്തലേന്ന് ആദി പ്രൊപ്പോസ് ചെയ്തു; 7 വര്‍ഷം മുന്നേ പ്ലാന്‍ ചെയ്തതാണ്, വിവാഹത്തെ കുറിച്ച് നിക്കി ഗല്‍റാണി

  മേക്കപ്പിന്റെ കാര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനം ലഭിച്ചിട്ടുള്ളത്. അതല്ലാതെ വലിയ വിമര്‍ശനമൊന്നും നേരിടേണ്ടതായി വന്നിട്ടില്ല. ഞാന്‍ മേക്കപ്പിടുന്നതിനെയാണ് പലരും കുറ്റം പറഞ്ഞിട്ടുള്ളത്. പാണ്ടിപ്പട സിനിമയിലെ എന്റെ മേക്കപ്പ് ബോറാണ്, സഹിക്കാന്‍ പറ്റുന്നില്ലെന്ന് പലരും പറഞ്ഞു. അന്ന് സോഷ്യല്‍ മീഡിയ ഇല്ലാത്തത് കൊണ്ട് താന്‍ രക്ഷപ്പെട്ടു. ഇന്നായിരുന്നെങ്കില്‍ എല്ലാവരും എന്നെ വറുത്തെടുത്തേനെ എന്നും നവ്യ കൂട്ടിച്ചേര്‍ത്തു..

  English summary
  Navya Nair Opens Up About Husband Santhosh's Support To Her Comeback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X