'ദേഷ്യം വരുന്നോണ്ടോ'എന്ന് ചോദിച്ചു, അമ്പിളിച്ചേട്ടന്റെ മറുപടി ഇങ്ങനെ, നന്ദനത്തിലെ ആ സംഭവം പറഞ്ഞ് നവ്യ

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് നവ്യയുടെ ഒരുത്തീയ്ക്കായി കാത്തിരുന്നത്. മാര്‍ച്ച് 18 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.രാധാമണി എന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ തവണത്തേയും പോലെ തന്നില്‍ ഏല്‍പ്പിച്ച കഥാപാത്രത്തെ നവ്യ വൃത്തിയായി പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുകയായിരുന്നു.

തന്റെ ആദ്യ ചിത്രമായ നന്ദനത്തിലെ ബാലമണയെ പോലെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രമാണ് രാധാമണിയെന്നും ഇതിനോടകം തന്നെ നവ്യ പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. ബാലമണിയെ പോലെ സ്‌നേഹിക്കാന്‍ കഴിയുന്ന കഥാപാത്രമാണ് രാധമണിയെന്നും പറയുകയാണ് നവ്യ. മാത്യഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. ബാലാമണി പ്രയാസങ്ങളെ ചേര്‍ത്തുവെച്ച് ഈശ്വരനോട് പരാതിപറയുന്നുണ്ടെങ്കില്‍, ദൈവത്തെ വിളിക്കാന്‍പോലും സമയംകിട്ടാതെ, തിരക്കിട്ട ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പാടുപെടുന്നവളാണ് രാധാമണി എന്നും നവ്യ പറയുന്നുണ്ട്. രാധാമണിയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനോടൊപ്പം നന്ദനത്തിലെ ഓര്‍മയും താരം പങ്കുവെയ്ക്കുന്നുണ്ട്. ജഗതിയ്‌ക്കൊപ്പമുള്ള ഓര്‍മയാണ് താരം പറഞ്ഞത്. നടന്‍ ജഗതി ശ്രീകുമാറുമായി വളരെ അടുത്ത ബന്ധമാണ് നടിക്കുള്ളത്.

നന്ദനം സിനിമ

നവ്യയുടെ വാക്കുകള്‍ ഇങ്ങനെ... ''തുടക്കക്കാരിയുടെ കൗതുകത്തോടെയാണ് അന്ന് നന്ദനത്തില്‍ അഭിനയിക്കാനെത്തിയത്. ആദ്യ ഷോട്ട് കഴിഞ്ഞപ്പോള്‍ത്തന്നെ നല്ല ടൈമിങ്ങുള്ള കുട്ടിയാണെന്നു പറഞ്ഞ് അമ്പിളിച്ചേട്ടന്‍(ജഗതി) അഭിനന്ദിച്ചതുള്‍പ്പെടെ ചിത്രീകരണവുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരുപാടോര്‍മകള്‍ ഇന്നും മനസ്സിലുണ്ട്. രാവിലെ മുതല്‍ മേക്കപ്പിട്ട് വിഗ്ഗുമെല്ലാം വെച്ച് ഷോട്ടിനായി കാത്തിരുന്ന അമ്പിളിച്ചേട്ടന്‍, ഉച്ചകഴിഞ്ഞിട്ടും ഷൂട്ടിങ് തുടങ്ങാതായപ്പോള്‍, 'ദേഷ്യം വരുന്നോണ്ടോ'യെന്ന് ഞാന്‍ ചോദിച്ചു.

ജഗതിയെ കുറിച്ച്

'മൂന്നുദിവസത്തെ ഡേറ്റാണ് ഞാന്‍ കൊടുത്തത്' അതവര്‍ക്ക് എങ്ങനെവേണമെങ്കിലും ഉപയോഗിക്കാം. അത്രയും ദിവസം ഇവിടെ ഇരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്, ഷൂട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. ഡേറ്റ്കഴിഞ്ഞാല്‍ എനിക്കുപോകാം. ക്ഷമയോടെ കാത്തിരിക്കുക എന്നത് ഈ ജോലിയുടെ ഭാഗമാണ്.' പ്രൊഫഷണലായ ഒരു നടനില്‍നിന്നുമാത്രം ലഭിക്കുന്ന ഉത്തരമായിരുന്നു അത്. ഇങ്ങനെ, നന്ദനം നല്‍കിയ പാഠങ്ങള്‍ ഒരുപാടുണ്ടെന്നും നവ്യ പറയുന്നു.

വെല്ലുവിളി നിറഞ്ഞ രംഗം

ഒരുത്തിയിലെ വെല്ലുവിളി നിറഞ്ഞരംഗത്തെ കുറിച്ചും നവ്യ പറയുന്നുണ്ട്. ഒരുത്തീയിലെ മിക്ക രംഗങ്ങളും ആസ്വദിച്ച് അഭിനയിക്കുകയായിരുന്നു. എന്നാല്‍, സ്‌കൂട്ടര്‍ ഓടിക്കുന്നതും കള്ളനുപിറകെയുള്ള ചേസിങ്ങും ജങ്കാറിലേക്കുള്ള ചാടിക്കയറ്റവുമെല്ലാം കഠിനമായിരുന്നു. വേനല്‍ക്കാലം കത്തിനില്‍ക്കുമ്പോഴാണ് സിനിമയുടെ ചിത്രീകരണം നടന്നത്. കൊടുംവെയിലില്‍ കരിങ്കല്‍ക്കൂനയിലേക്ക് ഓടിക്കയറിയതും ചെളിവെള്ളത്തിലൂടെ മണിക്കൂറുകളോളം നടന്നതുമെല്ലാം ഏറെ പ്രയാസപ്പെട്ടാണ് ചെയ്തുതീര്‍ത്തത്. സ്‌കൂട്ടര്‍ ഓടിക്കാന്‍ അറിയാത്ത ഞാന്‍ സിനിമയ്ക്കായതു പഠിച്ചെടുത്തു. പരിക്കുപറ്റി ഇന്‍ജക്ഷന്‍ എടുക്കുന്നതിനിടെ തലകറങ്ങിവീണു... അങ്ങനെ ചിത്രീകരണം ഉയര്‍ത്തിയ വെല്ലുവിളികള്‍ ഒരുപാടുണ്ടെന്നും നവ്യ പറഞ്ഞു.

 ആശങ്ക

10 വര്‍ഷത്തിന് ശേഷമാണ് നവ്യ സിനിമയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ സിനിമയില്‍ തിരികെ എത്തിയപ്പോള്‍ ആശങ്കയുണ്ടായിരുന്നു എന്നും നടി അഭിമുഖത്തില്‍ പറഞ്ഞു. സിനിമയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കഥപറച്ചിലിലും ടെക്നിക്കല്‍ വിഭാഗങ്ങളിലും മാത്രമല്ല, പ്രേക്ഷകന്റെ അഭിരുചികളിലും ആ മാറ്റം ശക്തമാണ്. അഭിനയത്തില്‍ സജീവമല്ലെങ്കിലും സിനിമകള്‍ നിരന്തരം കാണുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മാറ്റങ്ങള്‍ മനസ്സിലാക്കാനും പ്രയാസംകൂടാതെ പുതിയ ടീമിനൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കാനും സാധിച്ചതായി നവ്യ പറഞ്ഞു.

ആത്മവിശ്വാസം

ഒരുത്തീയുടെ കഥയും കഥാപാത്രവും നല്‍കിയ ആത്മവിശ്വാസം വലുതായിരുന്നു എന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. അധ്വാനിച്ച,് കുടുംബംപോറ്റാന്‍ പ്രയാസപ്പെടുന്ന, പരിഭവംകലര്‍ന്ന സ്‌നേഹത്തോടെ അന്യനാട്ടില്‍ക്കഴിയുന്ന ഭര്‍ത്താവിനോട് സംസാരിക്കുന്നവളാണ് കഥാനായിക. അവളെപ്പോലെ എത്രയോപേര്‍ നമുക്കുചുറ്റുമുണ്ട്. സാധാരണക്കാരിയായ ഒരുത്തിയുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറിവരുന്ന അസാധാരണകാര്യങ്ങളാണ് സിനിമ പറയുന്നതെന്നും നവ്യ പറഞ്ഞ് അവസാനിപ്പിച്ചു.

More from Filmibeat

Read more about: navya nair നവ്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X