ഒരാൾ മാത്രം വിചാരിച്ചിട്ട് കാര്യമില്ല, എവിടെയാണ് തെറ്റിപ്പോകുന്നതെന്ന് കുറേ വർഷങ്ങൾ ചിന്തിച്ചു: നവ്യ നായർ
തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് സംസാരിക്കുന്ന നടിയാണ് നവ്യ നായർ. സിനിമയും നൃത്തവുമെല്ലാമായി തന്റേതായ തിരക്കുകളിലാണ് നവ്യ ഇന്ന്. ഭർത്താവ് സന്തോഷ് മേനോനെ നവ്യക്കൊപ്പം വല്ലപ്പോഴുമേ കാണാറുള്ളു. മുംബെെയിലാണ് ഇദ്ദേഹം. നവ്യ കേരളത്തിലും. കുടുംബ ജീവിതത്തിന് മാത്രം പ്രാധാന്യം നൽകി തന്റെ സ്വപ്നങ്ങളും പാഷനും ഇല്ലാതാക്കാൻ നവ്യ നായർ തയ്യാറല്ല. വിവാഹമെന്ന സങ്കൽപ്പത്തിൽ തനിക്കുണ്ടായിരുന്ന മുൻധാരണകളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ നടി നവ്യ നായർ.
കല്യാണം കഴിക്കുന്ന സമയത്തുള്ള ഇന്റർവ്യൂകളിലെല്ലാം അഡ്ജസ്റ്റ്മെന്റല്ല അണ്ടർ സ്റ്റാൻഡിംഗ് ആണ് പാർട്ണേർസ് തമ്മിൽ ഉണ്ടാകേണ്ടതെന്ന് ഞാൻ പറഞ്ഞിരുന്നു. ആ പോയിന്റ് ഇപ്പോഴും കറക്ടാണ്. അണ്ടർ സ്റ്റാൻഡിംഗ് തന്നെയാണ് പങ്കാളികൾക്കിടയിൽ ഉണ്ടാകേണ്ടത്. പക്ഷെ അതിന് രണ്ട് പേരും വിചാരിക്കണം. എന്നാൽ മാത്രമേ നമുക്കത് ഉണ്ടാക്കി എടുക്കാൻ പറ്റൂ. ഒരാെറ്റ ആൾ മാത്രം അണ്ടർസ്റ്റാൻഡിംഗ് ആയാൽ ആ പോയന്റ് മുന്നോട്ട് പോകാൻ വളരെ ബുദ്ധിമുട്ടാണ്. ഒരു മനുഷ്യന്റെ വളരെ അടിസ്ഥാനപരമായ അവകാശങ്ങൾ ഞാൻ മനസിലാക്കിയിട്ടുണ്ടാക്കിയിരുന്നു.

പണമുണ്ടാക്കുന്ന, ഇൻഡിപെൻഡന്റ് ആയ, പ്രശസ്തയായ ആളായിട്ട് പോലും എനിക്കറിയില്ലായിരുന്നു. ഒരുപാട് കാലം ശരിയെന്ന് കരുതിയ തെറ്റുകളുണ്ട്. എല്ലാവരെയും പോലെ ഞാനും ആ തെറ്റുകൾ ശരിയാണെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ ജീവിതത്തിൽ ഓരോ സാഹചര്യത്തിൽ കൂടെയും കടന്ന് പോകുമ്പോൾ എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്, എവിടെയാണ് തെറ്റിപ്പോകുന്നത്, എവിടെയാണ് പ്രശ്നം എന്ന് നമ്മൾ ഇരുന്ന് ആലോചിക്കും.
ചിലപ്പോൾ ആ ആലോചന വർഷങ്ങൾ എടുക്കും. ഞാൻ ഒരുപാട് വർഷങ്ങളെടുത്ത് ആലോചിച്ചു. അങ്ങനെ ചില ആലോചനകളിലാണ് ചില കണ്ടെത്തലുകൾ ജീവിതത്തിലുണ്ടാകുന്നത്. അത് ശരിയാണോ എന്നെനിക്കറിയില്ല. അപ്പോൾ ത്യാഗം, ശരി, തെറ്റുകൾ തുടങ്ങിയ കാര്യങ്ങളിൽ തനിക്കുള്ള അഭിപ്രായം മാറിയെന്നും നവ്യ നായർ പറയുന്നു.

വിവാഹിതയായ ശേഷമാണ് നവ്യ സിനിമാ രംഗത്ത് നിന്നും ഇടവേളയെടുക്കുന്നത്. ഭർത്താവിനൊപ്പം മുംബൈയിലേക്ക് നവ്യ തന്റെ ജീവിതം പറിച്ച് നട്ടു. എന്നാൽ ഏറെ നാൾ മാറി നിൽക്കാൻ നടിക്ക് കഴിഞ്ഞില്ല. 2012 ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിൽ നവ്യ അഭിനയിച്ചു. പക്ഷെ ഈ സിനിമ പരാജയപ്പെട്ടു. ചെറുപ്പം മുതലേയുള്ള കണ്ടീഷനിംഗ് കാരണം ഭർത്താവിന്റെ കീഴിൽ ജീവിക്കണമെന്ന ചിന്ത വെച്ച് പുലർത്തിയ ആളായിരുന്നു താനെന്ന് നവ്യ നായർ നേരത്തെയും പറഞ്ഞിട്ടുണ്ട്.
ഒരു വ്യക്തിയുടെ ഏറ്റവും വലിയ വിജയം കല്യാണം കഴിക്കുന്നതാണ് എന്നായിരുന്നു ഒരു കാലത്ത് ഞാൻ വിചാരിച്ചത്. വേറൊരു വീട്ടിലേക്ക് പോകേണ്ടതാണ് എന്ന് എപ്പോഴും നമ്മളെ ഓർമ്മിപ്പിക്കും. ആ ചിന്ത മനസിൽ കിടന്നത് കൊണ്ട് എന്റെ അടിസ്ഥാനപരമായ അവകാശങ്ങൾ പോലും തിരിച്ചറിഞ്ഞില്ല. എന്റെ ഭർത്താവ് എനിക്കെതിരെ സംസാരിച്ചാൽ എന്റെ വിചാരം പുള്ളിക്ക് എന്നെ എന്തും പറയാമെന്നായിരുന്നെന്നും നവ്യ പറഞ്ഞിട്ടുണ്ട്.
24 വയസിലാണ് കല്യാണം കഴിച്ചത്. പക്വതയുള്ള പ്രായമാണ്. ലോകം കണ്ട, എസ്റ്റാബ്ലിഷ്ഡ് ആയ ഒരു നടിയായ എനിക്ക് പോലും ഇത്തരം കാഴ്ചപ്പാടുകളായിരുന്നു. എന്ത് പ്രശ്നമുണ്ടെങ്കിലും സഹിച്ചേ പറ്റൂ എന്നാണ് താൻ കരുതിയതെന്നും നവ്യ പറഞ്ഞു.
പിന്നീട് തനിക്ക് വന്ന തിരിച്ചറിവുകളെക്കുറിച്ചും നവ്യ സംസാരിച്ചിട്ടുള്ളതാണ്. മുംബെെയിൽ നിന്നും കേരളത്തിലേക്ക് നവ്യ തിരിച്ചെത്തിയിട്ട് ആറ് വർഷത്തോളമായി.


Click it and Unblock the Notifications