അവതരണ ഭാഷ അടിപൊളി; നവ്യ നായരെ അഭിനന്ദിച്ച് പ്രേക്ഷകര്‍..
ഒരു നീണ്ട ഇടവേളക്ക് ശേഷം ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായര്‍ തിരിച്ചു വരുന്ന ചിത്രമാണ് ഒരുത്തീ. ചിത്രത്തിന്റെ ആവേശഭരിതമായ ടീസര്‍ സോ്ഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വനിതദിനത്തില്‍ നടി ഭാവനയാണ് ടീസര്‍ പുറത്ത് വിട്ടത്. വനിതാ ദിനത്തോട് അനുബന്ധിച്ച പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്. മാര്‍ച്ച് 18 ആണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. മികച്ച കമന്റുകളാണ് ടീസറിന് ലഭിക്കുന്നത്. ഇത് വരെ കണ്ടിട്ടുള്ളതിനേക്കാള്‍ വ്യത്യാതമായ അവതരണ ഭാഷ അടിപൊളി എന്നാണ് ആരാധകര്‍ പറയുന്നത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസര്‍ നിര്‍മിക്കുന്ന വി കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിര്‍വഹിച്ച ഒരുത്തീ ഒരു കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും കഥയാണ് പറയുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട ബാലാമണിയെ തിരികെ കൊണ്ടുവരുന്ന ഒരുത്തീയുടെ ഇതുവരെ പുറത്ത്വിട്ട പാട്ടും ട്രൈലെറുമെല്ലാം മികച്ച സ്വീകാര്യത ലഭിക്കുകയും സമൂഹ മാധ്യമങ്ങളില്‍ ഏറെ കാഴ്ചക്കാരെ സൃഷ്ടിക്കുകയും ചെയ്തു.
ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി നാരായണന്‍, അബ്രു മനോജ് ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സൈജു കുറുപ്പ് സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്.
രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്‌സണ്‍ പോടുതാസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും കെ ജെ വിനയന്‍ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഒരുത്തീ മാര്‍ച്ച് 18ന് റിലീസ് ചെയ്യും.


Click it and Unblock the Notifications











