For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടും ഒഴുകാന്‍ എന്റെ പ്രണയത്തിന്റെ പുഴ അവിടെ ഉണ്ടാകും; നവ്യയുടെ വാക്കുകള്‍ ചര്‍ച്ചയാവുന്നു

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. ഒരു ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. നന്ദനവും, ഇഷ്ടവും പണ്ടിപ്പടയും പട്ടണത്തില്‍ സുന്ദരനുമെല്ലാം ഇന്നും മിനിസ്‌ക്രീനില്‍ കാഴ്ചക്കാരെ നേടുന്നുണ്ട്. മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന മടങ്ങി വരവായിരുന്നു നവ്യയുടേത്. രണ്ടാം വരവില്‍ ആദ്യം സോഷ്യല്‍ മീഡിയയിലായിരുന്നു സാന്നിധ്യം അറിയിച്ചത്. ഒരു ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുകയായിരുന്നു. തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങളും സന്തോഷങ്ങളും നടി പങ്കുവെച്ചിരുന്നു. ഇത് വളരെ വേഗത്തില്‍ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

  navya nair

  ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നവ്യ പങ്കുവെച്ച കുറിപ്പാണ്. പ്രണയത്തെ കുറിച്ചായിരുന്നു നടി വാചാലയായത്. തന്റെ ഏറ്റവും പുതിയ ചിത്രത്തിനോടൊപ്പമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. പ്രണയം പുഴപോലെയാണെന്നാണ് നവ്യ പറയുന്നു. ഒരിക്കലും തിരിച്ചൊഴുകാന്‍ പറ്റില്ലെന്നും പറയുന്നുണ്ട്.

  ചേട്ടനായിരുന്നു കാര്‍ ഓടിച്ചത്, ഒരു ലോറി വന്ന് ഇടിച്ചു ആ അപകടത്തെ കുറിച്ച് ഐഡിയ സിംഗര്‍ താരം റോഷന്‍

  നവ്യയുടെ വാക്കുകള്‍ ഇങ്ങനെ...' പ്രണയം പുഴപോലെയാണ്. തിരിച്ചു ഒഴുകാന്‍ കഴിയില്ല. ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും. ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോള്‍ സര്‍വ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും. കടുത്ത വേനലില്‍ വറ്റി വരണ്ടു നെഞ്ചു പിളര്‍ന്ന തരിശ് മണ്ണായി മാറും. മറ്റൊരു ഇടവപ്പാതിയില്‍ മുറിവുകള്‍ തുന്നിച്ചേര്‍ത്തു സജലമായി മാറും. ഇതിനിടയില്‍ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീര്‍ച്ചാലെന്ന് വിളിക്കാറില്ല ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാന്‍ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ'; നവ്യ കുറിച്ചു. നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നവ്യയെ അഭിനന്ദിക്കുന്ന തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

  മണികണ്ഠന്‍ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോകാനുള്ള കാരണം; ആരോടും ഒന്നും പറയാതെ നിറ കണ്ണുകളോടെ യാത്രയായി

  വികെപ്രകാശ് ചിത്രമായ ഒരുത്തീയിലൂടെയാണ് നവ്യ മടങ്ങി എത്തിയത്. മാര്‍ച്ച് 11 ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. തിയേറ്റര്‍ റിലീസ് ആയിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക ലഭിക്കുന്നത്. എസ് സുരേഷ് ബാബു ആണ് തിരക്കഥ ഒരുക്കിയത്. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, ചാലി പാല എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നവ്യയുടേത് പോലെ തന്നെ എല്ലാ കഥാപാത്രങ്ങള്‍ക്കും നല്ല അഭിപ്രായമാണ് ലഭിച്ചത്.

  ആലിംഗനം ചെയ്യുമ്പോള്‍ നെഞ്ചിലാണ് സ്ത്രീയുടെ തല വരാനുള്ളത്, അഖിലിന് ഉപദേശവുമായി റോണ്‍സണ്‍

  തന്റെ തിരിച്ചുവരവിന് പ്രചോദനമായി മാറിയത് മഞ്ജു വാര്യര്‍ ആണെന്ന് നേരത്തെ നവ്യ നായര്‍ പറഞ്ഞിരുന്നു. എട്ടുവര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ച് വലിയ കാലയളവല്ലെന്നും തൂട്ടിച്ചേർത്തു. ഒരുത്തിയുടെ റിലീസിനോടനുബന്ധിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നവ്യയുടെ പറഞ്ഞത് ഇങ്ങനെ... 'എട്ടുവര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ച് വലിയ കാലയളവല്ല. കാരണം ആ കാലമത്രയും തിരക്കില്‍ തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുമ്പേ മകന്‍ ജനിച്ചു. പിന്നെ അവന്റെ കാര്യങ്ങള്‍ക്കായി മുന്‍ഗണന. അതിനിടയില്‍ ദൃശ്യത്തിന്റെ കന്നഡ ചെയ്തിരുന്നു. അന്ന് പാലുകുടി പോലും മാറാത്ത മോനെ എടുത്താണ് ലൊക്കേഷനില്‍ പോയത്. ഇടയ്ക്കൊക്കെ കഥകള്‍ കേള്‍ക്കുണ്ടായിരുന്നു. പക്ഷേ തിരിച്ചുവരവില്‍ ചെയ്യേണ്ട സിനിമയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മഞ്ജു ചേച്ചി ശക്തമായി തിരിച്ചു വന്നത് കണ്ടപ്പോള്‍ കോണ്‍ഫിഡന്‍സ് കൂടി. എന്നിട്ടും എല്ലാം ഒത്തുവരാന്‍ 2020 വരെ കാത്തിരിക്കേണ്ടി വന്നു'- എന്നായിരുന്നു നവ്യ പറഞ്ഞത്. ഒരുത്തിയുടെ രണ്ടാം ഭാഗമാണ് ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച നവ്യയുടെ സിനിമ.

  Read more about: navya nair
  English summary
  Navya Nair Pens About Her Love Think, Write Up went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X