പ്രതീക്ഷകൾ വെക്കേണ്ടത് ബന്ധങ്ങളിലല്ല; അത് നിരാശാജനകമാണ്; ആരൊക്കെ വിട്ടുപോയാലും ഒപ്പമുണ്ടാവുന്നതെന്തെന്ന് നവ്യ

പക്വതയോടെ ജീവിതത്തെ കാണുന്ന ന‌ടിയായാണ് നവ്യ നായർ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. വിവാഹ ജീവിതത്തെക്കുറിച്ചും മറ്റും തുറന്ന് സംസാരിക്കാൻ നവ്യ മടിച്ചി‌ട്ടില്ല. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാള സിനിമാ രം​ഗത്തെ തിരക്കേറിയ നടിയായിരുന്നു നവ്യ നായർ. കരിയറിലെ പേരും പ്രശസ്തിയും വേണ്ടെന്ന് വെച്ച് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങാൻ 2010 ൽ നവ്യ തയ്യാറായി. സന്തോഷ് മേനോൻ എന്നാണ് നവ്യയുടെ ഭർത്താവിന്റെ പേര്. ഒരു മകനുമുണ്ട്. വിവാഹ ജീവിതത്തെക്കുറിച്ച് സത്യസന്ധമായാണ് നവ്യ സംസാരിക്കാറുള്ളത്.

കുടുംബ ജീവിതത്തിന് വേണ്ടി എടുക്കേണ്ടി വന്ന ത്യാ​ഗങ്ങളെക്കുറിച്ചും കരിയറിലെ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമെല്ലാം ഒരു ഘട്ടത്തിൽ വിട്ടു കൊടുക്കേണ്ടി വന്നതിനെക്കുറിച്ചുമെല്ലാം നവ്യ തുറന്ന് സംസാരിച്ചു. എന്നാൽ കരിയറും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ട് പോകാൻ തീരുമാനിച്ച നവ്യ വർഷങ്ങൾക്കിപ്പുറം സിനിമയിലും നൃത്ത വേദികളിലും വീണ്ടും സജീവമായി. നവ്യയുടെ അഭിപ്രായങ്ങളും തുറന്ന് പറച്ചിലുകളുമെല്ലാം എന്നും ജനശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നവ്യ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മറ്റുള്ളവരിൽ പ്രതീക്ഷ വെക്കരുതെന്ന് നവ്യ നായർ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

Navya Nair

'പ്രതീക്ഷയാണ് ദുഃഖവും പ്രതീക്ഷയാണ് പ്രത്യാശയും. മറ്റുള്ളവരിൽ നിന്നും ലഭിക്കും എന്ന പ്രതീക്ഷ നിരാശാജനകമാണ്. കാരണം അവർ നമ്മളല്ലല്ലോ. പക്ഷേ നമ്മുടെ കഴിവിനെക്കുറിച്ച് നമുക്കുള്ള പ്രതീക്ഷ അതാണ് നമ്മെ മുന്നിലേക്ക് നയിക്കുന്നത് , കാരണം അതിൽ എന്റെ പ്രയത്നം മാത്രം മതിയല്ലോ. പ്രതീക്ഷകൾ വെക്കേണ്ടത് ബന്ധങ്ങളിലല്ല, നമ്മുടെ, നമ്മുടെ മാത്രം കഴിവുകളിൽ, അതുണ്ടാവും മരണം വരെ പ്രയത്നിക്കുന്നവന്റെ ഒപ്പം, ആരൊക്കെ വീട്ടുപോയാലും,' നവ്യ നായർ കുറിച്ചതിങ്ങനെ.

2022 ൽ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ നായർക്ക് സിനിമാ രം​ഗത്തേക്ക് ശക്തമായ തിരിച്ച് വരവ് സാധ്യമായത്. പിന്നീട് ജാനകി ജാനേ എന്ന സിനിമയിലും നടി അഭിനയിച്ചു. കരിയറിലേക്ക് തിരിച്ച് വന്നതിനെക്കുറിച്ച് നേരത്തെ നവ്യ തുറന്ന് സംസാരിച്ചിട്ടുണ്ട്. തിരിച്ച് വരവിന് തനിക്ക് പ്രചോദനമായത് മഞ്ജു വാര്യരാണെന്ന് നവ്യ വ്യക്തമാക്കി.

Navya Nair

ഒരു സ്ത്രീയുടെ ഏറ്റവും വലിയ ലക്ഷ്യം കുടുംബ ജീവിതം ആണെന്ന് താൻ കരുതിയിട്ടുണ്ട്. മറ്റെന്ത് വിജയങ്ങൾ ഉണ്ടായാലും നല്ലൊരു കുടുംബം ഉണ്ടെങ്കിൽ മാത്രമേ വ്യക്തി പൂർണമാവൂ എന്ന് താൻ തെറ്റിദ്ധരിച്ചെന്നും നവ്യ ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി.

അഭിനയം മടുത്തിട്ടാണ് നിർത്തിയത്. വേറെ ആരെയും അതിൽ പഴി ചാരാനില്ല. പക്ഷെ അതൊരു കണ്ടീഷനിം​ഗ് ആയിരുന്നു. കുറച്ച് നാൾ അഭിനയിച്ചു. ഇനി അഭിനയിക്കാൻ പറ്റില്ല എന്ന ചിന്തയായിരുന്നു തനിക്കെന്നും നവ്യ ഓർത്തു. വിവാഹ ശേഷം യുപിഎസി നേടണം എന്നുണ്ടായിരുന്നു. പക്ഷെ കല്യാണം കഴിഞ്ഞ് ഞാൻ പെട്ടെന്ന് ​ഗർഭിണിയായി. മകൻ ചെറുതാണെന്ന് പറഞ്ഞ് അന്ന് ഭർത്താവ് എതിർത്തു. ഡാൻസിൽ ഡി​ഗ്രി നേ‌ടാൻ ശ്രമിച്ചപ്പോഴും ന‌ടന്നില്ലെന്ന് നവ്യ അന്ന് തുറന്ന് പറഞ്ഞു.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X