ഇതൊക്കെ കാണുമ്പോഴാണ്...; മഞ്ജുവിന്റെ പുതിയ ഫോട്ടോകൾ വൈറലായിരിക്കെ നവ്യ നായർ

സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ. മലയാളികൾ‌ക്ക് എന്നും മഞ്ജുവിനോട് പ്രത്യേക മമതയുണ്ട്. മഞ്ജുവിന് മുമ്പും ശേഷവും ഒരുപാട് നടിമാർ വന്നെങ്കിലും അവരാരും ഇത്രമാത്രം സ്വീകാര്യത നേടിയില്ലെന്നത് ശ്രദ്ധേയമാണ്. 90 കളിൽ മഞ്ജു ചെയ്ത സിനിമകളാണ് ഇന്നും നടി ഇത്രമാത്രം ആഘോഷിക്കപ്പെടാൻ കാരണം. കൻമദം, ഈ പുഴയും കടന്ന്, കണ്ണെഴുതി പൊട്ടും തൊട്ട്, ദയ, ആറാം തമ്പുരാൻ തുടങ്ങിയ സിനിമകളിലെല്ലാം മഞ്ജു മികച്ച പ്രകടനം കാഴ്ച വെച്ചു. 1998 ൽ വിവാഹിതയായതോടെയാണ് നടി സിനിമാ രം​ഗത്ത് നിന്നും മാറുന്നത്.

പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയ തീരുമാനമായിരുന്നു ഇത്. മഞ്ജുവിന്റെ തിരിച്ചുവരവിനായി ആരാധകർ കാത്തിരുന്നു. 15 വർഷത്തെ ഇടവേള അവസാനിപ്പിച്ച് നടി തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതിനിടെ മഞ്ജുവിന്റെ വ്യക്തിജീവിതത്തിൽ
സംഭവിച്ച കാര്യങ്ങളും നടിയെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് വെക്കാൻ കാരണമായി.

Manju Warrier

വിവാഹ ജീവിതത്തിനായി മഞ്ജു മാറ്റിവെച്ചത് കരിയറിൽ ഉയരങ്ങൾ കീഴടക്കാൻ പറ്റുമായിരുന്ന വർഷങ്ങളാണ്. മഞ്ജുവിനെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാൻ ഫിലിം മേക്കേർസ് രം​ഗത്ത് വരുന്ന കാലഘട്ടത്തിലാണ് നടി അഭിനയം ഉപേക്ഷിക്കുന്നത്. ഇത്തരമാെരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയായി മഞ്ജു അന്നേ മാറിയേനെ. എല്ലാം കുടുംബജീവിതത്തിന് വേണ്ടി ത്യജിച്ചെങ്കിലും വിവാഹ ജീവിതം മഞ്ജുവിന് നിരാശയാണ് സമ്മാനിച്ചത്.

ഭർത്താവ് ദിലീപുമായി വേർപിരിഞ്ഞ മഞ്ജു എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്നും പുതിയ ജീവിതം തുടങ്ങി. രണ്ടാം വരവിൽ അടിമുടി മാറ്റങ്ങളോടെയാണ് മഞ്ജുവിനെ പ്രേക്ഷകർ കണ്ടത്. സിനിമകൾക്കൊപ്പം വ്യക്തിപരമായ സന്തോഷങ്ങൾക്കും താരം പ്രാധാന്യം നൽകുന്നു. നൃത്തവും യാത്രകളുമായി ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആഘോഷിക്കുകയാണ് നടി.

കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ മഞ്ജു പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടിയത്. ബൈക്ക് യാത്രയ്ക്കിടെയുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. നിരവധി പേർ ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തി. മഞ്ജു ജീവിതം ആഘോഷിക്കുകയാണെന്ന് പലരും കമന്റ് ചെയ്തു. അടുത്തിടെയാണ് ബിഎംഡബ്ല്യുവിന്റെ ബൈക്ക് നടി വാങ്ങിയത്. 21 ലക്ഷം രൂപയാണ് ആഡംബര ബൈക്കിന്റെ വില.

Manju Warrier, Navya

മഞ്ജുവിന്റെ പോസ്റ്റിനെക്കുറിച്ച് നടി നവ്യ നായർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സമ്മതിച്ചു ചേച്ചി, ഇതൊക്കെ കാണുമ്പോഴാണ് എന്നെയെടുത്ത് കിണറ്റിൽ ഇടയാൻ തോന്നുന്നതെന്ന് നവ്യ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.
മഞ്ജുവിനെ പോലെ കരിയറിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നവ്യ നായരും. മഞ്ജു വാര്യർക്ക് രണ്ടാം വരവിൽ ലഭിച്ച സ്വീകാര്യതയാണ് തിരിച്ചു വരവിന് ധൈര്യം തന്നതെന്ന് നവ്യ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

നവ്യ സിനിമാ രം​ഗത്തേക്ക് കടന്ന് വരാൻ നിമിത്തമായതും മഞ്ജുവാണ്. ആദ്യ സിനിമ ഇഷ്ടത്തിലേക്ക് നവ്യയെ തെരഞ്ഞെടുക്കുന്നത് മഞ്ജുവും മുൻ ഭർത്താവ് ദിലീപുമാണ്. ദിലീപായിരുന്നു സിനിമയിലെ നായകൻ. വിവാഹ ശേഷമാണ് നവ്യ അഭിനയ രം​ഗത്ത് നിന്ന് മാറുന്നത്. പിന്നീട് ഒരുത്തീയിലൂടെ മലയാളത്തിൽ വീണ്ടും ശക്തമായ സാന്നിധ്യമാകാനായി.

ജാനകി ജാനേയാണ് നവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. നവ്യയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാള സിനിമയിൽ നിന്നും വിട്ട നിന്ന നടിമാരൊക്കെ തിരിച്ചുവരവിന്റെ പാതയിലാണ്. വർഷങ്ങളായി
സിനിമാ രം​ഗത്ത് കാണാതിരുന്ന മീര ജാസ്മിൻ മകൾ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X