രാജു ചേട്ടാ, ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം; നവ്യ

‌ബ്ലെസി സംവിധാനം ചെയ്ത ആ‌ടുജീവിതം റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ റെക്കോഡുകൾ മറി കടന്ന് ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. സിനിമ കണ്ട ഏവർക്കും പറയാനുള്ളത് പൃഥിരാജ് കഥാപാത്രത്തിന് നൽകിയ പൂർണതയെക്കുറിച്ചും അതിന് വേണ്ടി നടൻ ചെയ്ത പരിശ്രമങ്ങളെക്കുറിച്ചുമാണ്. ആടുജീവിതത്തിലെ നജീബാകാൻ 30 കിലോ ശരീരഭാരമാണ് പൃഥിരാജ് കുറച്ചത്. ഭക്ഷണം കഴിക്കാതെ ശരീരം ശോഷിപ്പിച്ച നൂറ് ശതമാനവും തന്റെ കഥാപാത്രത്തോട് നീതി പുലർത്തി.

പൃഥിക്കൊപ്പം പുതുമുഖം ​ഗോകുലിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടി. ഇപ്പോഴിതാ ആടുജീവിതം സിനിമയെ പ്രശംസിച്ച് കൊണ്ട് നവ്യ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മലയാളികൾക്ക് അഭിമാനിക്കാവുന്ന സിനിമയാണ് ആടുജീവിതമെന്ന് നവ്യ പറയുന്നു.

Navya Nair

'ഇതൊരു മനുഷ്യൻ ജീവിച്ചുതീർത്ത ജീവിതമാണെന്നോർക്കുമ്പോൾ.. നജീബിക്കാ. പുസ്തകം വായിച്ചപ്പോൾ തന്നെ ഹൃദയംപിടഞ്ഞിരുന്നു, ബെന്യാമെൻ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.. പക്ഷേ ഇപ്പോൾ സിനിമ കണ്ടിറങ്ങി അനുഭവിക്കുന്ന ഭാരം, ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന് ഈ വിശുദ്ധമാസത്തിൽ പ്രാർഥിച്ചു പോകുന്നു'

'രാജു ചേട്ടാ (പൃഥ്വിരാജ് സുകുമാരൻ) , നിങ്ങളുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഇപ്പോൾ ഭാഗ്യമായി കരുതുന്നു. പല നിമിഷങ്ങളിലും നജീബിക്കയല്ലേ ഇത് എന്ന് തോന്നിപോകും വിധം അതിശയിപ്പിച്ചു. സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം നിലനിന്നു, അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീർത്ത വിസ്മയമാണ്. ഈ കഥാപാത്രത്തിന് വേണ്ടി നിങ്ങൾ നടത്തിയ സമർപ്പണം വരും തലമുറയിലെ അഭിനേതാക്കൾക്ക് ഒരു പാഠമാണെന്ന് നിസംശയം ഒരു എളിയ അഭിനയത്രി എന്ന നിലയ്ക്ക് പറയട്ടെ'

Navya Nair About Prithviraj

'ഹക്കീം ആയി ഗോകുൽ ഉം , ഇബ്രാഹിം ഖാദ്രി ആയി ജിമ്മി ജീൻ ലൂയിയും മനസ്സ് കീഴടക്കി. പെരിയോനെ റഹ്മാനെ പെരിയോനേ റഹീം, ഈ പാട്ടിന്റെ മാന്ത്രികതയാണ് ആ മണലാരണ്യത്തിലെ നമ്മുടെ പ്രതീക്ഷ, അതേ ഏതു ബുദ്ധിമുട്ടിലും ദൈവം നമ്മുടെ കൂടെ ഉണ്ട് എന്ന പ്രതീക്ഷ , അത് ഓരോ നിമിഷവും ഊട്ടിയുറപ്പിച്ച ഈ പാട്ടിന്റെ ഉടയോനെയും (എ ആർ റഹ്മാൻ) നമസ്കരിക്കുന്നു. മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ സമ്മാനിച്ചതിൽ നന്ദി. ബ്ലെസി എന്ന സംവിധായകനോട് വീണ്ടും വീണ്ടും ബഹുമാനം മാത്രം,' നവ്യ കുറിച്ചതിങ്ങനെ.

ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു നവ്യ നായരും പൃഥിരാജും. ഇരുവരും ഒരുമിച്ച് അഭിനയിച്ച നന്ദനം എന്ന സിനിമയ്ക്ക് ഇന്നും ആരാധകരുണ്ട്. പിന്നീട് ഒരുപിടി സിനിമകളിൽ ഇവർ ഒരുമിച്ചെത്തി. വിവാഹ ശേഷം അഭിനയ രം​ഗം വിട്ട നവ്യ വർഷങ്ങൾക്കിപ്പുറമാണ് തിരിച്ചെത്തുന്നത്. അപ്പോഴേക്കും പൃഥിരാജ് സൂപ്പർതാരമായിട്ടുണ്ട്. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യക്ക് കരിയറിൽ ശക്തമായ തിരിച്ച് വരവ് സാധിച്ചത്. ജാനകി ജാനേയാണ് നവ്യയുടെ ഒ‌ടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്കൊപ്പം നൃത്ത രം​ഗത്തും നവ്യ ഇന്ന് സജീവ സാന്നിധ്യമാണ്.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X