നല്ലതു പറഞ്ഞാലും മോശം പറഞ്ഞാലും അതില്‍ സത്യമില്ല, ഗോസിപ്പ് വാര്‍ത്തകളോട് പ്രതികരിച്ച് നവ്യ

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ നവ്യ നായര്‍. 2001 ല്‍ പുറത്ത് ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് മഴത്തുള്ളിക്കിലുക്കം, മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നവ്യ അഭിനയിച്ചിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ നവ്യയ്ക്ക് കഴിഞ്ഞിരുന്നു.

മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും നവ്യ സജീവമായിരുന്നു. സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴാണ് വിവാഹിതയാവുന്നത്. കല്യാണത്തിന് ശേഷം ഭര്‍ത്താവിനോടൊപ്പം മുംബൈയിലേയ്ക്ക് പോവുകയായിരുന്നു. ആദ്യകാലത്ത് സോഷ്യല്‍ മീഡിയയില്‍ നവ്യ നായര്‍ സജീവമായിരുന്നില്ല. ഈ അടുത്ത കാലത്താണ്നവ്യ സമൂഹനമാധ്യമങ്ങളില്‍ ആക്ടീവായത്. തന്റെ കുടുംബവിശേഷവും നൃത്ത വിശേഷവുമെല്ലാം തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇത് നിമിഷനേരം കൊണ്ട് ഇത് വെറല്‍ ആവാറുമുണ്ട്.

ഒരുത്തീ

പത്ത് വര്‍ഷത്തിന് ശേഷം നവ്യ വീണ്ടും മലയാളസിനിമയില്‍ തിരിച്ചെത്തുകയാണ്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ'യിലൂടെയാണ് നവ്യയുടെ മടങ്ങിവരവ്. മാര്‍ച്ച് 18 ന് ആണ് ചിത്ര തിയേറ്ററുകളില്‍ എത്തുന്നത്. ശക്തമായ ഒരു സ്ത്രീകഥാപാത്രമാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുറത്തു വന്ന ടീസറും മറ്റു സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. നവ്യയുടെ മടങ്ങി വരവ് വെറുതെ അല്ലെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്.

ഗോസിപ്പ്  വാര്‍ത്തകള്‍

സിനിമയില്‍ മടങ്ങി എത്തിയതിന് പിന്നാലെ തന്നെ ഗോസിപ്പ് കോളങ്ങളിലും നടിയുടെ പേര് ചര്‍ച്ചയായിരുന്നു. വിവാഹമോചനത്തെ കുറിച്ചുളള കഥകള്‍ വരെ പ്രചരിച്ചിരുന്നു. ഇപ്പോഴിത ഗോസിപ്പ് വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് നവ്യ നായര്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഗോസിപ്പ് വാര്‍ത്തകളെ അവഗണിക്കുകയാണ് ചെയ്യാറുള്ളതെന്നാണ് നവ്യ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...

സോഷ്യല്‍ മീഡിയയല്ല ജീവിതം. അവിടത്തെ എല്ലാ വാര്‍ത്തയ്ക്കും ഒരാഴ്ചത്തെ ആയുസ്സ് മാത്രമേയുള്ളു. സോഷ്യല്‍ മീഡിയയില്‍ എന്നെക്കുറിച്ചു നല്ലതു പറഞ്ഞാലും മോശം പറഞ്ഞാലും അതില്‍ സത്യമില്ല. ഇത്തരം ഗോസിപ്പുകളെ അവഗണിക്കുകയാണു ചെയ്യുന്നത്. കഥാപാത്രങ്ങള്‍ ആഴത്തില്‍ മനസ്സില്‍ പതിച്ചു എന്നതിന്റെ തെളിവാണു ട്രോളുകള്‍. കാണുമ്പോള്‍ സന്തോഷമേ തോന്നാറുള്ളൂവെന്നും നവ്യ നായര്‍ പറയുന്നു.

മലയാള സിനിമയിലെ മാറ്റം

മലയാള സിനിമയിലെ മാറ്റത്തെ കുറിച്ചും നവ്യ നായര്‍ പറയുന്നുണ്ട്. ''നിരന്തരമായി സിനിമ കാണുന്ന ഒരാളാണു ഞാന്‍. അതുകൊണ്ടു തന്നെ സിനിമയിലെ മാറ്റങ്ങളും എന്റെയുള്ളില്‍ ഉണ്ട്. അമാനുഷിക കഥാപാത്രങ്ങളുള്ള സിനിമകളും റിയലിസ്റ്റിക്, ആര്‍ട്ടിഫിഷ്യാലിറ്റി സിനിമകളും മാറിമാറി വരും. നടിമാര്‍ക്കു പ്രാധാനമുള്ള ഒരു കാലഘട്ടമുണ്ടായിരുന്നല്ലോ. ശാരദാമ്മ, ജയഭാരതി, ഷീലാമ്മ. ഇവരുടെ പേരില്‍ അറിയപ്പെടുന്ന സിനിമകള്‍. ആ ഒരു കാലം തിരികെവരണമെന്ന് ആഗ്രഹിക്കുന്ന ആളാണു ഞാന്‍.

Recommended Video

പൊട്ടിക്കരഞ്ഞ് നവ്യാ നായർ.. Navya nair about KPAC Lalitha | FilmiBeat Malayalam
വ്യത്യസ്തമായ കഥാപാത്രങ്ങള്‍

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനുളള താല്‍പര്യത്തെ കുറിച്ചും നവ്യ നായര്‍ പറയുന്നുണ്ട്. ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് ചെയ്യാന്‍ ആഗ്രഹം. എന്റെ സ്ഥായീഭാവം നാട്ടിന്‍പുറത്തെ സ്ത്രീയായതുകൊണ്ട് അതില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നാലും ശക്തമായ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്'', താരം കൂട്ടിച്ചേര്‍ത്തു, കെപിഎസി ലളിതയുടെ അവസാന ചിത്രമാണ് ഒരുത്തീ. നവ്യയുടെ അമ്മയായിട്ടാണ് താരം എത്തിയത്. കെപിഎസി ലളിതെ ഈ സിനിമയിലേയ്‌യ്ക്ക് നിര്‍ദ്ദേശിച്ചതും നവ്യ നായര്‍ ആയിരു്ന്നു. ''ആയാസരഹിതമായി അഭിനയിക്കുന്ന ആളാണു ചേച്ചി. അമ്മയുടെ സ്ഥാനത്തുതന്നെയാണ് എന്നും കണ്ടത്. മരണം വരെ അഭിനയിക്കണമെന്നായിരുന്നു ചേച്ചിയുടെ ആഗ്രഹം. അതുസാധിച്ചുവെന്നും നവ്യ പറയുന്നു.

More from Filmibeat

Read more about: navya nair നവ്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X