അന്നെനിക്കൊരു പ്രണയമുണ്ടായിരുന്നു! രണ്ട് കാര്യങ്ങളാണ് തന്നെ ആകര്‍ഷിക്കുന്നതെന്നും നവ്യ നായര്‍!

കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ച് കലാപ്രതിഭ പുരസ്‌കാരം നഷ്ടമായപ്പോള്‍ സങ്കടപ്പെട്ട ധന്യ നായരെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. അന്നത്തെ ധന്യ നായരാണ് പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നവ്യയായി മാറിയത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. അമ്മാവനായ കെ മധുവിനോട് അഭിനയമോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നുവെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. നായികാപ്രാധാന്യമുള്ള സിനിമകളല്ല താന്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നതായി താരം പറഞ്ഞിരുന്നു. രഞ്ജിത്ത് ചിത്രമായ നന്ദനത്തിലൂടെയാണ് ഈ താരത്തിന്റെ കരിയര്‍ മാറി മറിഞ്ഞത്. ഞാനേ കണ്ടുള്ളൂ എന്ന ഡയലോഗ് ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

ഗുരുവായൂരപ്പന്റെ ഭക്തയായ ബാലാമണിയേയും മനുവിനേയുമൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. നായികാ പ്രാധാന്യമുള്ള സിനിമയായിരുന്നു അതെന്ന കാര്യത്തെക്കുറിച്ചൊന്നും അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് താരം പറയുന്നു. മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചായിരുന്നു രഞ്ജിത്ത് ഈ സിനിമയിലേത്ത് തിരിഞ്ഞത്. അന്നത്തെ അനുഭവങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നവ്യ നായര്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

നായികാപ്രാധാന്യമൊന്നും അറിയില്ല

നായികാപ്രാധാന്യമൊന്നും അറിയില്ല

ഗുരുവായൂരപ്പന്റെ ഭക്തയായ ബാലാമണിയും അവരുടെ സങ്കടങ്ങളേയുമൊക്കെ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. കുടുംബ പ്രേക്ഷകരില്‍ നിന്നും ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചത്. നവ്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് സിനിമാലോകവും ആരാധകരും രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് എന്ന സംവിധായകനെക്കുറിച്ചോ നായികാപ്രാധാന്യമുള്ള സിനിമയിലാണ് അഭിനയിക്കുന്നതെന്ന കാര്യത്തെക്കുറിച്ചോ അന്ന് ബോധ്യമില്ലായിരുന്നുവെന്ന് നവ്യ പറയുന്നു. അന്ന് അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും മനസ്സിലാക്കിയിരുന്നില്ല

രണ്ടുപേര്‍ക്കും വലിയ ബോധമില്ലായിരുന്നു

രണ്ടുപേര്‍ക്കും വലിയ ബോധമില്ലായിരുന്നു

തനിക്ക് മാത്രമല്ല നായകനായ പൃഥ്വിരാജിനും വലിയ ബോധമൊന്നും ഉണ്ടായിരുന്നില്ല. രാജു ചേട്ടന്‍ വലിയ നടനാവുമെന്നൊന്നും അക്കാലത്ത് കരുതിയിരുന്നില്ലെന്നും താരം പറയുന്നു. രഞ്ജിയേട്ടന്റെ വഴക്ക് കേട്ട് ഒരുമിച്ചിരുന്ന് സങ്കടപ്പെടാറുണ്ടായിരുന്നു ഞങ്ങള്‍. സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തെ അറിയില്ലായിരുന്നു. അങ്ങനെ അഭിനയിച്ചുപോവുന്നു എന്ന അവസ്ഥയാണെന്നേയുള്ളൂ.

പൃഥ്വിയെക്കുറിച്ച് അറിഞ്ഞത്

പൃഥ്വിയെക്കുറിച്ച് അറിഞ്ഞത്

തുടക്കത്തിലൊന്നും പൃഥ്വിയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. പിന്നീടാണ് നല്ല നടനും വലിയ വ്യക്തിത്വവുമുള്ള മനുഷ്യനുമാണ് പൃഥ്വിയെന്ന് തിരിച്ചറിഞ്ഞത്. നന്ദനത്തിലൂടെ തുടക്കം കുറിച്ച പൃഥ്വിരാജിപ്പോള്‍ മലയാളത്തിന്റെ യുവ സൂപ്പര്‍ സ്റ്റാറായി മാറിയിരിക്കുകയാണ്. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരപുത്രന്‍. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികാനായകന്‍മാരാക്കി ഒരുക്കുന്ന ലൂസിഫറിന്‍രെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. ലക്ഷദ്വീപിലെ ചിത്രീകരണമാണ് അവശേഷിക്കുന്നതെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു.

പ്രണയാഭ്യര്‍ത്ഥനകളും കുറവല്ലായിരുന്നു

പ്രണയാഭ്യര്‍ത്ഥനകളും കുറവല്ലായിരുന്നു

ഇഷ്ടം പോലെ പ്രണയാഭ്യാര്‍ത്ഥനകളും അന്ന് ലഭിച്ചിരുന്നു. നിരവധി ലവ് ലെറ്റേഴ്‌സ് വന്നിരുന്നു. രക്തം കൊണ്ടെഴുതിയതാണെന്ന് പറഞ്ഞുള്ള എഴുത്തുകളും വന്നിരുന്നു. അന്ന് തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നും നവ്യ പറയുന്നു. രണ്ട് കാര്യങ്ങളാണ് തന്നെ ആകര്‍ഷിക്കുന്നത്. കുട്ടികളും പ്രണയവും. ബേസിക്കലി സ്‌നേഹമുള്ള മനസ്സാണ് തന്റേതെന്നും താരം പറയുന്നു.

തിരിച്ചുവരവിനായി കാത്തിരിക്കുന്നു

തിരിച്ചുവരവിനായി കാത്തിരിക്കുന്നു

സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങളും പോസ്റ്റുകളും വൈറലായി മാറുന്നത്. കുടുംബത്തിലെ ആഘോഷങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചുമുള്ള വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുമുണ്ട്. അടുത്തിടെ നടത്തിയ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവ്യ നായരുടെ സിനിമാതിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് താരം പറഞ്ഞിരുന്നു. കണ്ണാടിക്ക് മുന്നിലല്ലാതെ സ്‌ക്രീനിലുള്ള താരത്തിന്റെ അഭിനയത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പോസ്റ്റുകള്‍ക്ക് കീഴിലെല്ലാം ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യങ്ങളിലൊന്നുകൂടിയാണിത്.

നൃത്തത്തിലൂടെ കൈയ്യടി

നൃത്തത്തിലൂടെ കൈയ്യടി

അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് തെലിയിച്ചാണ് ഈ താരം മുന്നേറിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം ചിന്ന ചെറുകിളിയുമായി താരമെത്തിയിരുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വേദനകളുമായെത്തിയ നൃത്തശില്‍പത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.മഞ്ജു വാര്യരും ഭാവനയുമുള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ ചിന്ന ചെറുകിളി നൃത്തത്തിന് അഭിനന്ദനവുമായി എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X