പ്രചോദനം മഞ്ജു ചേച്ചിയാണ്; കുടുംബജീവിതത്തിനെ കുറിച്ച് നവ്യ നായര്‍, നുണ പറയാന്‍ വയ്യെന്ന് താരം
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. കലോത്സവവേദിയ നിന്നാണ് നവ്യ സിനിമയില്‍ എത്തുന്നത്. 2001 ല്‍ പുറത്ത് ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയില്‍ എത്തുന്നത്, ദിലീപ് ചിത്രത്തിലൂടെ ആയിരുന്ന തുടക്കം. ഈ ചിത്രത്തിന് ശേഷം ദിലീപിന്റെ ഭാഗ്യനായികയായി മാറുകയായിരുന്നു. ഇഷ്ടത്തിന് ശേഷം മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചിട്ടും. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും നവ്യ സജീവമായിരുന്നു. അവിടേയും തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ നവ്യയ് കഴിഞ്ഞിരുന്നു.
സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴാണ് നവ്യ വിവാഹിതയാവുന്നത്. കല്യാണത്തിന് ശേഷം ഭര്‍ത്താവിനോടൊപ്പം മുംബൈയിലേയ്ക്ക് പോവുകയായിരുന്നു. ആദ്യകാലത്ത് സോഷ്യല്‍ മീഡിയയില്‍ നവ്യ നായര്‍ സജീവമായിരുന്നില്ല. ഈ അടുത്ത കാലത്താണ്‌നവ്യ സമൂഹനമാധ്യമങ്ങളില്‍ ആക്ടീവായത്. തന്റെ കുടുംബവിശേഷവും നൃത്ത വിശേഷവുമെല്ലാം തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇത് നിമിഷനേരം കൊണ്ട് ഇത് വെറല്‍ ആവാറുമുണ്ട്.

ഒരു പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്കുശേഷം നവ്യ വീണ്ടും മലയാളസിനിമയില്‍ തിരിച്ചെത്തുകയാണ്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ'യിലൂടെയാണ് നവ്യയുടെ മടങ്ങിവരവ്. മാര്‍ച്ച് 18 ന് ആണ് ചിത്ര തിയേറ്ററുകളില്‍ എത്തുന്നത്. ശ്ക്തമായ ഒരു സ്ത്രീകഥാപാത്രമാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുറത്തു വന്ന ടീസറും മറ്റു സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. നവ്യയുടെ മടങ്ങി വരവ് വെറുതെ അല്ലെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്. ഇപ്പോഴിത മടങ്ങി വരവിനെ കുറിച്ച് മനസ് തുറക്കുകയാണ് നവ്യ നായര്‍. മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്യുന്ന നേരെ ചൊവ്വേ പരിപാടിയിലാണ് നടി ഇക്കാര്യം പറയുന്നത്. പരിപാടിയുടെ പ്രെമോ വീഡിയോ വൈറല്‍ ആയിട്ടുണ്ട്.

തിരിച്ചുവരവിനുള്ള പ്രചോദനം ആരാണ്, മഞ്ജു വാര്യരാണോ എന്ന ചോദ്യത്തിന് അതെ മഞ്ജു ചേച്ചി എപ്പോഴും ഇന്‍സ്പിരേഷന്‍ തന്നെയാണെന്നായിരുന്നു നവ്യ നായരുടെ മറുപടി. മഞ്ജു ചേച്ചി പൊളിയാണെന്നും നവ്യ അഭിമുഖത്തില്‍ പറയുന്നു. വിവാഹജീവിതത്തെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സിനിമയിലും ഗോസിപ്പിലുമൊക്കെ കാണുന്നതുപോലെ വൈകാരിക രംഗങ്ങളും സംഘട്ടനങ്ങളുമൊക്കെയുള്ള ഒരു തിരക്കഥയാണോ വിവാഹ ജീവിതം എന്ന ചോദ്യത്തിന് എല്ലാവരുടേയും ഒക്കെ പോലെ തന്നെ സാധാരണ ജീവിതമാണെന്നായിരുന്നു നവ്യയുടെ മറുപടി. എല്ലാം ഭയങ്കര നല്ലതാണെന്നും ഒരു പ്രശ്നവും ഇല്ലാത്ത ജീവിതമാണെന്നൊന്നും നുണ പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നവ്യ പറഞ്ഞു.

വിവാഹം കഴിഞ്ഞ് മുംബൈയില്‍ എത്തിയ ശേഷം താന്‍ നേരിട്ട ഒറ്റപ്പെടലിനെ കുറിച്ചും അഭിമുഖത്തില്‍ താരം പറയുന്നുണ്ട്. 'അവിടെ ഞാന്‍ ഒരാള്‍ മാത്രം. എന്ത് ചെയ്യാനാ ഒന്നും ചെയ്യാനില്ല. പല ദിവസങ്ങളിലും ഞാന്‍ തന്നെ ലിപ്സ്റ്റിക്ക് ഒക്കെ എടുത്തിട്ട് കണ്ണാടി നോക്കി ഇരുന്നിട്ടുണ്ട്', നവ്യ പറയുന്നുണ്ട്.നവ്യ നായികയാകുന്ന ഒരുത്തീയുടെ 'പ്രിവ്യു' ബുധനാഴ്ച പൊന്നാനിയിലെ ഐശ്വര്യ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നവ്യാ നായര്‍, സംവിധായകന്‍ വി.കെ. പ്രകാശ്, നിര്‍മാതാവ് കെ.വി. അബ്ദുല്‍ നാസര്‍, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു.

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിവാഹം. ആ സമയത്ത് ഏറെ ആശയകുഴപ്പം ഉണ്ടായിരുന്നു എന്ന് നവ്യ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കിയ ഘട്ടം ഏതായിരുന്നുവെന്ന ചോദ്യത്തിന് ആയിരുന്നു
മറപടി. വാക്കുകള്‍ ഇങ്ങനെ...''കരിയര്‍ വിട്ടിട്ട് പോവണോ എന്ന് ചിന്തിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കുന്നത് അത്ര എളുപ്പമല്ലല്ലോ. അതൊക്കെ ആലോചിച്ചപ്പോള്‍ കല്യാണമെന്നത് കണ്‍ഫ്യൂഷനുണ്ടാക്കിയിരുന്നു. ചില സഹപ്രവര്‍ത്തകരൊക്കെ വിവാഹമോചിതരായ സമയവുമായിരുന്നു അന്ന്. ശരിക്കുപറഞ്ഞാല്‍ വിവാഹത്തെ കുറിച്ച് മനസ്സില്‍ പേടിയുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ക്കൊക്കെ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അത് വലിയ വാര്‍ത്തയുമാകും. അത് ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കിയ ഘട്ടമായിരുന്നു', നവ്യ പറഞ്ഞു.
Recommended Video

വിവാഹ ശേഷമുള്ള മുംബൈയിലെ ജീവിതത്തെ കുറിച്ചും നൃത്തത്തിലേയ്ക്ക് മടങ്ങി വന്നതിനെ കുറിച്ചും നവ്യ പറഞ്ഞിരുന്നു.തുടര്‍ച്ചയായി ഒരുപാട് സിനിമകളിലഭിനയിച്ച് ഷൂട്ടും തിരക്കുകളുമായിരുന്ന സമയമായിരുന്നു അപ്പോള്‍. കല്യാണാലോചന വന്നപ്പോള്‍ വലിയ വിഷമമൊന്നും തോന്നിയില്ല. പക്ഷേ കല്യാണശേഷം ബഹളവും ആരവവുമൊക്കെ ഒഴിഞ്ഞ് മുംബൈയിലേക്ക് ജീവിതം പറിച്ചു നടുകയായിരുന്നു. അതുവരെ ഫ്‌ളാറ്റില്‍ ജീവിക്കാത്ത ഞാന്‍ അവിടുത്തെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് കഴിയുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നുമില്ല, നാളെ ഒന്നും ചെയ്യാനില്ല. പക്ഷേ ഇന്നുവരെ അതിനെ കുറിച്ചോര്‍ത്ത് ദു:ഖിച്ചിട്ടില്ല. പുതിയ ഓരോ കാര്യങ്ങള്‍ ചെയ്തുപോന്നു. പാചകം പഠിച്ചു. പിന്നെ മോനുണ്ടായി. അവന്റെ കാര്യങ്ങളെല്ലാം നോക്കി ജീവിച്ചു. മകന്‍ വലുതായപ്പോള്‍ വീണ്ടും നൃത്തം ചെയ്യാന്‍ തുടങ്ങി. ഇപ്പോഴിതാ വീണ്ടും സിനിമ ചെയ്യാമെന്ന തോന്നലും വന്നു,' നവ്യ അഭിമുഖത്തില്‍ പറഞ്ഞു.യ


Click it and Unblock the Notifications











