ഇടവേള അവസാനിപ്പിച്ച് നവ്യ നായര്‍ തിരികെ സിനിമയിലേക്ക്! സന്തോഷവാര്‍ത്തയുമായി താരം!
ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ സിനിമയിലേക്ക് എത്തിയത്. മഞ്ജു വാര്യരായിരുന്നു ഈ ചിത്രത്തിലേക്ക് താരത്തെ തിരഞ്ഞെടുത്തത്. ദിലീപിന്റെ നായികയായെത്തിയ ആ താരത്തെ തുടക്കം മുതല്‍ത്തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോനുമായുള്ള വിവാഹത്തെത്തുടര്‍ന്ന് താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. മുംബൈയിലേക്ക് ചേക്കേറിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. എന്നാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്ന ചോദ്യമാണ് മിക്കപ്പോഴും ഉയരാറുള്ളത്.
യുവജനോത്സവ വേദിയില്‍ നിറഞ്ഞുനിന്നിരുന്ന നവ്യ നല്ലൊരു നര്‍ത്തകി കൂടിയാണ്. നൃത്തത്തിലെ മികവും താരം തെളിയിച്ചിരുന്നു. വിവാഹത്തിന് ശേഷമുള്ള ഇടവേളയില്‍ നൃത്തപരിപാടിയിലേക്ക് താരമെത്തിയിരുന്നു. വിധികര്‍ത്താവായാണ് താരമെത്തിയത്. അപ്പോഴും ആരാധകര്‍ ചോദിച്ചത് അഭിനയത്തിലെ തിരിച്ചുവരവിനെക്കുറിച്ചായിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ താരം തിരിച്ചെത്തുമെന്നുള്ള വിവരങ്ങളും അക്കാലത്ത് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം.

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പങ്കുവെച്ച വിശേഷം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പുതിയ ലക്കം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് തിരിച്ചുവരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. വനിതയുടെ കവര്‍പേജ് താരം തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍പ് മനോരമ വീക്കിലിയുടെ കവര്‍ പേജില്‍ താന്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും അതിന് ശേഷമാണ് തനിക്ക് സിനിമയിലേക്ക് അവസരം ലഭിച്ചതെന്നും താരം പറയുന്നു. ഇതുവരെയായി ഇതേക്കുറിച്ച് ചോദിച്ചവരോട് തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം. നായികയായാണ് താരമെത്തുന്നത്. എന്നാല്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications