മഞ്ജു വാര്യര്‍ വന്നതോടെ ഉര്‍വശി രണ്ടാം സ്ഥാനത്തായി, പ്രിയപ്പെട്ട നായികമാരെക്കുറിച്ച് നവ്യ നായര്‍

ഇഷ്ടമെന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച് മലയാളികളുടെ സ്വന്തം താരമായി മാറുകയായിരുന്നു നവ്യ നായര്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. പുതുമുഖ നായികയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു ഇവര്‍. അതിനിടയിലായിരുന്നു നവ്യയുടെ ഫോട്ടോ ലഭിച്ചത്. മഞ്ജു വാര്യരായിരുന്നു ദിലീപിനായി അന്ന് നായികയെ തിരഞ്ഞെടുത്തത്. സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയതിന് ശേഷമായി നവ്യയെ നായികയായി തീരുമാനിക്കുകയായിരുന്നു ഇവര്‍.

ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു നവ്യ നായര്‍. പിന്നീടങ്ങോട്ട് നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. വിവാഹ ശേഷമായി സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഒരുത്തിയിലൂടെ തിരിച്ചെത്തുകയാണ്. ഈ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ലോഡ് ഡൗണ്‍ പ്രഖ്യാപിച്ചത്. പ്രിയനായികമാരെക്കുറിച്ചും സിനിമാരംഗത്ത് താന്‍ ഏറെ ബഹുമാനിക്കുന്നവരെക്കുറിച്ചും തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് നവ്യ നായര്‍.

ഉര്‍വശിയും മഞ്ജു വാര്യരും

ഉര്‍വശിയും മഞ്ജു വാര്യരും

ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യരെന്ന് നവ്യ പറയുന്നു. മഞ്ജു വാര്യറിന് മുന്‍പ് ഏറെയിഷ്ടം ഉര്‍വശിയോടായിരുന്നു. നവ്യയുടെ ഈ ഇഷ്ടം അതേ പോലെ സമ്മതിക്കുന്നവരേറെയാണ്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളാണ് ഉര്‍വശിയും മഞ്ജു വാര്യരും. ലേഡി സൂപ്പര്‍ സ്റ്റാറായി വിശേഷിപ്പിക്കുന്നത് മഞ്ജുവിനെയാണെങ്കിലും അതിനും അപ്പുറത്താണ് ഉര്‍വശിയുടെ സ്ഥാനം. ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തി വ്യത്യസ്തനായ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ കയറിക്കൂടുകയായിരുന്നു ഉര്‍വശി.

അമ്മ വേഷത്തിലും

അമ്മ വേഷത്തിലും

ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു ഇരുവരും നടത്തിയത്. നായികയായി തിളങ്ങിയ ഉര്‍വശി അമ്മ വേഷത്തിലും സ്വഭാവിക കഥാപാത്രങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് ഇപ്പോള്‍. നായകന്റേയും നായികയുടേയും അമ്മയായി അഭിനയിക്കുന്നതിലൊന്നും മടിയില്ല തനിക്കെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. പക്ഷേ, പ്രാധാന്യമുള്ള കഥാപാത്രമായിരിക്കണം തന്റേത് എന്ന നിലപാടാണ് ഉര്‍വശിയുടേത്.

ബഹുമാനിക്കുന്നവര്‍

ബഹുമാനിക്കുന്നവര്‍

സിനിമയില്‍ ഏറ്റവുമധികം ബഹുമാനിക്കുന്ന മൂന്ന് വ്യക്തികളെക്കുറിച്ചും നവ്യ നായര്‍ തുറന്നുപറഞ്ഞിരുന്നു. സിബി സാർ, ദിലീപേട്ടൻ, വേണു അങ്കിൾ, ഇവരുടെ കാൽ തൊട്ടു വണങ്ങിയിട്ടാണ് ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്. ഇവരെക്കുറിച്ച് പറയുമ്പോൾ ഒരു സുഹൃത്ത് എന്ന് പോലും പറയാൻ കഴിയില്ല. അത്രയ്ക്ക് ബഹുമാനമാണെന്നും താരം പറയുന്നു.

Recommended Video

ഗായികയായും പൊളിച്ചടുക്കി മഞ്ജു വാര്യര്‍ | FilmiBeat Malayalam
നഷ്ടബോധം തോന്നുന്നത്

നഷ്ടബോധം തോന്നുന്നത്

ഒരു നടിയെന്ന നിലയിൽ എന്‍റെ ഏറ്റവും വലിയ ഭാഗ്യക്കേട് മമ്മൂക്കയ്ക്കും, മോഹൻലാലിനുമൊപ്പം മികച്ച വേഷങ്ങൾ ചെയ്യാൻ കഴിയാതെ പോയതാണെന്നും നവ്യ നായര്‍ പറഞ്ഞിരുന്നു. ദിലീപിന്‍റെ ഭാഗ്യനായികമാരിലൊരാളായിരുന്നു നവ്യ നായര്‍. മമ്മൂട്ടിയുടെ നായികയാവാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നില്ല. നേരറിയാന്‍ സിബി ഐയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു താരം. ചതുരംഗത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരുന്നുവെങ്കിലും സിനിമ വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X