മഞ്ജു വാര്യരെ ബ്യൂട്ടി പാര്‍ലറില്‍ നിന്നും കണ്ടതാണ്! വൈറൽ ചിത്രത്തിന് പിന്നിലെ കഥ പറഞ്ഞ് നവ്യ നായര്‍

ഏറെ കാലത്തിന് ശേഷം നടി നവ്യ നായര്‍ സിനിമയിലേക്ക് തിരിച്ച് വരികയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന സിനിമയിലാണ് നവ്യ വീണ്ടും നായികയായി അഭിനയിക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്ന് സിനിമയുടെ പേരില്‍ നിന്ന് തന്നെ വ്യക്തമാണ്. പ്രിയ പ്രകാശ് വാര്യരാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.

വിവാഹത്തോടെ നവ്യ സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നെങ്കിലും പിന്നീട് തിരിച്ച് വന്നിരുന്നു. എന്നാല്‍ ആ സിനിമകള്‍ പ്രതീക്ഷിച്ച പോലെ വിജയം നല്‍കിയില്ല. മഞ്ജു വാര്യരുടെ തിരിച്ച് വരവാണ് തനിക്ക് വലിയൊരു പ്രചോദനമായതെന്ന് നവ്യ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമാ തിരക്കുകള്‍ മൂലം തമിഴില്‍ നിന്നും കിട്ടിയ നല്ല വേഷങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്ന കഥ യൂട്യൂബ് ചാനലായ ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.

 നവ്യയുടെ വാക്കുകളിലേക്ക്

കുറച്ച് തമിഴ് സിനിമകളെ അഭിനയിച്ചിട്ടുള്ളു. എങ്കിലും തമിഴ് സിനിമകളോട് വലിയ ഇഷ്ടമാണ്. തമിഴിലെ സൂപ്പര്‍ താരങ്ങളായ വിജയ്ക്കും അജിത്തിനും വിക്രമിനുമൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ മലയാളത്തിലെ തിരക്കുകള്‍ മൂലം അഭിനയിക്കാന്‍ ആയില്ലെന്നാണ് നവ്യ പറയുന്നത്. കൂടെ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നുള്ള ചോദ്യത്തിന് മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത് എന്നിവരുടെ പേരുകളാണ് പറഞ്ഞിരിക്കുന്നത്. രജനികാന്ത് എന്ന നടനെ ഞാന്‍ ഏറെ ആരാധിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ സ്റ്റൈലും സംസാര ശൈലിയുമൊക്കെ ഏറെയിഷ്ടമാണും നവ്യ പറയുന്നു.

നവ്യയുടെ വാക്കുകളിലേക്ക്

പിറന്നാള്‍ ദിനത്തില്‍ മകന്‍ സായി ഒരുക്കിയ ബര്‍ത്ത് ഡേ സര്‍പൈസ് ആണ് തന്റെ ജീവിതത്തില്‍ ഏറ്റവും ഓര്‍ത്ത് വെക്കാനുള്ള സംഭവം. അത് വല്ലാത്തൊരു അനുഭവമായിരുന്നു. അതിനൊപ്പം മഞ്ജു വാര്യര്‍ക്കൊപ്പം വൈറലായ ചിത്രത്തിന് പിന്നിലെ കാര്യവും നവ്യ വെളിപ്പെടുത്തി. ഒരു ബ്യൂട്ടി പാര്‍ലറില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ എടുത്ത ചിത്രമായിരുന്നത്. മഞ്ജു വാര്യര്‍ അവിടെ മുടി മുറിക്കാന്‍എത്തിയതായിരുന്നു. ഞാനൊരു പരിപാടിയ്ക്ക് പോകുന്നതിന് വേണ്ടി മേക്കപ്പ് ഇടാന്‍ എത്തിയതാണ്.

നവ്യയുടെ വാക്കുകളിലേക്ക്

ഷൂട്ടിങും ജിമ്മിലും പോയ ശേഷമായിരുന്നു താനാവിടെ എത്തിയത്. അതിനാല്‍ ആകെ മുഷിഞ്ഞിരിക്കുകയായിരുന്നു. അതാണ് മഞ്ജു ചേച്ചിയുടെ മുടിയുടെ ഇടയില്‍ മുഖം മറച്ചിരുന്നത്. അപ്രതീക്ഷിതമായ കണ്ടുമുട്ടലായിരുന്നു അതെന്നും നടി സൂചിപ്പിച്ചു. നടി വിദ്യ ബാലന്‍ എന്റെ ആരാധനപാത്രമാണ്. മുംബൈയില്‍ വെച്ച് അവരെ കണ്ടപ്പോള്‍ വലിയ സന്തോഷമാണ് തോന്നിയത്. താനേറെ ആരാധിക്കുന്ന വ്യക്തി തന്റെ കഥാപാത്രങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടെന്ന് പറഞ്ഞതും എന്നെ തിരിച്ചറിഞ്ഞതും ഏറെ സന്തോഷം നല്‍കിയിരുന്നു.

Recommended Video

Manju warrier cute location scenes | FilmiBeat Malayalam
 നവ്യയുടെ വാക്കുകളിലേക്ക്

ഇനി ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ഒരുത്തീ എന്ന ചിത്രമാണ് വരാനിരിക്കുന്നത്. മികച്ചൊരു അനുഭവമായിരിക്കും സിനിമ നല്‍കുക. ഒരു സ്ത്രീയുടെ ജീവിതത്തിലൂടെ കടന്ന് പോകുന്ന മൂന്ന് ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്. നിര്‍ഭയ പോലെയുള്ള കേസുകളാണ് 2019 ല്‍ ആദ്യം ഓര്‍ത്തെടുക്കുന്നത്. മീ ടു കേസുകളെ പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിന് തനിക്ക് അത്തരം അനുഭവങ്ങളൊന്നുമില്ലാത്തതിനാല്‍ അത് പറയാന്‍ ഓര്‍മ്മ വന്നില്ലെന്നാണ് നടി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X