അത്രയും മനോഹരമായ തുടക്കം! മനസ് നിറഞ്ഞ് നവ്യ നായര്‍! അനുഗ്രഹിച്ച് വിനീതും പാര്‍വതിയും; പുത്തന്‍ വിശേഷം

ഇഷ്ടത്തിലൂടെയെത്തി മലയാളികളുടെ ഹൃദയം കവരുകയായിരുന്നു നവ്യ നായര്‍. കരിയറില്‍ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു വിവാഹം. എത്രയും പെട്ടെന്ന് വിവാഹം എന്നായിരുന്നു ആ സമയത്തെ തീരുമാനം. പറ്റിയൊരു ആലോചന വന്നതോടെ വിവാഹിതയായി. വിവാഹ ശേഷം മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു. കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ നവ്യ അമ്മ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. മകന്റെ വരവും കൂടെയായപ്പോള്‍ അഭിനയമോ, സിനിമയോ ഒന്നും മനസില്‍ ഇല്ലായിരുന്നു. പാചകവും, വീട്ടുകാര്യങ്ങളുമൊക്കെ ചെയ്ത് തുടങ്ങിയത് വിവാഹ ശേഷമായിരുന്നു. ചെറിയ കാര്യങ്ങളില്‍ പോലും സംശയമായിരുന്നു തുടക്കത്തില്‍. സോഷ്യല്‍മീഡിയയില്‍ സജീവമല്ലായിരുന്നു അന്ന്.

നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായത്. ഇതോടെയായിരുന്നു ഇനി എന്നാണ് ബിഗ് സ്‌ക്രീനില്‍ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഒരുത്തി എന്ന ചിത്രത്തിലൂടെയായിരുന്നു അത് സംഭവിച്ചത്. അത്രയേറെ ആഗ്രഹിച്ചിരുന്നു ഈ വരവ് എന്ന് നവ്യ പറഞ്ഞിരുന്നു. മകനുള്‍പ്പടെ പ്രിയപ്പെട്ടവരെല്ലാം നവ്യയെ പിന്തുണച്ച് എത്തിയിരുന്നു. സിനിമ മാത്രമല്ല ഡാന്‍സിലും താരം തന്റേതായ സ്ഥാനം അടയാളപ്പെടുത്തുകയായിരുന്നു. മനസിലെ വലിയ സ്വപ്‌നം മാതംഗിയിലൂടെ സാക്ഷാത്ക്കരിക്കുകയായിരുന്നു. അതുവരെയായി ഡാന്‍സ് പഠിപ്പിച്ചവരുള്‍പ്പടെ നിരവധി പേരായിരുന്നു നവ്യയ്ക്ക് ആശംസ അറിയിച്ചത്.

Navya Nair shared a happy post
Photo Credit: Navya Nair/Facebook

വര്‍ഷത്തില്‍ മാതംഗി ഡാന്‍സ് ഫെസ്റ്റിവലും നവ്യ നടത്തുന്നുണ്ട്. ഗുരുനാഥന്‍മാരും, ശിഷ്യരുമടക്കം നിരവധി പേരാണ് ഇതിനായി എത്തുന്നത്. വീടിനോട് ചേര്‍ന്ന് ഡാന്‍സ് സ്‌കൂള്‍ തുടങ്ങുന്ന സമയത്ത് തുടക്കത്തില്‍ എതിര്‍പ്പുകളായിരുന്നു. ശബ്ദം പ്രശ്‌നമാവുമെന്നായിരുന്നു ചിലരുടെ വാദം. പോലീസ് സ്‌റ്റേഷനും, കോടതിയുമൊക്കെയായി നിമയപോരാട്ടത്തിലൂടെയായി നവ്യ തന്റെ ആഗ്രഹം സഫലീകരിക്കുകയായിരുന്നു. മാതംഗിയിലെ വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്.

മുന്‍പത്തെ പോലെയല്ല, കാഴ്ചപ്പാടുകളിലടക്കം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോഴാണ് ഞാന്‍ എനിക്ക് വേണ്ടി ജീവിച്ച് തുടങ്ങിയതെന്നും നവ്യ പറഞ്ഞിരുന്നു. പേരന്റിംഗിനെക്കുറിച്ചും, മകന്റെ സപ്പോര്‍ട്ടിനെക്കുറിച്ചുമൊക്കെ താരം വാചാലയാവാറുണ്ട്. യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ സന്തോഷകരമായ കാര്യം പങ്കിട്ടിരിക്കുകയാണ് നവ്യ. ഇതിലും മനോഹരമായി എങ്ങനെയാണ് പുതുവര്‍ഷം തുടങ്ങുക. പ്രിയപ്പെട്ടവര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നായിരുന്നു സന്തോഷം പങ്കുവെച്ചത്.

എന്റെ ദിവസം അര്‍ത്ഥവത്താക്കിയത് ഇവരാണ്. എന്റെ പെര്‍ഫോമന്‍സ് കാണാനും,. എന്നെ അനുഗ്രഹിക്കാനും സമയം കണ്ടെത്തിയതില് നിങ്ങളെല്ലാവരോടും നന്ദി പറയുന്നു. എന്റെ ഗുരു പ്രിയദര്‍ശിനി ഗോവിന്ദ്, അവരുടെ ഗൈഡന്‍സും, അനുഗ്രഹവും, ശക്തമായ പിന്തുണയുമാണ് എന്നെ നയിച്ചത്. അതില്ലായിരുന്നുവെങ്കില്‍ ഇത് സാധ്യമാവില്ലായിരുന്നു. പാര്‍വതി ചേച്ചിയും, വിനീതേട്ടനും രാജേഷ് വൈദ്യ സാറും, സുകുവേട്ടനും, അനുമോളും, ഷിജിത്ത് സാറുമെല്ലാം വന്നതില്‍ ഒരുപാട് സന്തോഷം. തിരക്കുകളെല്ലാം മാറ്റിവെച്ചാണ് അവരെല്ലാം എനിക്ക് വേണ്ടി ഓടിയെത്തിയത് എന്നും നവ്യ കുറിച്ചിരുന്നു. ചിത്രങ്ങളില്‍ ഇല്ലെങ്കിലും മനസുകൊണ്ട് എന്നും എന്നെ അനുഗ്രഹിക്കുന്നവരാണ് മേതില്‍ ദേവിക ചേച്ചിയും ഗോപിക വര്‍മ്മ മാഡവും, അവരെയും ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

More from Filmibeat

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X