നവ്യ നായരെ ഞെട്ടിച്ച താരപുത്രന്റെ സര്‍പ്രൈസ്! മകന്റെ സ്‌നേഹത്തിന് മുന്നില്‍ കണ്ണ് നിറഞ്ഞ് നവ്യ
വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന മലയാളികളുടെ പ്രിയ നായിക നവ്യ നായര്‍ തിരിച്ച് വന്നിരുന്നു. എന്നാലിപ്പോള്‍ നൃത്ത ലോകത്ത് സജീവമായിരിക്കുകയാണ് നടി. തടി കുറച്ച് വലിയ മേക്കോവര്‍ നടത്തി അടുത്ത കാലത്ത് നടി എല്ലാവരെയും ഞെട്ടിച്ചു. ഇപ്പോഴിതാ തനിക്ക് ലഭിച്ച സര്‍പ്രൈസ് നടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലുടെ പുറത്ത് വന്ന വീഡിയോ ആണ് വൈറലാവുന്നത്.

നവ്യയുടെ പിറന്നാള്‍ ദിനത്തില്‍ മകന്‍ സായ് കൃഷ്ണയാണ് സര്‍പ്രൈസ് ഒരുക്കിയത്. മകന്റെ സ്‌നേഹത്തിന് മുന്നില്‍ ഞെട്ടുക മാത്രമല്ല നവ്യയുടെ കണ്ണും നിറഞ്ഞു. ഇക്കാര്യങ്ങളെല്ലാം നടി തുറന്ന് പറഞ്ഞു. മകനെ പരീക്ഷയ്ക്ക് പഠിപ്പിക്കാന്‍ അടുത്ത് പിടിച്ചിരുത്തിയതായിരുന്നു. എന്നാല്‍ പഠിത്തത്തിനിടയില്‍ ഇടയ്ക്കിടെ അസാധാരണമായി സായ് മുകളിലത്തെ നിലയിലേക്ക് പോവുന്നത് നവ്യ ശ്രദ്ധിച്ചിരുന്നു.
ഇന്ന് രാത്രി എട്ട് മണി വരെ സാധാരണ പോലൊരു ദിവസമായിരുന്നു. വര്‍ഷങ്ങളായി ഒക്ടോബര്‍ പതിനാലിനായിരുന്നു എന്റെ ജന്മദിനം ആഘോഷിച്ചിരുന്നത്. എന്നാല്‍ എന്റെ മകനാണ് പിറന്നാള്‍ നക്ഷത്രം നോക്കി ആഘോഷം ഇന്നാക്കായിത്. അച്ഛനും അമ്മയും വരുന്നുണ്ടെന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ഇത്രയും മനോഹരമായി പിറന്നാള്‍ ആഘോഷിക്കാന്‍ അവസരമൊരുക്കി തന്നവര്‍ക്കും നവ്യ നന്ദി അറിയിച്ചിരിക്കുകയാണ്.


Click it and Unblock the Notifications











