പിറന്നാള്‍ സര്‍പ്രൈസില്‍ കണ്ണുനിറഞ്ഞ് നവ്യ നായര്‍, വീഡിയോ കോളിലൂടെ ആശംസയുമായി ഭര്‍ത്താവും
മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് നവ്യ നായര്‍. താരത്തിന്റെ പിറന്നാളാണ് ബുധനാഴ്ച. സഹപ്രവര്‍ത്തകരും ആരാധകരുമൊക്കെയായി നിരവധി പേരാണ് നവ്യയ്ക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഇത്തവണ എങ്ങനെയാണ് പിറന്നാളാഘോഷിച്ചത് എന്നതിനെക്കുറിച്ച് പറഞ്ഞ് നവ്യയും എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മാതാപിതാക്കളും മകനും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു നവ്യയ്ക്ക് ബര്‍ത്ത് ഡേ പാര്‍ട്ടി ഒരുക്കിയത്.
പ്രിയപ്പെട്ട ധന്യയ്ക്ക് പിറന്നാളാശംസയെന്ന് പറഞ്ഞായിരുന്നു സുഹൃത്തുക്കളെല്ലാം എത്തിയത്. സുഹൃത്തുക്കളുടെ ആശംസകള്‍ ചേര്‍ത്തൊരുക്കിയ വീഡിയോയും മകന്‍ അമ്മയെ കാണിച്ചിരുന്നു. തുടക്കത്തില്‍ ചിരിയായിരുന്നുവെങ്കിലും സര്‍പ്രൈസുകള്‍ കണ്ട് കണ്ണ് തുടക്കുന്ന നവ്യയേയും വീഡിയോയില്‍ കാണാം. ഇത്രയും നല്ലൊരു സര്‍പ്രൈസൊരുക്കിയവരോട് നന്ദി പറയുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.
വീഡിയോ കോളിലൂടെ ഭര്‍ത്താവിനോട് സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചും നവ്യ എത്തിയിരുന്നു. അവിടേയും പിറന്നാള്‍ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെന്നായിരുന്നു സന്തോഷ് മേനോന്‍ പറഞ്ഞത്. താന്‍ ഇന്ന് ഓഫീസിലേക്ക് പോവുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഓഫീസിലെ സഹപ്രവര്‍ത്തകരാണ് ഈ സര്‍പ്രൈസ് ഒരുക്കിയതെന്നും അദ്ദേഹം നവ്യയോട് പറഞ്ഞിരുന്നു.

മകനായിരുന്നു ഇത്തവണയും അമ്മയ്ക്ക് സര്‍പ്രൈസൊരുക്കാനായി മുന്നിലുണ്ടായിരുന്നത്. ഞങ്ങള്‍ക്കെല്ലാം ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നായിരുന്നു മകന്‍ പറഞ്ഞത്. സന്തോഷത്തോടെയായിരുന്നു നവ്യ കേക്ക് മുറിച്ചത്. മകനായിരുന്നു ആദ്യം കേക്ക് നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നായികയാണ് നവ്യ നായര്‍. ഇഷ്ടമെന്ന സിനിമയിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. ദിലീപിന്റെ നായികയായി അരങ്ങേറിയ താരത്തിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ടായിരുന്നു താരം ശ്രദ്ധ നേടിയത്. നന്ദനമുള്‍പ്പടെയുള്ള സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Recommended Video
വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നവ്യ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. താരം വീണ്ടും ഗര്‍ഭിണിയാണോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവന്ന ഫോട്ടോ കണ്ടായിരുന്നു ഇത്തരത്തിലൊരു ചോദ്യം വന്നത്. തന്റെ ഗര്‍ഭം ഇങ്ങനെയല്ലെന്നും താന്‍ ഗര്‍ഭിണിയല്ലെന്നും പറഞ്ഞായിരുന്നു താരമെത്തിയത്.


Click it and Unblock the Notifications