For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവൾക്കെന്റെ ആശംസകളെന്ന് സന്തോഷ്; ജീവിതത്തിന് അർത്ഥം വന്നെന്ന് നവ്യയും; അഭ്യൂഹങ്ങൾക്ക് വിരാമം

  |

  മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിത ആയ നടിയാണ് നവ്യ നായർ. 2000 ങ്ങളിൽ മലയാളത്തിലെ മുൻനിര നായിക നടി ആയിരുന്നു നവ്യ. അടുത്തിടെ ഒരുത്തീ എന്ന സിനിമയിലൂടെ തിരിച്ച് വന്നപ്പോഴും അതേ സ്വീകാര്യത നവ്യക്ക് ലഭിച്ചു. വികെപി സംവിധാനം ചെയ്ത ഒരുത്തീക്ക് മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമെ കന്നഡയിലും രണ്ടാം വരവിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. ദൃശ്യത്തിന്റെ കന്നഡ റീമേക്കിൽ മീന ചെയ്ത റോൾ നവ്യയായിരുന്നു ചെയ്തത്.

  വിവാഹ ശേഷം ഏറെനാൾ സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു നവ്യ. ഭർത്താവിനൊപ്പം ബോംബെയിൽ ആയിരുന്നു നവ്യ താമസിച്ചിരുന്നത്. അതിനാൽ തന്നെ നവ്യയെ പ്രേക്ഷകർ പിന്നീട് അധികം കണ്ടില്ല. അടുത്തിടെയാണ് നടി വീണ്ടും വിനോദ ലോകത്ത് സജീവമായി തുടങ്ങിയത്. ഒരുത്തീയുടെ വിജയത്തിന് ശേഷം സിനിമകളിൽ വീണ്ടും സജീവമാവുകയാണ് നവ്യ.

  Also Read: ഫസ്റ്റ് നൈറ്റിന് കൂട്ടുകാരുടെ പണിഷ്‌മെന്റിൽ ചേട്ടൻ്റെ നടുവുളക്കി; ഒന്നും നടന്നില്ല, കഥ പറഞ്ഞ് മഞ്ജുവും സിമിയും

  അഭിനയത്തിന് പുറമെ നർത്തകിയുമായ നവ്യ ഇപ്പോൾ സ്വന്തമായി ഡാൻസ് സ്കൂളും തുടങ്ങിയിരിക്കുകയാണ്. സ്കൂൾ ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പേോൾ പുറത്ത് വന്നിരിക്കുന്നത്. നവ്യയുടെ ഭർത്താവ് സന്തോഷ് മേനോനും ചടങ്ങിൽ പങ്കെടുത്തു. കുറേക്കാലത്തിന് ശേഷം ആദ്യമായാണ് നവ്യയ്ക്കൊപ്പം ഭർത്താവിനെ ഒരു പൊതു പരിപാടിയിൽ കാണുന്നത്. നവ്യയുടെ പുതിയ തുടക്കത്തെക്കുറിച്ച് സന്തോഷ് മാധ്യമങ്ങളോട് സംസാരിച്ചു.

  Also Read: 'ആ അവസ്ഥയിൽ സാമന്തയെ കണ്ടപ്പോൾ ‍ഞാൻ കരഞ്ഞു, അവൾ തിരിച്ച് വരും എനിക്ക് ഉറപ്പാണ്'; നടിയെ കുറിച്ച് സുഹൃത്ത്

  'എന്റെ ഭാര്യയെ സംബന്ധിച്ച് ഇത് സ്വപ്ന സാക്ഷാത്കാരമാണ്. എന്റെ ഭാ​ഗത്ത് നിന്നും എല്ലാ പിന്തുണയും അവൾക്ക് ഭാവിയിലും ഉണ്ടാവും. എന്റെയും എന്റെ കുടുംബത്തിന്റെയും. ഓൾ ദ ബെസ്റ്റ്,' സന്തോഷ് പറഞ്ഞു. തന്റെ ​ഗുരു തുല്യരായവർ വേദിയിൽ തന്നെക്കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ടപ്പോഴാണ് ജീവിതത്തിന് ഒരു അർത്ഥം ഉണ്ടായതെന്ന് നവ്യയും പറഞ്ഞു.

  മാതം​ഗി എന്നാണ് നവ്യയുടെ ഡാൻസ് സ്കൂളിന്റെ പേര്. വികെ പ്രകാശ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. നവ്യയ്ക്ക് ആശംകളുമായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രം​ഗത്തെത്തുന്നുണ്ട്.

  വിവാഹ ശേഷം കലാ രം​ഗത്തോട് വിടപറയാതെ തന്റേതായ ശ്രമങ്ങൾ നടത്തുന്ന നവ്യ മാതൃകയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. സിനിമകളിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നവ്യ വിവാഹം കഴിക്കുന്നതും അഭിനയത്തിൽ നിന്നും മാറുന്നതും. വീണ്ടും സിനിമകളിൽ സജീവമാവുമ്പോൾ നടിയുടെ നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകരും.

  നേരത്തെ നവ്യയോടാെപ്പം ഭർത്താവിനെ കാണാത്തതിനാൽ നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ മകനോടൊപ്പമുള്ള ഫോട്ടോ പങ്കുവെക്കാറുണ്ടെങ്കിലും ഭർത്താവിന് ഒപ്പമുള്ള ചിത്രം അപൂർവമായേ പങ്കുവെക്കാറുള്ളൂ. ഒരുത്തീയുടെ വിജയാഘോഷങ്ങളിലോ മറ്റോ സന്തോഷിനെ കണ്ടിരുന്നില്ല ഇതാണ് അഭ്യൂഹങ്ങൾക്ക് കാരണം ആയത്. നവ്യ ഇതിനോടൊന്നും പ്രതികരിച്ചുമില്ല.

  സിനിമാ മേഖലയുമായ ബന്ധമൊന്നും ഇല്ലാത്തയാളാണ് തന്റെ ഭർത്താവെന്ന് നേരത്തെ നവ്യ പറഞ്ഞിരുന്നു. വിവാഹം കഴിക്കുന്ന സമയത്ത് താനഭിനയിച്ച സിനിമകൾ പോലും കണ്ടിട്ടില്ല. അദ്ദേഹം തന്റെതായ തിരക്കുകളിൽ ആണെന്നും സിനിമകളെക്കുറിച്ച് പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാറില്ലെന്നും നവ്യ പറഞ്ഞിരുന്നു.

  നന്ദനം, പാണ്ടിപ്പട, കല്യാണരാമൻ, ഇഷ്ടം, അമ്മക്കിളിക്കൂട്, ​ഗ്രാമഫോൺ തുടങ്ങി മലയാളത്തിൽ ഒട്ടനവധി സിനിമകളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. കാവ്യ മാധവൻ, നവ്യ നായർ, മീര ജാസ്മിൻ എന്നീ നായിക നടിമാർ തിളങ്ങി നിന്ന കാലഘട്ടവും ആയിരുന്നു അത്. അടുത്തിടെ മകൾ എന്ന സിനിമയിലൂടെ മീരയും തിരിച്ചു വരവ് നടത്തി.

  Read more about: navya nair
  English summary
  Navya Nair's Husband's Public Appearance With Wife After A While; Couple's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X