For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭർത്താവ് സന്തോഷ് ഇല്ല, മകനും അമ്മയും അച്ഛനും സുഹൃത്തുക്കളുമെല്ലാമുണ്ട്'; നവ്യയോട് ചോദ്യങ്ങളുമായി ആരാധകർ!

  |

  വർഷം എത്ര കഴിഞ്ഞാലും നവ്യ നായർക്ക് മലയാളിയുടെ മനസിൽ ഒരു മുഖമുണ്ട്. നന്ദനത്തിലെ പച്ചപാവമായ നാട്ടിൻപുറത്തുകാരി ബാലാമണിയുടേത്. ആദ്യ ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷക മനസ് നവ്യയ്ക്ക് കീഴടക്കാൻ നവ്യക്ക് സാധിച്ചു.

  നന്ദനം, ഇഷ്‌ടം, മഴത്തുള്ളിക്കിലുക്കം തുടങ്ങിയ ചിത്രങ്ങൾ അതിനുദാഹരണമാണ്. കലാതിലകപട്ടം നേടി സിനിമയിലെത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നവ്യ നായർ.

  Also Read: രണ്ട് മാസത്തോളം ഡിപ്രഷനിൽ, ജോലിക്ക് പോകാൻ കഴിയുന്നില്ല'; ജീവിതം തന്നെ മാറിമറിഞ്ഞെന്ന് നോറ ഫത്തേ​ഹി!

  റിയാലിറ്റി ഷോ, ഇൻസ്റ്റഗ്രാം റീലിസ് കാലങ്ങൾക്കും മുമ്പ് സിനിമയിലേക്ക് പ്രതിഭകൾ എത്തിയത് കലോത്സവ വേദികളിലൂടെയായിരുന്നു. അത് മാത്രമായിരുന്നു അക്കാലങ്ങളിൽ പ്രതിഭ തെളിയിക്കാൻ സാധിച്ചിരുന്ന വേദിയും. വി.ധന്യയാണ് പിൽക്കാലത്ത് നവ്യ നായരായി വെള്ളിത്തിരയിലെത്തിയത്. ഹരിപ്പാടാണ് നവ്യയുടെ സ്വദേശം.

  മലയാളത്തിന് പുറമെ തമിഴ്, കന്നട സിനിമകളിലും നവ്യ വേഷമിട്ടിട്ടുണ്ട്. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത നവ്യ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തിയത്.

  Also Read: 'സ്കൂൾ കാലത്ത് ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം'; റോബിന് ടാലന്റില്ലെന്ന് പറയുന്നവർ കാണാൻ, വൈറലായി പുതിയ ചിത്രങ്ങൾ!

  പിന്നേയും ഇടവേളയിൽ പ്രവേശിച്ച ശേഷം അടുത്തിടെ ഒരുത്തീയിൽ നായികാവേഷം ചെയ്ത് ​ഗംഭീര തിരിച്ചുവരവ് നടത്തി. ദൃശ്യം കന്നട പതിപ്പിൽ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രം ചെയ്തത് നവ്യ നായരാണ്. വി.രവിചന്ദ്രനാണ് ചിത്രത്തിലെ നായകനായത്.

  ഒരുത്തീയിലെ നവ്യയുടെ പ്രകടനം ഏറെ പ്രശംസ നേടിയതായിരുന്നു. അഭിനയത്തിന് പുറമെ റിയാലിറ്റി ഷോ, നൃത്ത വീഡിയോ, പുസ്തക രചന തുടങ്ങിയ കാര്യങ്ങളുമായി നവ്യ തിരക്കിലാണ്. മകൻ സായ് കൃഷ്ണയാണ് സോഷ്യൽ മീഡിയയിൽ നവ്യയുടെ സന്തത സഹചാരി.

  Also Read: ഭര്‍ത്താവിന്റെ ആ ശീലത്തോടാണ് ഞാന്‍ തോറ്റ് പോയത്; രഘുവരനുമായിട്ടുള്ള ദാമ്പത്യത്തെ കുറിച്ച് നടി രോഹിണി

  ഇപ്പോഴിത തന്റെ മുപ്പത്തിയേഴാം പിറന്നാൾ ആഘോഷങ്ങളുടെ ഭാ​ഗമായി പകർത്തിയ നവ്യയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. കൂട്ടുകാർക്കും ബന്ധുക്കൾക്കും ഏക മകനുമൊപ്പം പിറന്നാൾ ആഘോഷിക്കുന്ന നവ്യയാണ് ചിത്രങ്ങളിലുള്ളത്.

  കൊച്ചിയിലായിരുന്നു നവ്യയുടെ പിറന്നാൾ ആഘോഷം. ചിത്രങ്ങൾ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. ആശംസകൾ നേരുന്നതോടൊപ്പം താരത്തിന്റെ ആരാധകരിൽ‌ പലരും നവ്യയുടെ ഭർ‌ത്താവിനെയാണ് തിരക്കുന്നത്.

  എല്ലാവരും ഉണ്ട് പക്ഷെ ഭർത്താവ് മാത്രം ഇല്ലല്ലോയെന്നാണ് പലരും ചോദിക്കുന്നത്. താരത്തിന്റെ ഭർത്താവിനെ തിരക്കിയുള്ള ചോദ്യങ്ങൾ മുമ്പും നവ്യയുടെ സോഷ്യൽമീ‍ഡിയ പോസ്റ്റിന് വന്നിട്ടുണ്ട്. പക്ഷെ നവ്യ ഒന്നിനോടും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

  വളരെ നാളുകൾക്ക് മുമ്പാണ് ഭർത്താവ് സന്തോഷിനൊപ്പമുള്ള ചിത്രപം നവ്യ പങ്കുവെച്ചിട്ടുള്ളത്. അതിന് ശേഷം എന്ത് ആഘോഷം വന്നാലും നവ്യയ്ക്കൊപ്പം മകൻ സായിയെ മാത്രമാണുണ്ടാകാറുള്ളത്. പിന്നെ കുടുംബാം​ഗങ്ങളും. 2010ലാണ് മലയാളിയായ സന്തോഷ് മേനോനെ നവ്യ നായർ വിവാഹം ചെയ്തത്.

  മലയാളിയാണെങ്കിലും മുംബൈയിലാണ് സന്തോഷ് താമസിക്കുന്നത്. നവ്യയും വിവാഹശേഷം ഏറെനാൾ മുംബൈയിലായിരുന്നു താമസം. 'കുടുംബ ജീവിതം മടുത്തിട്ടല്ല. അത് സമ്മാനിച്ച നല്ല അനുഭവങ്ങളുമായിട്ടാണ് ഞാന്‍ സിനിമയിലേക്ക് പുനപ്രവേശനം നടത്തിയത്. കുടുംബജീവിതം സന്തുഷ്ടമാണ്.'

  'സിനിമയെയും ഇഷ്ടമാണ്. മുംബൈയില്‍ താമസിക്കുമ്പോള്‍ ആദ്യമൊക്കെ അവിടവുമായി പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ടി. അവിടുത്തെ ജീവിതരീതി മറ്റൊന്നാണ്. പിന്നീട് അവിടുത്തെ അന്തരീക്ഷം ജീവിതവുമായി എന്നെ പൊരുത്തപ്പെടുത്തി.'

  'നമ്മുടെ ജീവിതം ഇങ്ങനെയാണെന്ന് സ്വയം സമാധാനിപ്പിച്ചു. വീണ്ടും സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് പൂര്‍ണ പിന്തുണയും സമ്മതവും നല്‍കി.അങ്ങനെ ഭര്‍ത്താവിന്റെ പിന്തുണയോട് കൂടിയാണ് വീണ്ടും അഭിനയിക്കാനെത്തിയത്.'

  'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ഒരു സിനിമാ നടിയായിട്ടല്ല ജീവിച്ചതെന്ന് അദ്ദേഹത്തിന് നന്നായിട്ട് അറിയാം' എന്നാണ് ഒരുത്തീയുടെ പ്രമോഷനെത്തിയപ്പോൾ മുമ്പ് നവ്യ പറഞ്ഞത്. നിലപാടുകൾ കൃത്യമായി പറയാൻ മടിയില്ലാത്ത അഭിനേത്രി കൂടിയാണ് നവ്യ നായർ.

  Read more about: navya nair
  English summary
  Navya Nair's Husband Santhosh Was Missing On Her Birthday Pictures, Netizens Asked Where is Him-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X