ലേഡി മമ്മൂട്ടി നവ്യ നായരായിരുന്നു! വിവാഹത്തിനും പ്രസവത്തിനും ശേഷം ഇങ്ങനെ സുന്ദരിയാവാന്‍ പറ്റുമോ?

ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെ നായികയായി മലയാളത്തിലേക്കെത്തിയ നവ്യ നായര്‍ അതിവേഗമായിരുന്നു ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറിയത്. പൃഥ്വിരാജിനൊപ്പം നന്ദനത്തില്‍ നവ്യ അവതരിപ്പിച്ച ബാലമണിയെന്ന കഥാപാത്രത്തിലൂടെ നവ്യ നായരെ മലയാള സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിയാക്കി മാറ്റിയിരുന്നു.

നന്ദനത്തിലെ പ്രകടനത്തിന് നിരവധി അവാര്‍ഡുകളും നവ്യയെ തേടി എത്തിയിരുന്നു. അവിടുന്നിങ്ങോട്ട് ഒത്തിരി സിനിമകളില്‍ സജീവമായിരുന്ന നടി വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്തിടെ നവ്യ നായര്‍ വീണ്ടും വാര്‍ത്തകൡ ഇടം നേടിയിരിക്കുകയാണ്. നടി തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട ചിത്രങ്ങളായിരുന്നു അതിന് കാരണം.

 നവ്യ നായര്‍

നവ്യ നായര്‍

2001 ല്‍ മലയാള സിനിമയിലേക്കെത്തിയ നവ്യ നായര്‍ മലയാളത്തിന് പുറമേ തമിഴ്, കന്നഡ, എന്നിങ്ങനെ വിവിധ ഭാഷകളിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. 2010 ല്‍ വിവാഹിതയായ നവ്യ നായര്‍ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. 2014 ല്‍ കന്നഡയില്‍ നിര്‍മ്മിച്ച ദൃശ്യ എന്ന ചിത്രത്തിലായിരുന്നു നവ്യ അവസാനമായി അഭിനയിച്ചിരുന്നത്. ഇനി സിനിമയിലേക്ക് നടി മടങ്ങി വരുമോ എന്ന് കാത്തിരുന്നവര്‍ക്ക് മറുപടിയുമായി ടെലിവിഷന്‍ പരിപാടികളില്‍ സജീവമായി നവ്യ എത്തിയിരുന്നു.

വൈറലായ ചിത്രങ്ങള്‍

വൈറലായ ചിത്രങ്ങള്‍

ഈ ദിവസങ്ങളില്‍ നവ്യ നായര്‍ വീണ്ടും വാര്‍ത്തകളില്‍ സജീവമായിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ നടി പുറത്ത് വിട്ട ചിത്രങ്ങളായിരുന്നു വൈറലായി മാറിയത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയായിരുന്നു നടി. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം വളരെയധികം നിയന്ത്രിക്കാന്‍ നവ്യയ്ക്ക് കഴിഞ്ഞിരുന്നു.

എന്താണ് രഹസ്യം

എന്താണ് രഹസ്യം

വര്‍ക്കൗട്ടിന് ശേഷമുള്ളത് മാത്രമല്ല ചുവപ്പ് നിറത്തില്‍ ഒരു റസ്റ്റോറന്റില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഈ ദിവസങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. എന്താണ് സൗന്ദര്യത്തിന്റെ രഹസ്യമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അന്നും ഇന്നും പഴയത് പോലെ സുന്ദരിയാണെന്നും ചിലര്‍ പറയുന്നു. അതേ സമയം നവ്യ ഇപ്പോള്‍ കൂടുതല്‍ ചെറുപ്പമായെന്നും ചിലര്‍ പറയുന്നുണ്ട്.

 നൃത്തത്തിന് വേണ്ടിയാണ്...

നൃത്തത്തിന് വേണ്ടിയാണ്...

സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി അല്ലെങ്കിലും നവ്യയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ മറ്റൊന്ന് നൃത്തമാണ്. നിരവധി നൃത്ത പരിപാടികളില്‍ നവ്യ ഇപ്പോള്‍ സജീവമാണ്. അതിനാല്‍ തന്നെ വടിവൊത്ത ശരീരം കാത്ത് സൂക്ഷിക്കാന്‍ വേണ്ടിയാണ് നടി ഇങ്ങനെ കഷ്ടപ്പെടുന്നതെന്നുമാണ് സൂചന.

മികച്ച നടി

മികച്ച നടി

നവ്യ നായര്‍ എന്ന നടിയുടെ കരിയറിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റ് നന്ദനം എന്ന ചിത്രമായിരുന്നു. നന്ദനത്തിലെ ബാലമണിയെ തേടി നിരവധി പുരസ്‌കാരങ്ങളായിരുന്നു എത്തിയത്. 2002 ലെ കേരള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നവ്യയായിരുന്നു. അതേ വര്‍ഷത്തെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സിലും മികച്ച നടി നവ്യയായിരുന്നു. 200 ല്‍ കണ്ണെ മടങ്ങുക എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും നവ്യയെ തേടി എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X