മമ്മൂട്ടിയോടാണോ നവ്യ നായരുടെ മത്സരം! താരസുന്ദരിമാര്‍ പോലും അസൂയപ്പെടുന്ന ലുക്കുമായി നവ്യ നായര്‍!!

മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. സ്‌കൂള്‍ കലോത്സവത്തിലൂടെയായിരുന്നു നവ്യയും സിനിമയിലേക്ക് എത്തുന്നത്.
പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങള്‍ നവ്യ അനശ്വരമാക്കിയിരുന്നു. വിവാഹത്തിന് ശേഷം സിനിമാ ജീവിതം താല്‍കാലികമായി അവസാനിപ്പിച്ച നടി ഇപ്പോള്‍ സജീവമായി തിരിച്ചെത്തിയിരിക്കുകയാണ്.

അഭിനയത്തിലേക്ക് എത്തിയില്ലെങ്കിലും ടെലിവിഷനിലടക്കം വിവിധ മേഖലകളില്‍ നവ്യയുടെ സാന്നിധ്യമുണ്ട്. നടിയുടെ തിരിച്ച് വരവില്‍ ആരാധകരെ സ്വാധീനിച്ചത് നവ്യ നായരുടെ പുതിയ ലുക്കായിരുന്നു. നാടന്‍ പെണ്‍കുട്ടിയായിരുന്ന നവ്യയെ ലേശം മോഡേണ്‍ ലുക്കില്‍ കാണേണ്ട അവസ്ഥയാണിപ്പോള്‍. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

നവ്യ നായര്‍

നവ്യ നായര്‍

സ്‌കൂള്‍ കലോത്സവം സമ്മാനിച്ച താരസുന്ദരിമാരില്‍ ഒരാളായിരുന്നു നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. എന്നാല്‍ പൃഥ്വിരാജിനൊപ്പം നന്ദനത്തിലഭിനയിച്ച കഥാപാത്രമായിരുന്നു നവ്യ നായരുടെ കരിയര്‍ മാറ്റി മറിച്ചത്. നന്ദനത്തിലെ ബാലമാണി എന്ന കഥാപാത്രത്തിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ നടിയെ തേടി എത്തിയിരുന്നു. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു.

 അതിശയിപ്പിക്കുന്ന ലുക്ക്

അതിശയിപ്പിക്കുന്ന ലുക്ക്

വിവാഹത്തിനും പ്രസവത്തിനും ശേഷം തടിച്ചുരുണ്ട ലുക്കായിരുന്നു നവ്യ നായര്‍ക്ക്. എന്നാല്‍ അതില്‍ നിന്നും അതിശയിപ്പിക്കുന്ന മേക്കോവര്‍ നടി നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിടുന്ന പുതിയ ചിത്രങ്ങള്‍ തരംഗമാവാറുണ്ട്. സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും മറ്റ് നടിമാരെ അതിശയിപ്പിക്കുന്ന ഫിറ്റ്‌നസ് കാത്ത് സൂക്ഷിച്ചിരിക്കുകയാണ് നവ്യ. നേരത്തെ പുറത്ത് വന്ന നവ്യയുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയുമായി മത്സരത്തിലാണോ എന്നാണ് ആരാധകര്‍ ചോദിച്ചത്. പ്രായം കൂടുംതോറും ഗ്ലാമറ് കൂടുന്ന അസുഖമാണെന്നാണ് കമന്റ്. ഇപ്പോഴിതാ അക്കൂട്ടത്തിലെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് നടി.

 അതീവ സുന്ദരി

അതീവ സുന്ദരി

വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം വളരെയധികം നിയന്ത്രിച്ച നവ്യ പഴയ സൗന്ദര്യം വീണ്ടെടുത്തിരുന്നു. മോഡേണ്‍ ലുക്കില്‍ അതീവ സുന്ദരിയായി വീണ്ടുമെത്തിയാണ് നവ്യ നായര്‍. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ചിത്രം പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നവ്യയ്ക്ക് യാതൊരു മാറ്റവുമില്ലെന്നും ഇനിയും സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിക്കാമെന്നുമാണ് ആരാധകര്‍ പറയുന്നത്. നവ്യ പുറത്ത് വിട്ട ചിത്രങ്ങള്‍ക്കെല്ലാം ഇത്തരത്തിലുള്ള പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നതെങ്കിലും സിനിമയിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

 നവ്യയുടെ കുടുംബം

നവ്യയുടെ കുടുംബം

കൈനിറയെ സിനിമകളുമായി കരിയറിലെ മികച്ച സമയത്തായിരുന്നു നവ്യയുടെ വിവാഹം. 2010 ലാണ് ബിസിനസുകാരനായ സന്തോഷ് മേനോനും നവ്യയും തമ്മില്‍ വിവാഹിതരായത്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നടി മകന്‍ വലുതായതിന് ശേഷമാണ് തിരിച്ച് വരവ് നടത്തിയത്. 2014 ല്‍ റിലീസിനെത്തിയ ദൃശ്യ എന്ന കന്നഡ ചിത്രത്തിലായിരുന്നു നവ്യ അവസാനമായി അഭിനയിച്ചിരുന്നത്. മടങ്ങി വരവിന് ശേഷം സിനിമകള്‍ കാര്യമായി ഹിറ്റായില്ലെങ്കിലും മലയാളത്തിലെ ടെലിവിഷന്‍ പരിപാടികളില്‍ നവ്യ സജീവമായിരുന്നു.

 ടെലിവിഷന്‍ പരിപാടികള്‍

ടെലിവിഷന്‍ പരിപാടികള്‍

വിവാഹശേഷം 2011 ല്‍ ബോസ്, സീന്‍ ഒന്ന് നമ്മുടെ വീട്, ദൃശ്യ എന്നിങ്ങനെ മലയാളത്തിലും കന്നഡയിലൂമായി മൂന്ന് സിനിമകളിലായിരുന്നു നവ്യ അഭിനയിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കാതെ പോയ സിനിമകളായിരുന്നു. ഇതോടെയാണ് ടെലിവിഷന്‍ പരിപാടികളിലേക്ക് കൂടി നവ്യ എത്തുന്നത്. ഏഷ്യാനെറ്റിലെ മഞ്ച് ഡാന്‍സ് ഡാന്‍സ്, ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്, കോമഡി സ്റ്റാര്‍സ് സീസണ്‍ 2, സൂര്യയിലെ ലാഫിംഗ് വില്ല, എന്നിങ്ങനെ വിധികര്‍ത്താവിന്റെ വേഷത്തിലും അവതാരകയായും നിരവധി ടെലിവിഷന്‍ പരിപാടികളില്‍ നവ്യ സജീവമാണിപ്പോള്‍.

 ജൂറി അംഗമായി

ജൂറി അംഗമായി

നവ്യയെ കുറിച്ചുള്ള ഏറ്റവും പുതിയതായി മറ്റൊരു വിശേഷം കൂടിയുണ്ട്. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറി അംഗങ്ങളുടെ കൂട്ടത്തില്‍ നവ്യയുമുണ്ട്. പ്രശ്‌സത സംവിധായകന്‍ കുമാര്‍ സാഹ്‌നിയാണ് ജൂറിയുടെ അധ്യക്ഷന്‍. ഡോ.പികെ പോക്കറാണ് രചനാ വിഭാഗം ജൂറി അധ്യക്ഷന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ക്യാമറമാന്‍ കെജി ജയന്‍, സൗണ്ട് എന്‍ജീനിയര്‍ മോഹന്‍ദാസ്, നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പിജെ ഇഗ്‌നേഷ്യസ്, എന്നിവങ്ങനെ സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍ക്കൊപ്പമാണ് നവ്യ നായരുമുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X