അവന്‍ എല്ലാം എന്നോട് പറയും എന്ന് വിചാരിക്കുന്നത് മണ്ടത്തരം! അങ്ങനെയൊരു അമ്മയല്ല ഞാന്‍! മകനെക്കുറിച്ച് നവ്യ
ഇടവേളയ്ക്ക് ശേഷമായി വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് നവ്യ നായര്‍. അഭിനയം മാത്രമല്ല ഡാന്‍സ് സ്‌കൂളും, പരിപാടികളിലും ആക്ടീവാണ് നവ്യ. സ്വന്തം വീടിനോട് ചേര്‍ന്നാണ് മാതംഗി എന്ന ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയത്. അവിടെ തുടങ്ങുന്നതില്‍ എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ പരിഹരിച്ചാണ് മാതംഗി തുടങ്ങിയത്. യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെയായി താരം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.
പോസ്റ്റുകളിലും, അഭിമുഖങ്ങളിലുമെല്ലാം മകനായ സായ് കൃഷ്ണയെക്കുറിച്ചും വാചാലയാവാറുണ്ട് നവ്യ. എന്റെ പ്രവര്‍ത്തികളിലൂടെയാണ് പല കാര്യങ്ങളും ഞാന്‍ അവന് കാണിച്ച് കൊടുക്കുന്നത്. നീയും അങ്ങനെയാവണം എന്ന് ഞാന്‍ പറയാറില്ലെന്നായിരുന്നു നവ്യ പറഞ്ഞത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഞങ്ങള്‍ക്കിടയില്‍ ഫ്രണ്ട്ഷിപ്പില്ല. അവനെ ഫ്രണ്ടായി മാത്രം കാണാന്‍ എനിക്കാവില്ല. അവന്‍ എന്റെ ഫ്രണ്ടാണെന്ന് ഞാന്‍ വിചാരിച്ചാല്‍ അത് ഞാനൊരു മൂഢസ്വര്‍ഗത്തില്‍ ജീവിക്കുന്നത് പോലെയാണ്. അത് ഭയങ്കര മണ്ടത്തരമാണ്. ഒരു അമ്മയുടെ അടുത്ത് പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ അവന്‍ എന്നോട് ഷെയര്‍ ചെയ്യാറുള്ളൂ. അല്ലാത്തതൊന്നും അവന്‍ പറയില്ല. അതിനപ്പുറത്ത് അവന്‍ പറയും, അവന്‍ എല്ലാം എന്നോട് ഷെയര്‍ ചെയ്യും എന്ന് ഞാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അതെന്റെ മണ്ടത്തരമാണ്.
ഞാന്‍ അങ്ങനെ വിശ്വസിക്കുന്നേയില്ല. എനിക്കറിയാം അത്. എന്റെ അച്ഛനോടും അമ്മയോടും പറയേണ്ട കാര്യങ്ങളില്‍ എനിക്കൊരു അതിര്‍വരമ്പുണ്ട്. എന്റെ കൂട്ടുകാരോട് പറയുന്നതിനും ഒരു ലിമിറ്റേഷന്‍ ഉണ്ടല്ലോ, ആ ഒരു ലിമിറ്റ് വെച്ചേ ഞാന്‍ എല്ലാവരോടും സംസാരിക്കാറുള്ളൂ. അത് തന്നെയായിരിക്കല്ലേ അവനും എന്നായിരുന്നു നവ്യ ചോദിച്ചത്.
അമ്മയെക്കാളും നീ രണ്ടോ, മൂന്നോ ശതമാനം മാര്‍ക്ക് വാങ്ങിയാല്‍ മതിയെന്നാണ് അമ്മ അവനോട് പറയാറുള്ളത്. ഇത്രയും പേഴ്‌സെന്റേജ് മാര്‍ക്ക് വാങ്ങിച്ച് വെച്ചിട്ട് എന്നോട് രണ്ടുംകൂടി വാങ്ങിയാല്‍ മതിയെന്ന് അല്ലേ, വല്യ ഔദാര്യമായിപ്പോയി എന്ന് അവന്‍ പറയും. മോനെക്കുറിച്ച് അവരെന്തെങ്കിലും ചോദിക്കുകയാണെങ്കില്‍ സത്യസന്ധമായി എല്ലാം വിളിച്ച് പറയല്ലേ, സത്യസന്ധ വരുന്നുണ്ട്, ഇന്റര്‍വ്യൂന് പോവുകയാണെന്ന് പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. ചിലപ്പോള്‍ പ്രസംഗിക്കുന്ന സമയത്ത് മോന്‍ പറഞ്ഞതും, ഞങ്ങളുടെ തമാശകളുമൊക്കെ ഓര്‍മ്മ വരും. ഞാന്‍ പറയുന്ന വീഡിയോ അവനെങ്ങനെയെങ്കിലും കാണും. കഴിവതും ഞാന്‍ നുണ പറയില്ലെന്ന് അവന്‍ അറിയാം.
എനിക്ക് പുറത്തുനിന്ന് എന്നെ ട്രോളാന്‍ ആരും വേണ്ട. വീട്ടില്‍ തന്നെ ആളുണ്ട്. അവന്‍ എന്റെ ഡാന്‍സിനെക്കുറിച്ചൊക്കെ കമന്റ് ചെയ്യും. അവന്‍ പറയുന്ന കാര്യങ്ങളും ഞാന്‍ കണക്കിലെടുക്കാറുണ്ട്. അച്ഛനും ക്രിട്ടിക്കാണ്. അച്ഛന്‍ പറയുന്നതും ഞാന്‍ മുഖവിലക്ക് എടുക്കാറുണ്ട്. അവന് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.
എനിക്ക് പുറത്തുനിന്ന് എന്നെ ട്രോളാന്‍ ആരും വേണ്ട. വീട്ടില്‍ തന്നെ ആളുണ്ട്. അവന്‍ എന്റെ ഡാന്‍സിനെക്കുറിച്ചൊക്കെ കമന്റ് ചെയ്യും. അവന്‍ പറയുന്ന കാര്യങ്ങളും ഞാന്‍ കണക്കിലെടുക്കാറുണ്ട്. അച്ഛനും ക്രിട്ടിക്കാണ്. അച്ഛന്‍ പറയുന്നതും ഞാന്‍ മുഖവിലക്ക് എടുക്കാറുണ്ട്. അവന് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഓസ്‌ട്രേലിയയിലെ മുല്ലപ്പൂ വിവാദം കഴിഞ്ഞതിന് ശേഷം ഹലോ, മുല്ലപ്പൂ, മുല്ലപ്പൂ നായര്‍ എന്നൊക്കെയാണ് അവന്‍ വിളിക്കുന്നത്. എനിക്കിപ്പോള്‍ പുതിയൊരു പേരും കൂടിയായെന്നും നവ്യ പറഞ്ഞിരുന്നു.


Click it and Unblock the Notifications











