നവ്യ നായര്‍ ഇത്രയും സിംപിളാണോ? മതിലില്‍ ചവിട്ടി കയറി ചാമ്പക്ക പറയ്ക്കുന്ന നടിയുടെ ചിത്രങ്ങള്‍ വൈറല്‍

വളരെ സാധാരണക്കാരിയായിരുന്ന നവ്യ നായര്‍ സിനിമയിലെത്തിയതോടെ ഇന്ന് വലിയ ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. ദിലീപിന്റെ നായികയായി മലയാളത്തിലേക്ക് എത്തിയ നവ്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ നടി പുറത്ത് വിട്ട ചിത്രങ്ങള്‍ കണ്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്. മതിലിന് മുകളില്‍ കയറി ചാമ്പക്ക പറിക്കുന്ന നവ്യയാണ് ചിത്രത്തിലുള്ളത്. നവ്യയെ സാഹയിക്കാന്‍ അമ്മയും ഒപ്പമുണ്ട്.

ഇതുവരെ മേക്കപ്പിട്ട് പൊതുവേദികളില്‍ മാത്രമേ നവ്യയെ ആരാധകര്‍ കണ്ടിട്ടുള്ളു. രസകരമായ കാര്യം ഇപ്പോള്‍ പുറത്ത് വന്ന ചിത്രങ്ങളില്‍ മേക്കപ്പ് പോലുമില്ലാതെ വീട്ടിലുള്ള ഒരു സാധാരണക്കാരിയായിട്ടാണ്. ഇതോടെ നടിയുടെ സിംപ്ലിസിറ്റിയെ കുറിച്ചുള്ള കമന്റുകളാണ് ഫോട്ടോസിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. എത്ര വലിയ സെലിബ്രിറ്റി ആണെങ്കിലും സ്വന്തം വീട്ടിലെത്തുമ്പോള്‍ താരജാഡകളൊക്കെ എല്ലാവരും മറക്കും. നവ്യ ഇത്രയും ലളിതമായിട്ടാണോ ജീവിക്കുന്നത്? സിനിമക്ക് അപ്പുറവും ജാട ഇല്ലാതെ തനി പച്ചയായ യുവതി. എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

navya-nair

അമ്മ കഷ്ടപ്പെട്ട് ചാമ്പക്ക പറിക്കുന്നതിന്റെ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത് നവ്യയുടെ മകന്‍ സായി ആണ്. നവ്യയ്‌ക്കൊപ്പം ഭര്‍ത്താവിന്റെ അമ്മയാണ് ചിത്രത്തിലുള്ളത്. ഇതിന് മുന്‍പ് ഇന്‍സ്റ്റാഗ്രാമിലൂടെ നവ്യ ഒരുപാട് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അതെല്ലാം ഡാന്‍സിന്റെയും മറ്റ് പരിപാടികളുടെയുമെല്ലാമാണ്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചിത്രവുമായി നടി എത്തുന്നത്.

View this post on Instagram

Blissful .... amma and me... clicks by sai

A post shared by Navya Nair (@navyanair143) on

ദിലീപിന്റെ ഇഷ്ടത്തിലൂടെ നായികയായി വെള്ളിത്തിരയിലേക്ക് എത്തിയ നവ്യ നായരുടെ വളര്‍ച്ച അതിവേഗമായിരുന്നു. പൃഥ്വിരാജിന്റെ നായികയായിട്ടെത്തിയ നന്ദനം എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച നടി തിരിച്ച് വരവ് നടത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X