വിവാഹം കഴിഞ്ഞപ്പോള്‍ ഒരു ശൂന്യതയായിരുന്നു! അത് അമ്മ വരെ ചോദിക്കുമായിരുന്നെന്ന് നടി നവ്യ നായര്‍!!

സ്‌കൂള്‍ കലോത്സവം സമ്മാനിച്ച താരസുന്ദരിമാരില്‍ ഒരാളായിരുന്നു നവ്യ നായര്‍. ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു നവ്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. നന്ദനത്തിലെ ബാലമാണി എന്ന കഥാപാത്രമായിരുന്നു നവ്യയെന്ന നടിയുടെ കരിയറില്‍ വലിയ വിപ്ലവം സൃഷ്ടിച്ചത്. നന്ദനത്തിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ നടിയെ തേടി എത്തിയിരുന്നു.

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നവ്യ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തിയ നടി ടെലിവിഷന്‍ പരിപാടികളിലൂടെ സജീവമായിരുന്നു. വിവാഹം കഴിഞ്ഞതോടെ താന്‍ ശരിക്കുമൊരു ശൂന്യത അനുഭവിച്ചതിനെ കുറിച്ച് നവ്യ തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് കൊടുത്ത അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

 നവ്യ നായര്‍

നവ്യ നായര്‍

ദിലീപിന്റെ നായികയായിട്ടായിരുന്നു നവ്യ നായര്‍ സിനിമയിലേക്ക് എത്തിയത്. 2001 ല്‍ റിലീസിനെത്തിയ ഇഷ്ടം എന്ന ചിത്രമായിരുന്നു നവ്യയുടെ ആദ്യ സിനിമ. രണ്ടാമതായി മഴത്തുള്ളി കിലുക്കം എന്ന ദിലീപ് ചിത്രത്തിലും നവ്യ അഭിനയിച്ചിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ അരങ്ങേറ്റ സിനിമയായ നന്ദനമായിരുന്നു ശ്രദ്ധേയമായത്. ഈ ഒറ്റ സിനിമയിലൂടെ നടിയെ തേടി നിരവധി അംഗീകാരങ്ങളായിരുന്നു വന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു.

 നവ്യയുടെ വിവാഹം

നവ്യയുടെ വിവാഹം

സിനിമകളില്‍ സജീവമായിരുന്ന കാലത്തായിരുന്നു നവ്യയുടെ വിവാഹം. 2010 ലായിരുന്നു ബിസിനസുകാരനായ സന്തോഷ് മേനോനും നവ്യയും തമ്മില്‍ വിവാഹിതരായത്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നടി തിരിച്ച് വരവ് നടത്തിയിരുന്നു. 2014 ല്‍ റിലീസിനെത്തിയ ദൃശ്യ കന്നഡ ചിത്രത്തിലായിരുന്നു നവ്യ അവസാനമായി അഭിനയിച്ചിരുന്നത്. മടങ്ങി വരവിന് ശേഷം സിനിമകള്‍ കാര്യമായി ഹിറ്റായില്ലെങ്കിലും മലയാളത്തിലെ ടെലിവിഷന്‍ പരിപാടികളില്‍ നവ്യ സജീവമായിരുന്നു.

 വിവാഹം കഴിഞ്ഞപ്പോഴുള്ള ശൂന്യത

വിവാഹം കഴിഞ്ഞപ്പോഴുള്ള ശൂന്യത

കല്യാണം കഴിഞ്ഞപ്പോള്‍ ജീവിതത്തില്‍ പെട്ടന്നൊരു ശൂന്യതയായിരുന്നു അവിടെ(മുംബൈയില്‍) ഞാനും ഭര്‍ത്താവും മാത്രമേയുള്ളു, ആരോടും സംസാരിക്കാന്‍ പോലുമില്ല. അതോടെ ഞാനെപ്പോഴും നാട്ടിലേക്ക് ഓടും. ഇവിടെ എത്തിയാല്‍ അമ്മയോട് നിര്‍ത്താതെ സംസാരിക്കും. പലപ്പോഴും അമ്മ ചോദിക്കാറുണ്ട് നിനക്കെന്താണ് പറ്റിയതെന്ന്. കുറച്ച് കഴിഞ്ഞപ്പോല്‍ ഞാന്‍ ഗര്‍ഭിണിയായി. പിന്നെ അതിന്റെ അസ്വസ്ഥതകള്‍. എല്ലാം കൂടി മടുത്ത് പോയി.

 ഇങ്ങനെയൊക്കെയേ ജീവിക്കാന്‍ പറ്റുകയുള്ളു

ഇങ്ങനെയൊക്കെയേ ജീവിക്കാന്‍ പറ്റുകയുള്ളു

പ്രസവം കഴിഞ്ഞ് മൂന്ന് മാസമായപ്പോഴാണ് ഏഷ്യാനെറ്റ് ചാനലില്‍ ഒരു പരിപാടിയ്ക്ക് വിളിക്കുന്നത്. ഭര്‍ത്താവ് ഒക്കെ പറഞ്ഞപ്പോള്‍ ഞാന്‍ ആ ഷോ ഏറ്റെടുത്തു. മോനെയും കൊണ്ടാണ് ഞാന്‍ ഷൂട്ടിംഗിന് വന്നത്. ഓരോ എപ്പിസോഡ് കഴിയുമ്പോഴും കുഞ്ഞിന് പാലു കൊടുക്കാന്‍ ഓടും. ആ ഷോ കഴിഞ്ഞതോടെ മനസിലായി എനിക്ക് ഇങ്ങനെയൊക്കെയേ ജീവിക്കാന്‍ പറ്റുകയുള്ളുവെന്ന് എന്നും നവ്യ പറയുന്നു.

 തിരിച്ച് വരവ്

തിരിച്ച് വരവ്

വിവാഹശേഷം 2011 ല്‍ ബോസ്, സീന്‍ ഒന്ന് നമ്മുടെ വീട്, ദൃശ്യ എന്നിങ്ങനെ മലയാളത്തിലും കന്നഡയിലൂമായി മൂന്ന് സിനിമകളിലായിരുന്നു നവ്യ അഭിനയിച്ചിരുന്നത്. എന്നാല്‍ ഏഷ്യാനെറ്റിലെ മഞ്ച് ഡാന്‍സ് ഡാന്‍സ്, ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്, കോമഡി സ്റ്റാര്‍സ് സീസണ്‍ 2, സൂര്യയിലെ ലാഫിംഗ് വില്ല, എന്നിങ്ങനെ വിധികര്‍ത്താവിന്റെ വേഷത്തില്‍ നിരവധി ടെലിവിഷന്‍ പരിപാടികളില്‍ നവ്യ സജീവമാണിപ്പോള്‍.

 സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

വിവാഹത്തിനും പ്രസവത്തിനും ശേഷം തടിച്ചുരുണ്ട് ഇരുന്ന നവ്യ അതിശയിപ്പിക്കുന്ന മേക്കോവര്‍ ആയിരുന്നു നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിടുന്ന മേക്കോവര്‍ ചിത്രങ്ങള്‍ തരംഗമാവാറുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള ഫോട്ടോസായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നത്. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം വളരെയധികം നിയന്ത്രിച്ച നവ്യ പഴയ സൗന്ദര്യം വീണ്ടെടുത്തിരുന്നു. വര്‍ക്കൗട്ടിന് ശേഷം മാത്രമല്ല ഒരു റസ്‌റ്റോറന്റില്‍ നിന്നുമുള്ള നവ്യയുടെ ഫോട്ടോസും വൈറലായിരുന്നു. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ നടിയോട് എന്താണ് സൗന്ദര്യത്തിന്റെ രഹസ്യമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X