ലേഡി മമ്മൂട്ടി നവ്യ നായരുടെ സൗന്ദര്യ രഹസ്യം ഇതായിരുന്നോ? സുംബാ ഡാന്‍സ് വീഡിയോ വൈറല്‍! കാണൂ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നവ്യ നായര്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നവ്യ നായര്‍ക്ക് മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് ചേക്കേറിയ താരം ഇടയ്ക്കിടയ്ക്ക് കേരളത്തിലേക്ക് എത്താറുണ്ട്. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചാണ് ആരാധകര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന സുംബാ ഡാന്‍സ് വീഡിയോ കണ്ടതിന് പിന്നാലെയായാണ് ഇതാണോ താരത്തിന്റെ സൗന്ദര്യ രഹസ്യമെന്ന് ചോദിച്ച് രംഗത്തെത്തിയത്. വീണ്ടും നൃത്തത്തിലേക്ക് തിരിച്ചെത്താനായതിന്റെ സന്തോഷം പങ്കുവെച്ച് താരം നേരത്തെ തന്നെ എത്തിയിരുന്നു. അടുത്തിടെ ചിന്നചെറുകിളി എന്ന നൃത്തശില്‍പ്പവുമായും താരമെത്തിയിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ഈ നൃത്തശില്‍പ്പത്തിന് ലഭിച്ചത്.

 സുംബാ ഡാന്‍സുമായി നവ്യ നായര്‍

സുംബാ ഡാന്‍സുമായി നവ്യ നായര്‍

നൃത്തത്തെ ജീവവായുവായി കാണുന്ന അഭിനേത്രികളിലൊരാളാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു ഈ താരം സിനിമയിലേക്കെത്തിയത്. സിനിമയില്‍ സജീവമായപ്പോഴും നൃത്തത്തെ ഒപ്പം ചേര്‍ത്താണ് താരം മുന്നേറിയത്. അടുത്തിടെ മകനൊപ്പം നൃത്തം ചെയ്തും താരമെത്തിയിരുന്നു. നൃത്തവുമായി ബന്ധപ്പെട്ട വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സുംബാ ഡാന്‍സുമായി എത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ സുംബാ ഡാന്‍സ് വീഡിയോ വൈറലായി മാറിയിട്ടുണ്ട്.

നൃത്തവേദിയില്‍ സജീവം

നൃത്തവേദിയില്‍ സജീവം

സിനിമയോട് ബൈ പറഞ്ഞെങ്കിലും നൃത്തവേദികളില്‍ താരം സജീവമായിരുന്നു. ചിന്നചെറുകിളി എന്ന നൃത്തശില്‍പ്പവുമായി എത്തിയപ്പോള്‍ ആരാധകരും സുഹൃത്തുക്കളുമൊക്കെ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. അവാര്‍ഡ് വേദികളിലും ചാനല്‍ പരിപാടികള്‍ക്ക് വേണ്ടിയുമൊക്കെ താരം ചുവടുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് അത്തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളുമൊക്കെ തരംഗമായി മാറുന്നത്. സുംബാ ഡാന്‍സുമായി എത്തിയപ്പോള്‍ ഇതാണോ സൗന്ദര്യ രഹസ്യമെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.

 സിനിമയിലേക്കുള്ള തിരിച്ചുവരവ്

സിനിമയിലേക്കുള്ള തിരിച്ചുവരവ്

വിവാഹത്തോടെ സിനിമയോട് ബൈ പറയുന്ന അഭിനേത്രിമാരുടെ ഇടയിലേക്കാണ് നവ്യയും ചേക്കേറിയത്. ഭര്‍ത്താവിനൊപ്പം മുംബൈയിലേക്ക് ചേക്കേറിയതും മകന്റെ വരവുമൊക്കെയായി ആകെ തിരക്കിലായിരുന്നു താരം. ഇടയ്ക്ക് റിയാലിറ്റി ഷോയുടെ ജഡ്ജായും അവതാരകയായും നര്‍ത്തകിയായുമൊക്കെ എത്തിയിരുന്നുവെങ്കിലും ആരാധകര്‍ കാത്തിരിക്കുന്നത് സിനിമയിലേക്കുള്ള തിരിച്ചുവരവിനായാണ്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളാണ് അവര്‍ ഉന്നയിച്ചതും. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു.

 സംസ്ഥാന അവാര്‍ഡ് ജൂറിയില്‍

സംസ്ഥാന അവാര്‍ഡ് ജൂറിയില്‍

കുമാര്‍ സാഹ്നിയുടെ നേതൃത്വത്തിലുള്ള ജൂറിയായിരുന്നു ഇത്തവണ സംസ്ഥാന അവാര്‍ഡ് ജേതാക്കളെ തീരുമാനിച്ചത്. ജൂരി അംഗങ്ങളിലൊരാളായി നവ്യയുമുണ്ടായിരുന്നു. ഇതേക്കുറിച്ച് താരം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സിനിമകള്‍ വിലയിരുത്തിയായിരുന്നു ജേതാക്കളെ തീരുമാനിച്ചത്. പുരസ്‌കാര ജേതാക്കള്‍ക്ക് ആശം അറിയിച്ചും താരമെത്തിയിരുന്നു. മികച്ച അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കട്ടെയെന്നായിരുന്നു താരം പറഞ്ഞത്.

മേക്കോവറിലൂടെ ഞെട്ടിച്ചു

മേക്കോവറിലൂടെ ഞെട്ടിച്ചു

മേക്കോവറിലൂടെ ഞെട്ടിക്കുന്ന അഭിനേത്രികളിലൊരാള്‍ കൂടിയാണ് നവ്യ നായര്‍. 10 ഇയര്‍ ചലഞ്ച് തകര്‍ക്കുന്നതിനിടയിലായിരുന്നു മേക്കോവറുമായി താരവും ഞെട്ടിച്ചത്. അടുത്തിടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ പങ്കുവെച്ച് താരമെത്തിയപ്പോഴും ആരാധകര്‍ ശ്രദ്ധിച്ചത് മേക്കോവറിനെക്കുറിച്ചായിരുന്നു.

ലേഡി മമ്മൂട്ടി വിശേഷണം

ലേഡി മമ്മൂട്ടി വിശേഷണം

മലയാള സിനിമയിലെ ലേഡി മമ്മൂട്ടി എന്ന വിശേഷണവും ഇതിനകം നവ്യ നായര്‍ക്ക് നല്‍കിയിട്ടുണ്ട്. നിത്യേന സൗന്ദര്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇനി താരത്തെ ലേഡി മമ്മൂട്ടിയെന്ന് വിശേഷിപ്പിക്കാമെന്നുമായിരുന്നു ആരാധകന്റെ കമന്റ്. സോഷ്യല്‍ മീഡിയയും ഇതേറ്റ് പിടിച്ചതോടെ നവ്യ നായരെ എല്ലാവരും ലേഡി മമ്മൂട്ടിയാക്കി മാറ്റുകയായിരുന്നു.

വീഡിയോ കാണാം

നവ്യ നായരുടെ സുംബാ ഡാന്‍സ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X