»   » സെപ്റ്റംബര്‍ 1 നവ്യയുടെ പ്രിയപ്പെട്ട ദിവസം! അതിനെന്തിനാണ് ഈ കുട്ടി നവ്യയെ എടുത്തോണ്ട് നില്‍ക്കുന്നത്

സെപ്റ്റംബര്‍ 1 നവ്യയുടെ പ്രിയപ്പെട്ട ദിവസം! അതിനെന്തിനാണ് ഈ കുട്ടി നവ്യയെ എടുത്തോണ്ട് നില്‍ക്കുന്നത്

Posted By: Teresa John
Subscribe to Filmibeat Malayalam

വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും നവ്യ നായര്‍ സജീവമാണ്. തന്റെ ഇഷ്ടപെട്ട ദിവസങ്ങളിലൊന്ന് സെപ്റ്റംബര്‍ ഒന്നാണെന്ന് നവ്യ നായര്‍ പറഞ്ഞിരിക്കുകയാണ്. കാരണം അന്നാണ് നവ്യയുടെ പ്രിയപ്പെട്ടവരുടെ പിറന്നാള്‍.

അടി, വെടി, പുക ദുല്‍ഖര്‍ സല്‍മാന്‍ ചരിത്രം മാറ്റി എഴുതി! 'സോലോ'യില്‍ നിന്നും പുതിയ ടീസര്‍ പുറത്ത്!!

ഇന്നലെ ഫേസ്ബുക്കിലൂടെ അവര്‍ക്കെല്ലാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് നവ്യ ഇക്കാര്യം വ്യക്തമാക്കിയത്. അമ്മയുടെയും കൂട്ടുകാരിയുടെയും കണ്ണന്റെയും പിറന്നാള്‍ ദിവസമാണെന്ന് പറഞ്ഞ് അവര്‍ക്കൊപ്പമുള്ള ചിത്രവും നവ്യ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു.

navya-nair

ചിത്രത്തില്‍ നവ്യയെ ഒരു ആണ്‍കുട്ടി എടുത്ത് നില്‍ക്കുന്ന ചിത്രവും അതിനൊപ്പം ഉണ്ടായിരുന്നു. ഇതാരണെന്ന് ചോദിച്ച് കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറലായി മാറിയത്. കണ്ണന്‍ എന്നാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഒരു പക്ഷെ നവ്യയുടെ സഹോദരന്‍ ആവാനും സാധ്യതയുണ്ട്.

2010 ല്‍ സന്തോഷ് മേനോന്‍ എന്നയാളുമായി നവ്യയുടെ വിവാഹം കഴിഞ്ഞതിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ദൃശ്യത്തിന്റെ കന്നഡ റീമേക്കില്‍ നവ്യ അഭിനയിച്ചിരുന്നു. ഇനിയും നല്ല വേഷം കിട്ടിയാല്‍ ഇനിയും സിനിമയിലേക്ക് തിരിച്ച വരാന്‍ കാത്തിരിക്കുകയാണ് നവ്യ നായര്‍.

English summary
Navya Nair saying about her special day

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam