അന്നേ നവ്യ ഇതെല്ലാം ഭയന്നിരുന്നു, നടക്കരുതെന്ന് പ്രാർത്ഥിച്ചത് നടക്കുന്നു; നടിയുടെ പഴയ പ്രസം​ഗം ചർച്ചയാകുന്നു!

അടുത്തിടെയായി കേരളത്തിൽ കൊലപാതകങ്ങളും അക്രമങ്ങളും കൂടി വരുന്നതായാണ് പുറത്ത് വരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. അതിൽ ഭൂരിഭാ​ഗം കേസുകളിലും ഇരയാകുന്നതും പ്രതിസ്ഥാനത്ത് നിൽക്കുന്നതും യുവതലമുറയാണ്. കേരളത്തിൽ വിദ്യാർത്ഥികളും യുവതലമുറയും ഉൾപ്പെട്ട അക്രമ സംഭവങ്ങൾ പെരുകാൻ ഒരു കാരണമായി എടുത്ത് പറയുന്നത് സിനിമകളിൽ വർധിച്ച് വരുന്ന വയലൻസും ലഹരി ഉപയോ​ഗവുമാണ്.

സിനിമയിലെ ഇത്തരം സീനുകൾ കുട്ടികളെ സ്വാധീനിക്കുന്നവെന്നാണ് റിപ്പോർ‌ട്ടുകൾ. അതിനുള്ള സാധ്യത തള്ളികളായാനാവില്ലെന്ന പക്ഷക്കാരിയാണ് നടി നവ്യ നായരും. കേരളത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെട്ട അക്രമങ്ങൾ പെരുകിയ സാഹചര്യത്തിൽ നവ്യയുടെ പഴയ പ്രസം​ഗം വീണ്ടും സോഷ്യൽമീഡിയയിൽ‌ ചർച്ചയാവുകയാണ്.

Navya Nair

നവ്യ അന്ന് ഭയന്ന് പറഞ്ഞ കാര്യങ്ങൾ ഇന്ന് കേരളത്തിൽ നിരന്തരം സംഭവിക്കുന്നുവെന്നാണ് വീഡിയോയ്ക്ക് വന്ന പ്രേക്ഷക പ്രതികരണം. നവ്യ നായരുടെ പ്രസം​ഗത്തിലെ പ്രസക്ത ഭാ​ഗങ്ങളിലൂടെ തുടർന്ന് വായിക്കാം... ഞാൻ ഉൾപ്പെടുന്ന മേഖലയാണ് സിനിമ മേഖല. കിരീടം, ചെങ്കോൽ തുടങ്ങിയ സിനിമകളിൽ ​ഗത്യന്തരമില്ലാതെ നായകൻ കൊലപാതകം നടത്തും. ശേഷം ചെയ്തത് തെറ്റായിപ്പോയിയെന്ന് പറഞ്ഞ് ലാലേട്ടന്റെ നായക കഥാപാത്രം വിതുമ്പി കരയുന്നിടത്താണ് ഹീറോയിസം.

ഒരു കുത്ത് അല്ലെങ്കിൽ ഒന്നോ രണ്ടോ അടി ഇതായിരുന്നു നമ്മുടെ സിനിമയിലെ മാക്സിമം. പക്ഷെ ഇന്ന് തോക്കുകൊണ്ട് ഒരു അമ്പത് വെടിയൊക്കെയാണ് വെക്കുന്നത്. ചത്ത ആളിനെ പിന്നെയും വെടി വെക്കും. ഇടിച്ചയാളിനെ പിന്നെയും ഇടിക്കും. പറയുമ്പോൾ തമാശയായി പറയുന്നുവെങ്കിലും ഇത് കണ്ട് കണ്ട് നമ്മുടെ ഉള്ളിൽ തീവ്രമായ ഒരു വികാരം ഉണ്ടാകും.

കുട്ടികളെ മെന്റലി വളരെ അധിരം എഫക്ടടാക്കാൻ പറ്റുന്ന ഒരു മേഖലയാണ് ഞാൻ ഉൾപ്പെടുന്ന സിനിമ മേഖല. എനിക്ക് ഇപ്പോഴും തമാശ സിനിമകൾ കാണാനാണ് ഇഷ്ടം. ഇപ്പോൾ സിനിമകളിൽ ഞാൻ കണ്ടിട്ടുള്ള ഒരു കാര്യമാണ് ശരിയോ തെറ്റോയെന്ന് എനിക്ക് അറിയില്ല. കൊലപാതകങ്ങളും അസഭ്യമായിട്ടുള്ള ഭാഷകളുടെ ഉപയോ​ഗവും.

അതുപോലെ തന്നെ ഞാൻ അതിശയത്തോടെ കണ്ടിട്ടുള്ള കാഴ്ചയാണ് എപ്പോഴെങ്കിലും കഞ്ചാവിനെ പറ്റിയുള്ള ഒരു ഡയലോ​ഗ് വന്നാൽ വലിയൊരു കയ്യടി ഓഡിയൻസിന്റെ ഭാ​ഗത്ത് നിന്ന് ഉയരും. പണ്ട് കഞ്ചാവ് അടിക്കുന്ന ഒരാളെ പുച്ഛത്തോടെ നോക്കിയിരുന്ന നമ്മൾ നല്ല ട്രിപ്പിലാണ് ചേട്ടൻ എന്ന് പറയുന്നത് ഒരു കയ്യടിയായി മാറി. അതിലേക്ക് നമ്മൾ മെല്ലെ മെല്ലെ എത്തിപ്പെട്ടതാണ്. വളരെ പെട്ടന്ന് ഉണ്ടായതല്ല.

Navya Nair

കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ടുണ്ടായ പ്രതിഭാസമാണ് ആ മാറ്റമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എത്ര കൊന്നാലും മതിയാവില്ല, എത്ര തല്ലിയാലും മതിയാവില്ലെന്ന രീതിയാണ് സിനിമകളിൽ. തമിഴിലും ഹിന്ദിയിലും മലയാളം സിനിമകളിലും ആക്രോശിച്ചുകൊണ്ടാണ് ആളുകളെ ഉപദ്രവിക്കുന്നത്. അറിയാതെ ഈ ഉപദ്രവത്തിന്റെ ആഫ്റ്റർ എഫക്ടൊക്കെ നമ്മുടെ കലാലയത്തിൽ നമുക്ക് ഒരുപാട് കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നുണ്ട്.

വെട്ടിലും കുത്തിലും കഞ്ചാവിലും മയക്കുമരുന്നിലും അടിമപ്പെടുമ്പോൾ നമുക്ക് നഷ്ടമാകുന്നത് നമ്മളെ തന്നെയാണ്. ചിലപ്പോൾ ആവേശത്തിൽ ബഹളത്തിൽ കുട്ടികൾ പെട്ടുപോകുന്നതാകും. പക്ഷെ അങ്ങനെ പെടാതിരിക്കുക. കുട്ടികൾ അക്കാഡമിക്സിൽ വലിയ ഉയരങ്ങളിൽ എത്തിയില്ലെങ്കിലും മക്കളെ എന്നും ജീവനോടെ കാണണമെന്ന ആ​ഗ്രഹം മാതാപിതാക്കളായ ‍ഞങ്ങൾക്കുണ്ടാകും.

നല്ല മനുഷ്യരായി കുട്ടികൾ കലാലയത്തിൽ നിന്നും പുറത്തേക്ക് വരണമെന്നാണ് എല്ലാവരുടേയും ആ​ഗ്രഹം. ഇനിയുള്ള കേരളവും ലോകവും പഠിക്കുന്ന കുട്ടികളുടെ കയ്യിലാണ്. റോബോട്ടിക്കാവാതെ യുക്തി ഉപയോ​ഗിക്കുന്ന തലമുറയായി വളരണം എന്നാണ് നവ്യ നായർ പറഞ്ഞത്. നവ്യ അന്ന് പറഞ്ഞ വാക്കുകളുടെ പ്രസക്തി ഇന്നാണ് മനസിലാകുന്നതെന്നും കമന്റുകളുണ്ട്.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X