നവ്യ നായർ ഫസ്റ്റോ അതോ പുതിയ ആരെങ്കിലും വന്നോ...രസകരമായ സംഭവം പങ്കുവെച്ച് നടി
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന നവ്യ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. തീ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേയ്ക്കുളള പ്രിയ താരത്തിന്റെ മടങ്ങി വരവ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമയിലേയ്ക്കുളള മടങ്ങി വരവിനെ കുറിച്ച് നവ്യ വെളിപ്പെടുത്തിയത്.
സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്ന സമയത്തും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. തന്റേയും കുടുംബത്തിന്റേയും ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സിനിമയിൽ മടങ്ങി വന്നിട്ടും അതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. തന്റെ വിശേഷങ്ങളോടൊപ്പം ലൊക്കേഷൻ വിശേഷവും നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ഒരു രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് താരം.

തന്റെ പുതിയ ചിത്രത്തിന്റ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ഒരു സംഭവവമാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്.
ചേട്ടൻ :മോളേ പേരെന്താ .. ഞാൻ: നവ്യാ നായർ
ചേട്ടൻ: നവ്യാ നായർ ഫസ്റ്റോ അതോ സെക്കൻഡ് വല്ലോരും വന്നോ ..
ഞാൻ: ഇല്ല ചേട്ടാ ഞാൻ പഴയ അതേ ആളൂ തന്നയാ .. (മര്യാദയ്ക് കണ്ണട മാറ്റി) ചേട്ടനും എനിയ്ക്കും ആനന്ദം .. ഞാൻ സെൽഫിയെടുത്തു... നവ്യ ചിത്രത്തിനോടൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിത്രത്തിൽ ബോട്ട് ജീവനക്കാരിയായിട്ടാണ് നവ്യ എത്തുന്നത്.


Click it and Unblock the Notifications