മരുമകളല്ല, മകളായി എന്നെ സ്‌നേഹിച്ചു! ആ വിളക്ക് അണഞ്ഞു! അമ്മായിഅമ്മയുടെ വിയോഗത്തില്‍ സങ്കടപ്പെട്ട് നവ്യ
ജീവിതത്തിലെ വലിയൊരു സങ്കടത്തെക്കുറിച്ച് പറഞ്ഞുള്ള നവ്യ നായരുടെ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭര്‍തൃമാതാവിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ചായിരുന്നു കുറിപ്പ്. ഒന്നിച്ചുണ്ടായിരുന്ന സമയത്തെ നല്ല ഓര്‍മ്മകളുടെ ചിത്രങ്ങളും കുറിപ്പിനൊപ്പമായി താരം പങ്കുവെച്ചിരുന്നു. എല്ലാമെല്ലാമായിരുന്ന അമ്മ പോയ സങ്കടം സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയായി സന്തോഷ് മേനോനും പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ കുറിപ്പും വൈറലായിരുന്നു. സങ്കടകരമാണ്, ഈ അവസ്ഥയേയും നേരിട്ടല്ലേ പറ്റുകയുള്ളൂ. ആത്മാവിന് നിത്യശാന്തി നേരുന്നു. അമ്മയോടൊപ്പമുള്ള നല്ല നിമിഷങ്ങള്‍ ഏറെയില്ലേ, അതൊക്കെ ഓര്‍ത്ത് മുന്നോട്ട് പോവാം, തുടങ്ങി നിരവധി പേരാണ് കമന്റുകളിലൂടെയായി ആശ്വസിപ്പിച്ചത്.
അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു. മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു. എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു . അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു. എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു. "മക്കളേ.. " ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു.. "മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ " നിത്യ ശാന്തി നേരുന്നു എന്നായിരുന്നു നവ്യ കുറിച്ചത്.

സോഷ്യല്‍മീഡിയയിലൂടെയായി നവ്യയും സന്തോഷും അമ്മയുടെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. മകന്റെ ഭാര്യ എന്നതിലപ്പുറം മകളായി തന്നെയാണ് അമ്മ നവ്യയെ കണ്ടിരുന്നത്. ശാരീരികമായി വയ്യാതെയിരുന്ന അവസ്ഥയിലും നവ്യയുടെ നൃത്തം കാണാനും, മാതംഗിയിലെ പരിപാടികളുടെ ഭാഗമാവാനും അമ്മ എത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമായി താരം വീണ്ടും അഭിനയ മേഖലയില്‍ സജീവമായപ്പോഴും അമ്മയ്ക്ക് സന്തോഷമായിരുന്നു. അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സന്തോഷും പങ്കുവെക്കാറുണ്ട്. ആഘോഷങ്ങളിലെല്ലാം അമ്മയ്‌ക്കൊപ്പമായിരുന്നു മകന്‍. നവ്യയുമായി പ്രശ്‌നങ്ങളാണോ, ഇത്തവണയും കൂടെയില്ലല്ലോ എന്ന ചര്‍ച്ചകള്‍ സജീവമായപ്പോഴും മൗനം പാലിക്കുകയായിരുന്നു ഇരുവരും. യൂട്യൂബ് ചാനലും ഡാന്‍സ് സ്‌കൂളും, സിനിമയുമൊക്കെയായി നല്ല തിരക്കിലാണ് നവ്യ ഇപ്പോള്‍. ആഗ്രഹിച്ചത് പോലെയുള്ള ജീവിതമാണ് ഇപ്പോഴത്തേതെന്നും താരം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











