ബീഡി എടുത്തുമാറ്റിയാൽ ഇവിടെ താടീ എന്ന് പറഞ്ഞ് വഴക്കിടും! സലീം കുമാറിനെക്കുറിച്ച് നവ്യ നായർ
സലീം കുമാറുമായി അടുത്ത ബന്ധമുള്ളവരിലൊരാളാണ് നവ്യ നായര്‍. സഹപ്രവര്‍ത്തകന്‍ എന്നതിലുപരി, ലൊക്കേഷനില്‍ ഞങ്ങളെയൊക്കെ ചിരിപ്പിക്കുകയും, സന്തോഷിപ്പിക്കുകയുമൊക്കെ ചെയ്ത സഹോദരനാണ് അദ്ദേഹം. ഹാസ്യ നടനില്‍ നിന്നും സ്വഭാവ നടനിലേക്ക് മാറുകയും, ദേശീയ അവാര്‍ഡ് വരെ നേടിക്കൊണ്ട് മലയാളികള്‍ക്ക് അഭിമാനമാവുകയും ചെയ്ത പ്രിയപ്പെട്ടന്‍ സലീമേട്ടന്‍ നമ്മളെ വിട്ടുപിരിഞ്ഞു. രാവിലെ തന്നെ ഇവിടെ വന്ന് അദ്ദേഹത്തെ അവസാനമായൊന്ന് കാണാന്‍ സാധിച്ചു. ഞങ്ങളൊന്നിച്ച് യാത്രകളൊക്കെ പോയിട്ടുണ്ട്. അടുത്തിടപഴകിയിട്ടുണ്ട്. അദ്ദേഹത്തിന് അധികം പ്രായമൊന്നുമായിട്ടില്ല. അതൊക്കെ ആലോചിക്കുമ്പോള്‍ പഴയ ഓര്‍മകളിലേക്ക് പോവുന്നു. അതൊക്കെ ആലോചിക്കുമ്പോള്‍ നല്ല വിഷമമാണ് തോന്നുന്നത്. ഞങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന വഴിയിലൊക്കെ കനത്ത മഴയായിരുന്നു. ആത്മാവിന്റെ സന്തോഷമാണ് മഴ എന്നുള്ളത്. അപ്പോള്‍ അതിങ്ങനെ മനസില്‍ ആലോചിച്ച് പോയി എന്നായിരുന്നു നവ്യ പറഞ്ഞത്.
ആത്മാവിന് ശാന്തി നേരുന്നു. പരവൂർ എത്തി സലിമേട്ടനെ അവസാനമായി കണ്ടു. ഓർമ്മകളുടെ തിറയോട്ടമായിരുന്നു. വരുന്ന വഴിയിലെല്ലാം മഴ , മഴത്തുള്ളികിലുക്കത്തിലെ അവസാന സംഭാഷണങ്ങൾ ഓർത്തുപോയി, "ആത്മാവിന്റെ സന്തോഷമാണ് മഴ. കല്യാണരാമനും ചന്തുവും മഴത്തുള്ളികിലുക്കവും അങ്ങനെ പലതും പകർന്നുതന്ന പൊട്ടിച്ചിരികളും, വലിക്കാതിരിക്കാൻ ബിഡി എടുത്തു കളയുന്നതും, എടി ഇവിടെ താടി എന്ന് പറഞ്ഞു ചീത്തപറയുന്നതും എല്ലാം മാനത്തു കാർമേഘങ്ങൾ ചുരുൾകൂടുന്നത് പോലെ മനസ്സിൽ കുമിഞ്ഞു എന്നുമായിരുന്നു ഫേസ്ബുക്കിൽ കുറിച്ചത്.

എൻ്റെ കൂടെ ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും, ആ ഒരു സിനിമയിലും അതിനപ്പുറത്തും വ്യക്തിപരമായ അദ്ദേഹത്തിൻ്റെ പല മാനസിക സംഘർഷങ്ങളുടെ സമയത്തും എന്നെ വിളിക്കാറുള്ള വ്യക്തിയായതുകൊണ്ട് പെട്ടെന്നുള്ള ഈ വിയോഗത്തിൽ വളരെയധികം സങ്കടമുണ്ടെനിക്ക്. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു എന്നായിരുന്നു മേജർ രവിയുടെ കുറിപ്പ്. ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കിൽ എഴുതിയത്.
പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയത്. ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്‍. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമക്ക് അകത്തും പുറത്തും എന്‍റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന് വേദനയോടെ ആദരാഞ്ജലികൾ എന്നായിരുന്നു മോഹൻലാൽ എഴുതിയത്.
സിനിമ മേഖലയിലുള്ളവര്‍ മാത്രമല്ല രാഷ്ട്രീയപ്രവര്‍ത്തകരും സലീമിനെക്കുറിച്ച് വാചാലനായി എത്തിയിരുന്നു. അടിയുറച്ച കോണ്‍ഗ്രസുകാരനാണ് താനെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. വിഎസ് അച്യുതാനന്ദനെ പ്രകീര്‍ത്തിക്കുന്നൊരു ഡയലോഗ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്കത് പറ്റില്ല, അത് പറയില്ല എന്ന് അദ്ദേഹം തുറന്നുപറഞ്ഞതായി അണിയപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. തിരക്കുകൾക്കിടയിലും ഇലക്ഷൻ പ്രചാരണത്തിന് വിളിക്കുന്നവരോടൊപ്പമെല്ലാം പോവുമായിരുന്നു അദ്ദേഹം. തിരക്കുകൾക്കിടയിലും അതിനായി സമയം മാറ്റിവെക്കാറുണ്ട്. അവസാനമായും രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications