ഈ പ്രായത്തില്‍ അവന് അതൊരു സന്തോഷമായിരിക്കും! എന്നാലും, മകനെക്കുറിച്ച് പറഞ്ഞ് ഇമോഷണലായി നവ്യ നായര്‍
അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് നവ്യ നായര്‍. നൃത്തം ജീവവായുവാണ് തനിക്കെന്ന് താരം പറഞ്ഞിരുന്നു. ഇടവേളയ്ക്ക് ശേഷമായി നവ്യ തിരിച്ചെത്തിയതും നൃത്ത പരിപാടിയിലൂടെയായിരുന്നു. നായികയായി തിളങ്ങി നിന്ന സമയത്തായിരുന്നു വിവാഹം. വിവാഹത്തോടെ മുംബൈയിലേക്ക് ചേക്കേറി. പിന്നീട് മകന്റെ വരവ്. അതൊക്കെയായി ഇടവേളയിലേക്ക് പോയി. ആ സമയത്തും, സിനിമയും, ഡാന്‍സുമായിരുന്നു മനസിലുണ്ടായതെന്ന് താരം വ്യക്തമാക്കിയിരുന്നു. നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു വീടിനോട് ചേര്‍ന്ന് ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയത്. ശബ്ദം പ്രശ്‌നമാവുമെന്ന് പറഞ്ഞ് പലരും അത് തടയാന്‍ ശ്രമിച്ചുവെങ്കിലും എല്ലാം നേരിട്ട് മാംതഗിയിലൂടെ സ്വപ്‌നം സഫലമാക്കുകയായിരുന്നു നവ്യ നായര്‍. എല്ലാത്തിനും പിന്തുണയുമായി മകനും, മാതാപിതാക്കളും, സുഹൃത്തുക്കളും കൂടെയുണ്ട്.
തിരക്കുകള്‍ക്കിടയില്‍ ഒരമ്മയുടെ വാത്സല്യം നഷ്ടപ്പെടുന്നൊരു മകനുണ്ട് എനിക്ക്. തന്റെ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റ പരിപാടിക്കിടയിലായിരുന്നു നവ്യ വികാരഭരിതയായി സംസാരിച്ചത്. എല്ലാ ദിവസവും ഞാന്‍ കുട്ടികളെ പഠിപ്പിക്കുന്നില്ലെന്ന് എല്ലാവര്‍ക്കും അറിയാം. നല്ല കുറേ അധ്യാപകര്‍ എനിക്കൊപ്പമുണ്ട്. ആറുപേര്‍ ആറുകളാവാതെ മാന്യമായി തന്നെ കളിച്ചല്ലോ. അതിന് പിന്നിലെ ക്രെഡിറ്റ് എന്റെ കൂടെയുള്ള ടീച്ചേഴ്‌സിനാണ്. ഞങ്ങളെല്ലാം ചേര്‍ന്നൊരു വാട്‌സാപ്പ് ഗ്രൂപ്പുണ്ട്. ഏത് സമയത്ത് മെസേജ് അയച്ചാലും ഇവരെല്ലാം റിപ്ലേ തരും. ഇവര്‍ കലാമണ്ഡലത്തില്‍ നിന്നും വന്നതാണ്. ആ ഒരു ഡിസിപ്ലിന്‍ അവരുടെ പെരുമാറ്റത്തിലുണ്ട്. എന്റെ ശക്തിയാണ് ഇവര്‍ എന്നും നവ്യ പറഞ്ഞിരുന്നു.

ഇതാണോ ഇവിടെ പഠിച്ചതെന്ന് മാതംഗിയിലെ കുട്ടികളോട് ആരും ചോദിക്കരുതെന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ട്. എന്റെ ജീവനാണ് നൃത്തം. അതെനിക്ക് അറിയാവുന്നത് പോലെ മറ്റുള്ളവരെയും പഠിപ്പിക്കുന്നു. അവസാന ശ്വാസം വരെ ഞാനത് ചെയ്യും. എന്റെ എല്ലാ തിരക്കുകള്‍ക്കിടയിലും അമ്മയുടെ വാത്സല്യം നഷ്ടപ്പെട്ട് പോവുന്നൊരു മകനെക്കുറിച്ച് എപ്പോഴും ഞാന്‍ പറയാറുണ്ട്. ഞാന്‍ ചിലപ്പോള്‍ ശ്രദ്ധിക്കാതെയിരിക്കുമ്പോള്‍ ഈ പ്രായത്തില്‍ അവനതൊരു സന്തോഷമായിരിക്കും. എന്നാലും, എന്നെക്കൊണ്ട് പറ്റുന്ന പോലെ നോക്കാറുണ്ട്. എന്‍കറേജിംഗ് ആയാണ് എപ്പോഴും അവന്‍ സംസാരിക്കാറുള്ളത്. എന്റെ ജീവിതത്തിന്റെ നെടുംതൂണ്‍, എന്റെ ശക്തി അച്ഛനും അമ്മയുമാണ്. എന്തിനും ഏതും അവരുണ്ടാവും എന്റെ കൂടെ. അവരാണ് എന്റെ പുണ്യം. ഇതുവരെയുള്ള ജീവിതത്തില്‍ വേറെ ആര്‍ക്കും അതിന് മുകളിലൊരു സ്ഥാനം കിട്ടിയിട്ടില്ല.


Click it and Unblock the Notifications











