നവ്യ നായരെ കെട്ടിപ്പിടിച്ചും ഉമ്മ കൊടുത്തും സ്‌നേഹം പങ്കിട്ടു! ഇവരൊക്കെ ഉള്ളതാണ് തന്റെ അഹങ്കാരമെന്ന് നടി

നന്ദനത്തിലെ ബാലാമണി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായര്‍. പിന്നീട് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികയായി വളര്‍ന്ന നവ്യ കുറച്ച് കാലം അഭിനയത്തില്‍ നിന്നും വിട്ട് നന്നിരുന്നു. ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ പരിപാടികളിലും നൃത്തമേഖലയിലുമൊക്കെ സജീവമാണ് നടി.

ഇതിനിടയില്‍ തന്റെ വീട്ടില്‍ നടന്നൊരു സന്തോഷത്തെ പറ്റിയാണ് നവ്യ പുതിയൊരു പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ സഹായി കൂടിയായ സന്ധ്യയുടെ ജന്മദിനത്തിന് സര്‍പ്രൈസ് ഒരുക്കിയതിന്റെ വീഡിയോയാണ് നടി പോസ്റ്റ് ചെയ്തത്. മാത്രമല്ല തന്റെ ജീവിതത്തിലെ ഇരുട്ടും വെളിച്ചവുമൊക്കെ കണ്ടിട്ടുള്ള ആളാണ് സന്ധ്യയെന്നും നടി സൂചിപ്പിച്ചിരിക്കുകയാണ്.

navya-nair

'സന്ധ്യ.. എന്റെ ജീവിതത്തിലെ ഇരുട്ടും വെളിച്ചവും സന്ധ്യയും നട്ടുച്ചയും ഒക്കെ കണ്ടവള്‍. കൊച്ചു കൊച്ചു സന്തോഷങ്ങള്‍. എത്ര കൊടുത്താലും മതി വരാത്ത കാലത്തു ചെറിയ കാര്യങ്ങളിലും സന്തോഷിക്കുന്ന ചിലരുണ്ട് കൂടെ എന്നതാണെന്റെ അഹങ്കാരം. ബെര്‍ത്ത് ഡേയ്‌സ് ഒന്നും ഓര്‍ക്കാത്ത എന്നെ ഓര്‍മ്മിപ്പിച്ചത് അമ്മയാണ്. ഈ സന്തോഷം കാണുമ്പോള്‍ ഓര്‍മപ്പെടുത്തലിന് നന്ദി പറയാതെ വയ്യാ. ഒരായിരം ജന്മദിനങ്ങള്‍ താന്‍ എന്റെകൂടെ ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു'.. വീഡിയോ എടുത്തത് മകന്‍ സായി ആണെന്നും നവ്യ സൂചിപ്പിച്ചിരിക്കുകയാണ്.

നവ്യയുടെ ഈ വീഡിയോയുടെ താഴ നൂറുക്കണക്കിന് കമന്റുകളാണ് വന്നിരിക്കുന്നത്. 'നമ്മള്‍ എപ്പഴും മനുഷ്യര്‍ക്ക് ഇടയില്‍ കയറി ചെന്ന് സന്തോഷങ്ങള്‍ നല്‍കണം. അപ്പോള്‍ അവരുടെ ചിരിക്ക് പുറമെ ഉള്ളില്‍ ചെറു തരിപ്പില്‍ കടന്ന് കൂടുന്ന സന്തോഷങ്ങള്‍ ഉണ്ട്. നമ്മള്‍ കൂടെയുണ്ടായിരുന്ന നല്ല നിമിഷങ്ങളില്‍ അവര്‍ എന്നും ഓര്‍ക്കപ്പെടുന്നത് ഇതൊക്കെ ആവും മരണം വരെ.

navya-nair

നവ്യയും സന്ധ്യയും തമ്മിലുള്ള ബന്ധം നേരിട്ട് അറിയാന്‍ എനിക്ക് സാധിച്ചു. സന്ധ്യയെ നവ്യ സ്‌നേഹിച്ച പോലെ വേറെ ആരും സ്‌നേഹിച്ചിട്ടുണ്ടാകില്ല. കൂടെ പിറപ്പിനെ അത്രക്ക് സ്‌നേഹിക്കുന്ന ആളാണ് നവ്യ. ആ ആ ചേച്ചി മരണം വരെ ആ നിമിഷം ഓര്‍ത്തിരിക്കും.. അതാണ് നവ്യ ചേച്ചിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ്. മറ്റൊരാളുടെ ചിരിയ്ക്ക് നമ്മള്‍ കാരണമാകുമെങ്കില്‍ അതിനേക്കാള്‍ വലിയ അച്ചീവ്‌മെന്റില്ല.

കുഞ്ഞ് കാര്യങ്ങളില്‍ പോലും വല്യ സന്തോഷങ്ങള്‍ കണ്ടെത്താന്‍ കഴിയും. അത് തിരിച്ച് അറിഞ്ഞ് ചെയ്യുമ്പോള്‍ ജീവിതം അടിപൊളി ആണ്. നമ്മള്‍ കാരണം ഒരാളുടെ എങ്കിലും മനസ്സ് നിറഞ്ഞാലുണ്ടല്ലോ അതിനോളം വലിയ സന്തോഷം വേറെ ഇല്ല. ചുറ്റുമുള്ളവരെ ചേര്‍ത്ത് പിടിക്കുന്ന ഈ മനസ്സിനും സ്‌നേഹാശംസകള്‍.

നവ്യ നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തിലായിട്ട് വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ഇന്നും മലയാളികളുടെ മനസ്സില്‍ മായാതെ കിടക്കുന്ന ആ വാക്കുകള്‍ ഉണ്ട് ''ഞാനെ കണ്ടുള്ളു ഞാന്‍ മാത്രമേ കണ്ടുള്ളു''. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് മതങ്ങള്‍ക്കപ്പുറം മനുഷ്യത്വം ചേര്‍ത്തു പിടിക്കുന്ന നിങ്ങള്‍ ഞങ്ങള്‍ മലയാളികളുടെ ''ബ്രാന്‍ഡ്'' ആയി മാറി കഴിഞ്ഞിരിക്കിന്നു. എന്നും സ്‌നേഹത്തോടെ ഞങ്ങളും നിങ്ങളെ ഇങ്ങനെ ചേര്‍ത്തു പിടിക്കുമൈന്നും തുടങ്ങി നിരവധി പേരാണ് നവ്യ നായര്‍ക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X