സുരേഷ് ​ഗോപിയെ സല്യൂട്ടോടെ സ്വീകരിച്ച് താരപുത്രൻ... അതിഥിയായി ദിലീപും, നവ്യ നായർ പങ്കുവെച്ച വീഡിയോ!

നന്ദനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് നവ്യ നായർ. കുടുംബത്തിലെ അം​ഗത്തിന് ലഭിക്കുന്നതുപോെലാരു സ്നേഹവും സ്വീകരണവുമാണ് എപ്പോഴും നവ്യയ്ക്കും നവ്യയുടെ സിനിമകൾക്കും ആരാധകർ നൽകാറുള്ളത്. സിനിമയിൽ പീക്കിൽ നിൽക്കവെയാണ് നവ്യ സന്തോഷിനെ വിവാഹം ചെയ്ത് മുംബൈയ്ക്ക് പോയത്. വൈകാതെ കുഞ്ഞ് കൂടി പിറന്നതോടെ നവ്യ പൂർണമായും കുടുംബിനി റോളിലേക്ക് ഒതുങ്ങി. ആ സമയത്ത് ചില സിനിമകളും കഥാപാത്രങ്ങളും കാണുമ്പോൾ നവ്യയായിരുന്നു ഇവ ചെയ്യുന്നതെങ്കിൽ കുറച്ച് കൂടി നന്നാടകുമായിരുന്നുവെന്ന് വരെ അക്കാലത്ത് സിനിമാപ്രേമികൾക്ക് തോന്നിയിരുന്നു.

വിവാ​ഹശേഷം മകൻ കുറച്ച് വലുതായപ്പോൾ നവ്യ അഭിനയത്തിലേക്കും നൃത്തത്തിലേക്കും തിരികെ എത്തി. ഇപ്പോൾ പൂർണമായും സിനിമയിലും നൃത്തത്തിലുമാണ് നവ്യയുടെ ശ്രദ്ധ. കൂടാതെ ടെലിവിഷൻ പരിപാടികളുമായും നവ്യ സജീവമാണ്.

Navya Nair, suresh gopi

സിനിമയിലും മിനിസ്ക്രീനിലും തിരക്കേറിയതോടെ നവ്യ മുംബൈയിൽ നിന്നും കേരളത്തിലേക്ക് തിരികെ എത്തി. സോഷ്യൽമീഡിയയിലും വളരെ സജീവമായ നവ്യ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സുരേഷ് ​ഗോപി, ദിലീപ് എന്നിവരാണ് വീഡിയോയിലുള്ളത്. വീഡിയോയിൽ വിദ്യാർത്ഥികളുടെ ഒരു ബാന്റ് സംഘം നടൻ സുരേഷ് ​ഗോപിയെ സല്യൂട്ടോടെ സ്വീകരിക്കുന്നത് കാണാം.

എന്തിനാണ് നവ്യ ഈ വീഡിയോ പങ്കുവെച്ചതെന്ന സംശയമായിരുന്നു ആദ്യം ആരാധകർക്ക്. പിന്നീടാണ് സുരേഷ്​ ​ഗോപിയെ സല്യൂട്ട് ചെയ്ത് സ്വീകരിച്ച ബാന്റ് സംഘത്തിന്റെ ലീഡർ നവ്യയുടെ മകൻ സായ്കൃഷ്ണയാണെന്ന് ആരാധകർക്ക് മനസിലായത്. അതുകൊണ്ടാണ് നവ്യ വീഡിയോ പങ്കുവെച്ചത്.

എറണാകുളത്തെ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ മിടുക്കരായ കുട്ടികൾ അണിനിരന്ന സ്കൂൾ ബാൻഡിനെ നയിച്ചത് സായ്കൃഷ്ണയായിരുന്നു. വിശിഷ്‌ടാതിഥിയായി ചടങ്ങിന് എത്തിയത് മുൻ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയായിരുന്നു. ബാൻഡിന്റെ ചിട്ടകൾ പ്രകാരം ബാൻഡ് തലവനായ വിദ്യാർത്ഥി അദ്ദേഹത്തിന്റെ സല്യൂട്ട് സ്വീകരിച്ച് തിരികെ സല്യൂട്ട് ചെയ്തു.

സായ്ക‍ൃഷ്ണയേയും മറ്റ് കുട്ടികളേയും നോക്കി നിറചിരിയോടെ സുരേഷ് ​ഗോപി നിൽക്കുന്നതും വീഡിയോയിൽ‌ കാണാം. സുരേഷ് ​ഗോപിക്ക് പുറമെ ചടങ്ങിലെ മറ്റൊരു അതിഥി ദിലീപായിരുന്നു. നവ്യ​ ആ​ഘോഷത്തിൽ ഉടനീളം ​ഗസ്റ്റായും അമ്മയായുമെല്ലാം നിറഞ്ഞ് നിന്നു.

Navya Nair, suresh gopi

അമ്മയെപ്പോലെ കലാവാസനയുള്ളയാളാണ് സായ്കൃഷ്ണയും. ബാന്റിൽ മാത്രമല്ല ചില പരിപാടികളും ആനുവൽ ഡെയുടെ ഭാ​ഗമായി സായ്കൃഷ്ണ അവതരിപ്പിച്ചിരുന്നു. സെലിബ്രിറ്റി തിരക്കുകൾക്കിടയിലും മകന്റെ കാര്യങ്ങളും അവന്റെ പഠനവുമെല്ലാം നവ്യ ശ്രദ്ധിക്കാറുണ്ട്. ഇടയ്ക്ക് നവ്യയാണ് മകനെ സ്കൂളിൽ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതും. അമ്മ-മകൻ എന്നതിലുപരി അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.

സായ്കൃഷ്ണയും സിനിമയോടും അഭിനയത്തോടും ഭ്രമമുള്ളയാളാണ്. ഇടയ്ക്ക് സിനിമയിൽ അഭിനയിക്കണമെന്ന് മകൻ തന്നോട് ആ​ഗ്രഹം പറഞ്ഞിരുന്നുവെന്ന് നവ്യ തന്നെ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെയായിരുന്നു സായിയുടെ പിറന്നാൾ ആഘോഷം. അച്ഛൻ സന്തോഷ് മുംബൈയിൽ നിന്നും ഏകമകന്റെ പിറന്നാൾ ആഘോഷമാക്കാൻ എത്തിയിരുന്നു.

ലക്ഷങ്ങൾ ചിലവിട്ടാകണം മകന്റെ പിറന്നാൾ ഇരുവരും ആഘോഷമാക്കിയത്. അത്രയും ഗംഭീരമായിരുന്നു സായിയുടെ പതിമൂന്നാം പിറന്നാൾ. സായിയുടെ ഡ്രെസ്സിന് മാച്ചാകുന്ന രീതിയിലായിരുന്നു അച്ഛന്റെയും അമ്മയുടെയും വേഷം. പതിവിൽ നിന്നും ഏറെ സുന്ദരിയായിട്ടാണ് നവ്യ ചടങ്ങിൽ പങ്കെടുത്തത്.

സായിയുടെ ഇഷ്ടപെട്ട ഫുട്ബാൾ തീമിൽ തന്നെയാണ് ഇത്തവണ പിറന്നാൾ കേക്ക് സെറ്റ് ചെയ്തത്. മെസ്സിയുടെ ചിത്രവും വേൾഡ് ഫുഡ് ബോൾ കപ്പ് മോഡലിലുമായിരുന്നു കേക്കിന്റെ രൂപ കൽപ്പന. ഇത്രയും നല്ലൊരു കുഞ്ഞിനെ തനിക്ക് സമ്മാനം നൽകിയതിന് നവ്യക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സന്തോഷ് മേനോൻ സായിയുടെ പിറന്നാളിന് ആശംസ കുറിപ്പ് പങ്കുവെച്ചത്.

Read more about: navya nair suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X