എന്നെ കണ്ട അവനും അവനെ കണ്ട ഞാനും, നവ്യാ നായരുടെ ചിത്രം വൈറല്‍
മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിയ താരമാണ് നവ്യാ നായര്‍. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി മോളിവുഡില്‍ ഒരുകാലത്ത് സജീവമായിരുന്നു നടി. ദിലീപിന്റെ ഇഷ്ടം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നവ്യ തുടര്‍ന്ന് മലയാളത്തിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി മാറി. നന്ദനം പോലുളള സിനിമകളിലൂടെയാണ് നടി എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്. നന്ദനത്തിലെ പ്രകടനത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും നവ്യാ നായര്‍ക്ക് ലഭിച്ചിരുന്നു.
മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയ താരം കൂടിയാണ് നവ്യ. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന താരം ടെലിവിഷന്‍ ഷോകളിലൂടെയെല്ലാം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. അതേസമയം ഒരിടവേളയ്ക്ക് ശേഷമുളള നടിയുടെ തിരിച്ചുവരവിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. കുടുംബത്തിനൊപ്പമുളള നവ്യയുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്.

അടുത്തിടെയാണ് മകന്റെ പിറന്നാള്‍ നടിയും കുടുംബവും ആഘോഷിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി നവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കൂടാതെ നടിയുടെതായി യൂടൂബ് ചാനലില്‍ വന്ന വ്‌ളോഗ് വീഡിയോയും ശ്രദ്ധേയമായി. ഈ വീഡിയോയില്‍ കുടുംബാംഗങ്ങളെയെല്ലാം നവ്യ പരിചയപ്പെടുത്തിയിരുന്നു.

അതേസമയം ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ച ഒരു പഴയ ചിത്രവും ആരാധകര്‍ ഏറ്റെടുത്തു. ഇത്തവണ ഒരു പഴയ ഓസ്‌ട്രേലിയന്‍ യാത്രയുടെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. കങ്കാരുക്കളുടെ അടുത്തുനിന്ന് എടുത്ത ചിത്രങ്ങളാണ് നടിയുടെതായി വന്നത്. എന്നെ കണ്ട അവനും അവനെകണ്ട ഞാനും :''എവിടെ ആയിരുന്നു ഇത്രെയും കാലം എന്ന ക്യാപ്ഷനിലാണ് നടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ കങ്കാരുക്കളോട് മിണ്ടിപ്പറയുന്ന നവ്യയുടെ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോബോബന്‍, ജയസൂര്യ തുടങ്ങിയവരുടെയെല്ലാം സിനിമകളില്‍ അഭിനയിച്ച താരമാണ് നവ്യാ നായര്‍. നായികയായും സഹനടിയായുമൊക്കെ സിനിമകളില്‍ നവ്യ തിളങ്ങിയിരുന്നു. ഗ്ലാമര്‍ റോളുകളില്‍ അധികം എത്താതിരുന്ന താരം അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് സിനിമകളില്‍ കൂടുതല്‍ അഭിനയിച്ചത്.
Recommended Video

കോവിഡ് കാലത്തായിരുന്നു നടിയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞത്. നവ്യയുടെ അനിയന്റെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്ന് സഹോദരനും ഭാര്യക്കും ആശംസകള്‍ നേര്‍ന്നുളള നവ്യാ നായരുടെ കുറിപ്പ് ശ്രദ്ധേയമായി. വിവാഹ ശേഷം ദൃശ്യത്തിന്റെ കന്നഡ പതിപ്പില്‍ നടി അഭിനയിച്ചിരുന്നു. കന്നഡ റീമേക്കായ ദൃശ്യയില്‍ രവിചന്ദ്രന്റെ ഭാര്യയായിട്ടാണ് നവ്യ അഭിനയിച്ചത്.


Click it and Unblock the Notifications











