നവ്യ നായരുടെ മടിയിലൊരു കൈകുഞ്ഞ്! നടി പുറത്ത് വിട്ട ചിത്രം കണ്ട് സംശയവുമായി ആരാധകരും

വര്‍ഷങ്ങള്‍ക്ക് ശേഷം നടി നവ്യ നായര്‍ വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന സിനിമയിലാണ് നവ്യ വീണ്ടും നായികയാവുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേയാണ് കൊറോണ വൈറസിന്റെ പശ്ചാതലത്തില്‍ സിനിമാ മേഖല അടച്ച് പൂട്ടുന്ന അവസ്ഥയിലേക്ക് എത്തിയത്.

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടില്‍ കഴിയുകയായിരുന്നു നവ്യ. ഇതിനിടെ സമൂഹ മാധ്യമത്തിലൂടെ നടി പങ്കുവെച്ചൊരു ചിത്രം അതിവേഗം വൈറലായിരിക്കുകയാണ്. രസകരമായ കാര്യം നവ്യയുടെ കൈയില്‍ ഒരു കൈകുഞ്ഞ് ഉണ്ടെന്നുള്ളതാണ്. ചിത്രം കണ്ടതോടെ ഇത് ആരുടെ കുഞ്ഞാണെന്ന ചോദ്യവും ഉയര്‍ന്നു വന്നു.

navya-pic-

ഹാപ്പി ബെര്‍ത്ത് ഡേ ഐറ ബേബി. ഞാനും സായിയും നിന്ന മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ചിത്രം നവ്യ പോസ്റ്റ് ചെയ്തത്. മറ്റൊരു ചിത്രത്തില്‍ മകന്‍ സായി ഐറയെ എടുത്ത് ഇരിക്കുന്നത് കാണാം. ഒപ്പം ഐറയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രവും നവ്യ പങ്കുവെച്ചിരുന്നു. കുടുംബ സമേതമുള്ള ഏതോ യാത്രക്കിടെ എടുത്ത ചിത്രങ്ങളായിരുന്നു ഇതെല്ലാമെന്നാണ് മനസിലാവുന്നത്.

എന്തായാലും ആരാധകരും കുഞ്ഞ് ഐറയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍. നവ്യയെ പോലെ തന്നെ ഇപ്പോള്‍ മകന്‍ സായി കൃഷ്ണയ്ക്കും ഒരുപാട് ഫാന്‍സുണ്ട്. ലോക്ഡൗണ്‍ സമയത്ത് വീടും പരിസരവും വൃത്തിയാക്കുന്ന സായിയുടെ വീഡിയോ അടുത്തിടെ നവ്യ പങ്കുവെച്ചിരുന്നു. പുറത്ത് വന്ന് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഇത് വൈറലാവുകയും ചെയ്തിരുന്നു.

navya

2010 ലാണ് നവ്യയും ബിസിനുകരാനായ സന്തോഷ് മേനോനുമായി വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകനാണുള്ളത്. സായി കൃഷ്ണ എന്ന് പേരിട്ടിരിക്കുന്ന മകനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ പലപ്പോഴും നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം നവ്യയുടെ പിറന്നാളിന് സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കി സായി എല്ലാവരെയും ഞെട്ടിച്ചിരുന്നു.

ഏറെ കാലത്തിന് ശേഷമാണ് നവ്യ നായികയായി ഒരു സിനിമയില്‍ അഭിനയിക്കുന്നത്. തിരിച്ച് വരാന്‍ തനിക്ക് പ്രചോദനമായത് മഞ്ജു വാര്യരാണെന്ന് നടി പറഞ്ഞിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ ഒരു ഫീച്ചര്‍ ഫിലിമാണ്. നായികാ പ്രധാന്യമുള്ള സിനിമയാണെന്നാണ് അറിയുന്നത്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X