ഷോപ്പിം​ഗിന് പോയി പെെസ കളയില്ല, കഷ്ടപ്പെട്ട് മുട്ട് വേ​​ദന സഹിച്ച് ഡാൻസ് ചെയ്തുണ്ടാക്കിയ പണം: നവ്യ നായർ

മലയാളി പ്രേക്ഷകർക്ക് നടി നവ്യ നായരോട് പ്രത്യേക മമതയുണ്ട്. നന്ദനം എന്ന സിനിമയ്ക്ക് ശേഷം സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് നവ്യ നായരെ പ്രേക്ഷകർ കണ്ടത്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ നിരവധി ശ്രദ്ധേയ സിനിമകളിൽ നവ്യ അഭിനയിച്ചു. മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്ന് നൃത്ത വേദികളിലാണ് ന‌വ്യയെ കൂടുതലും കാണാറ്. ഇടയ്ക്ക് സിനിമകളും ചെയ്യുന്നു. പാതിരാത്രിയാണ് നവ്യയുടെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നവ്യ. സാമ്പത്തിക കാര്യങ്ങളിൽ താൻ കാണിക്കുന്ന കരുതലിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നവ്യ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ‌

ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ അച്ഛനും അമ്മയും ഇപ്പോഴും സാധാരണ ‌ട്രാൻസ്പോർട്ട് ബസിൽ സഞ്ചരിക്കും. ഇവിടെ വണ്ടിയും ഡ്രെെവറുമുണ്ടല്ലോ എന്ന് ഞാൻ പറയുമ്പോൾ നീ നവ്യ നായരായിരിക്കും, പക്ഷെ ഞാൻ സാധാരണ റിട്ടയേർഡ് ടെലിഫോൺ ഡിവിഷണൽ എഞ്ചിനീയറാണ് എന്ന് അച്ഛൻ പറയും. അവരിപ്പോഴും അവരുടെ സ്റ്റാൻഡിലാണ് ജീവിക്കുന്നത്. അമ്മ ഇപ്പോഴും സാധനങ്ങൾ വാങ്ങിക്കുമ്പോൾ വില പേശും. അമ്മയ്ക്ക് ഇപ്പോഴും ഓരോ നൂറ് രൂപയും വളരെ പ്രധാനമാണ്. ഞാനിവരെ കണ്ടാണ് വളർന്നത്. എന്റെ കയ്യിൽ എത്ര രൂപയാണുള്ളത് എന്നതിനെക്കുറിച്ചൊന്നും അറിയാത്ത സമയമുണ്ടായിരുന്നു.

Navya Nair

വെറുതെ പോയി ഡ്രസ് വാങ്ങുമായിരുന്നു. പക്ഷെ ഇപ്പോൾ എന്റെ കൂടെയുള്ളവർ അതിശയിക്കും. എനിക്കിപ്പോൾ ഓരോരുത്തർ സ്പോൺസർ ചെയ്യുന്നതാണ്. ഇത് ആരോ തന്ന ഉടുപ്പാണ്. അടുത്ത ഇന്റർവ്യൂവിന് വേറെ ആരെങ്കിലും തരുന്നതയാരിക്കും. എത്രയോ കാലങ്ങളായി എനിക്ക് ഷോപ്പിം​ഗിനോടുള്ള താൽപര്യം പോയിട്ട്. എന്നാൽ ചില ബ്രാൻഡുകളുടെ ബാ​ഗും മറ്റും വാങ്ങും. ബോറടിച്ചാൽ ചിലർ ഷോപ്പിം​ഗിന് പോകില്ലേ. ഞാൻ പോകില്ല.

കാരണം അവിടെ പോയി പെെസ ചെലവഴിച്ചാൽ എനിക്ക് അതിലും വലിയ ഡിപ്രഷനാണ്. ഞാൻ കഷ്ടപ്പെട്ട് മുട്ടുവേദന സഹിച്ച് ഡാൻസ് കളിച്ചുണ്ടാക്കിയ പെെസ വല്ല മാളുകളിലും കളയാൻ തയ്യാറല്ലെന്നും നവ്യ നായർ വ്യക്തമാക്കി. കൂടുതൽ സാധനങ്ങൾ എനിക്ക് വേണ്ട. പക്ഷെ ഞാൻ വാങ്ങിക്കുന്നത് നല്ല ബ്രാൻഡുകളുടേതായിരിക്കും. 20 കൊല്ലമായി ഒരു പെർഫ്യൂമാണ് ഞാൻ ഉപയോ​ഗിക്കുന്നത്. ഇന്നുവരെ മാറ്റിയിട്ടില്ലെന്നും നവ്യ നായർ പറഞ്ഞു.

Navya Nair

ഒക്ടോബർ 10 നാണ് പാതിരാത്രി റിലീസ് ചെയ്യുന്നത്. പുഴു എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ രതീനയാണ് സംവിധായിക. സൗബിൻ ഷാഹിർ, ആൻ അ​ഗസ്റ്റിൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ജാനകി ജാനേയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന നവ്യയുടെ പുതിയ സിനിമയാണിത്. 2022 ൽ ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ നായർ ഇടവേള അവസാനിപ്പിച്ച് അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുന്നത്. മികച്ച പ്രതികരണം ലഭിച്ച സിനിമയായിരുന്നു ഇത്.

2001 ൽ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ നായർ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് നടിക്ക് കെെ നിറയെ അവസരങ്ങൾ വന്നു. നവ്യയുടെ പുതിയ സിനിമകൾക്കായിവ കാത്തിരിക്കുകയാണ് ആരാധകർ. സിനിമയും നൃത്തവുമായി തിരക്കുകളിലാണ് നവ്യയിന്ന്. വിവാഹ ശേഷം മുംബൈയിലേക്ക് താമശം മാറിയിരുന്നെങ്കിലും ഇപ്പോൾ കേരളത്തിൽ തന്റെ മാതാപിതാക്കൾക്കും മകനുമൊപ്പമാണ് നവ്യയുള്ളത്. കരിയറിന് വലിയ പ്രാധാന്യം ഇന്ന് നവ്യ നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നടി സജീവമാണ്.

More from Filmibeat

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X