For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍ ഇത്രയും മോഡേണാണോ? ചിരിച്ചുല്ലസിച്ച് പൂര്‍ണ്ണിമയും നവ്യയും അനുശ്രീയും റിമയും,കാണൂ!

  |

  പങ്കെടുക്കുന്ന പരിപാടി ഏതായാലും അവിടെ നിറഞ്ഞുനില്‍ക്കാറുണ്ട് മഞ്ജു വാര്യര്‍. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രി നാഫാ അവാര്‍ഡ് വിതരണത്തില്‍ പങ്കെടുക്കാനായാണ് വിദേശത്തേക്ക് പോയത്. ഡബ്ലുസിസി അമ്മ വിവാദം കൊടുമ്പിരിക്കൊള്ളുന്നതിനിടയിലായിരുന്നു താരത്തിന്റെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് പോയത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്‍രെ മൗനത്തെക്കുറിച്ച് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പതിവ് പോലെ തന്നെ എല്ലാത്തിനെക്കുറിച്ച് അറിഞ്ഞിട്ടും ന്യായീകരിക്കാനോ പ്രതികരിക്കാനോ താരം മെനക്കെട്ടിരുന്നില്ല.

  ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, അലന്‍സിയര്‍, രമേഷ് പിഷാരടി, നവ്യ നായര്‍, പാര്‍വതി, അനുശ്രീ, റിമ കല്ലിങ്കല്‍, രചന നാരായണന്‍കുട്ടി, വിജയ് യേശുദാസ്, ഗോപിസുന്ദര്‍, നീരജ് മാധവ്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, സിതാരാ കൃഷ്ണകുമാര്‍ തുടങ്ങി വന്‍താരനിരയാണ് ഇത്തവണത്തെ നാഫാ അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ മുതല്‍ വേദിയിലെ പ്രകടനവും മറ്റ് ഔട്ടിങ്ങിനിടയിലുമൊക്കെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും നൃത്ത പരിപാടികളിലൂടെ സാന്നിധ്യം അറിയിക്കുന്ന നവ്യ നായരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  സഹപ്രവര്‍ത്തകര്‍ക്കൊപ്പം നവ്യ

  സഹപ്രവര്‍ത്തകര്‍ക്കൊപ്പം നവ്യ

  നന്ദനമെന്ന സിനിമയിലെ ബാലാമണിയിലൂടെയാണ് താരം പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചത്. തുടര്‍ന്നങ്ങോട്ട് നിരവധി സിനിമകളില്‍ അഭിനയിച്ച താരം വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനേത്രിയായി മാറിയത്. സന്തോഷുമായുള്ള വിവാഹത്തിന് ശേഷമാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. വിവാഹ ശേഷം ഇടയ്ക്ക് അഭിനയിച്ചിരുന്നുവെങ്കിലും പഴയത് പോലെ സജീവമായിരുന്നില്ല. അതിനിടയിലാണ് നാഫയില്‍ പങ്കെടുക്കാന്‍ താരമെത്തിയത്. ഗായിക സിതാര കൃഷ്ണകുമാറിനും ഭര്‍ത്താവ് ഡോക്ടര്‍ സജീഷിനുമൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

  ശരിക്കും ആഘോഷിക്കുകയാണ്

  ശരിക്കും ആഘോഷിക്കുകയാണ്

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളോടൊപ്പം താരം പോസ് ചെയ്തപ്പോള്‍. സ്വതസിദ്ധമായ അഭിനയശൈലിയുമായാണ് അനുശ്രീയും രചന നാരായണന്‍കുട്ടിയും മുന്നേറുന്നത്. പതിവിന് വിപരീതമായി ഗംഭീര മേക്കോവറിലാണ് താരങ്ങള്‍ എത്തിയതെന്ന് മനസ്സിലാക്കാന്‍ ഇത്തരം ചിത്രങ്ങള്‍ തന്നെ ധാരാളം.

  ലേഡി സൂപ്പര്‍ സ്റ്റാറിനൊപ്പം

  ലേഡി സൂപ്പര്‍ സ്റ്റാറിനൊപ്പം

  സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന താരമാണ് മഞ്ജു വാര്യര്‍. അതുകൊണ്ട് തന്നെയാണ് മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി ഈ താരത്തിന് ചാര്‍ത്തിക്കൊടുത്തതും. സിനിമയില്‍ മാത്രമല്ല നൃത്തവേദികളിലും സജീവമാണ് താരം. കലോത്സവ വേദികളില്‍ നിന്നും സിനിമയിലെത്തി താരമായി മാറിയ രണ്ട് പേര്‍ ഒരുമിച്ചൊരു ക്ലിക്ക്.

  സകുടുംബം ടൊവിനോ തോമസ്

  സകുടുംബം ടൊവിനോ തോമസ്

  സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൃത്യമായ നിലപാടുകളുള്ള താരമാണ് താനെന്ന് ടൊവിനോ തോമസ് ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. വിവിധ ചാനലുകളിലെ യൂത്ത് ഐക്കണ്‍ പുരസ്‌കാരവും മികച്ച പ്രണയനായകനുമൊക്കെയായ താരം യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് നിരവധി തവണ തുറന്നുപറഞ്ഞിരുന്നു. ലിഡിയയ്ക്കും മകള്‍ക്കുമൊപ്പമാണ് ടൊവിനോ എത്തിയത്.

  മോഡേണ്‍ ഗെറ്റപ്പില്‍ അഭിനേത്രികള്‍

  മോഡേണ്‍ ഗെറ്റപ്പില്‍ അഭിനേത്രികള്‍

  സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റിന്റെ കാര്യത്തില്‍ സ്വന്തം നയം വ്യക്തമാക്കുകയും പ്രാണയെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്തതിന്‍രെ ചാരിതാര്‍ത്ഥ്യത്തിലാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സെലിബ്രിറ്റികളെല്ലാം തിരയുന്ന ബ്രാന്‍ഡായി പ്രാണ നേരത്തെ മാറിക്കഴിഞ്ഞതാണ്. മഞ്ജു വാര്യരും അനുശ്രീയും നവ്യയും റിമയും പാര്‍വതിയുമൊക്കെ മോഡേണ്‍ ലുക്കിലെത്തിയ ചിത്രം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്.

  മഞ്ജു വാര്യരും റിമയും

  മഞ്ജു വാര്യരും റിമയും

  ഏത് ചടങ്ങില്‍ പങ്കെടുത്താലും മുഖ്യ ആകര്‍ഷണം തങ്ങളിലേക്ക് എന്ന പോലെയാണ് ഈ താരങ്ങളുടെ പോക്ക്. സ്‌റ്റൈലിഷ് ലുക്കില്‍ ക്യൂട്ടായി മഞ്ജു വാര്യരും റിമയും നവ്യയ്‌ക്കൊപ്പം പോസ് ചെയ്തപ്പോള്‍. നവ്യ നായരാണ് ഫേസ്ബുക്കിലൂടെ നാഫയ്ക്കിടയിലെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

  നവ്യ നായരുടെ പോസ്റ്റ് കാണാം

  നവ്യ നായരുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം

  English summary
  Navya Nair shares more pics from Nafa awards
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X